ആറ് മാസം കൊണ്ട് 10000, ഹാരിയറിന്‍റെ നേട്ടം ടാറ്റ ആഘോഷിച്ചത് ഇങ്ങനെ!

By Web TeamFirst Published Jul 10, 2019, 4:32 PM IST
Highlights

ടാറ്റയുടെ ജനപ്രിയ എസ് യു വിയായ ടാറ്റ ഹാരിയർ ഡ്യൂവൽ ടോൺ നിറങ്ങളിൽ വിപണിയിലെത്തി. ഈ വർഷം ആദ്യം നിരത്തിലിറക്കിയ ഹാരിയറിന്റെ വിൽപ്പന 10000 കവിഞ്ഞതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ടാറ്റ ഹരിയറിന്റെ ഡ്യൂവൽ ടോൺ പതിപ്പ് പുറത്തിറക്കിയത്

കൊച്ചി: ടാറ്റയുടെ ജനപ്രിയ എസ് യു വിയായ ടാറ്റ ഹാരിയർ ഡ്യൂവൽ ടോൺ നിറങ്ങളിൽ വിപണിയിലെത്തി. ഈ വർഷം ആദ്യം നിരത്തിലിറക്കിയ ഹാരിയറിന്റെ വിൽപ്പന 10000 കവിഞ്ഞതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ടാറ്റ ഹരിയറിന്റെ ഡ്യൂവൽ ടോൺ പതിപ്പ് പുറത്തിറക്കിയത്. 

ഹാരിയറിന്റെ എക്സ് ഇസഡ് മോഡലിൽ കലിസ്റ്റോ കോപ്പർ,  ഓർക്കസ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് കറുപ്പ് നിറത്തിലുള്ള  റൂഫോടുകൂടിയ ഡ്യൂവൽ ടോൺ പതിപ്പ് ലഭ്യമാകുക.  ആർഷകമായ കറുപ്പ് നിറത്തിലുള്ള ഹാരിയറിന്റെ വശ്യത വീണ്ടും വർധിപ്പിക്കുന്നു. ഡ്യൂവൽ ടോൺ നിറങ്ങളിലുള്ള ഹരിയറിന്റെ ഡൽഹി എക്സ്ഷോറൂം വില 16.76ലക്ഷം രൂപയാണ്.

ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ ഹാരിയർ നിരത്തിലിറക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്നും ഏറ്റവും മികച്ച രൂപകൽപ്പനയും അതിശയകരമായ പ്രകടനവും നൽകുന്ന കാറുകളിലൂടെ ഉപഭോക്താക്കളെ ആവേശഭരിതരാക്കുന്നതിനും ആകർഷിക്കുന്നതിനുമുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും ടാറ്റ മോട്ടോർസ് പാസഞ്ചർ ബിസിനസ്‌ യൂണിറ്റ് സെയിൽസ് മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ സപ്പോർട്ട് വിഭാഗം വൈസ് പ്രസിഡന്റ്‌ സിബേന്ദ്ര ബർമൻ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ഹാരിയർ നിരത്തിലെത്തുന്നതോടെ , ഹാരിയറിന്റെ അഭിലഷണീയതയും,  ജനപ്രിയതയും  ഒരു പുതിയ തലത്തിലേക്ക് ഉയരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 ജാഗ്വാർ ആന്റ് ലാന്റ്  റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിൽ നിന്നും ഉരുത്തിരിഞ്ഞ ഒപ്‍ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യ അനുസരിച്ചാണ് ടാറ്റാ മോട്ടോഴ്സ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്.  മൈലേജും പവറും ഒരു പോലെ ഒത്തിണങ്ങുന്ന ക്രയോടെക് 2.0 ഡീസൽ എഞ്ചിനാണ് വാഹനത്തിലുള്ളത്. ഇത് ഏതു വെല്ലുവിളികൾ നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയും മികച്ച രീതിയിൽ ഡ്രൈവ് ചെയ്യുന്നതിന് വാഹനത്തിന് കരുത്തേകുന്നു. ആറു സ്പീഡാണ് ട്രാൻസ്‍മിഷൻ.

2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ.  2019 ജനുവരിയിലാണ് വാഹനത്തെ ടാറ്റ വിപണിയില്‍ അവതരിപ്പിക്കുന്നത്.  

click me!