15,000 അമേരിക്കൻ നഗരങ്ങൾ ഭാവിയിൽ പ്രേതനഗരങ്ങളാകും, കാരണം നിങ്ങളെ ഞെട്ടിക്കും!

Published : Jan 19, 2024, 04:15 PM IST
15,000 അമേരിക്കൻ നഗരങ്ങൾ ഭാവിയിൽ പ്രേതനഗരങ്ങളാകും, കാരണം നിങ്ങളെ ഞെട്ടിക്കും!

Synopsis

അതിമനോഹരവും ജനസാന്ദ്രതയുള്ളതുമായ നഗരങ്ങളിൽ പലതും അപ്പോൾ ശൂന്യമായിരിക്കും. മനുഷ്യർ ഇവിടങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുമെന്നും കെട്ടിടങ്ങൾ, റോഡുകൾ, വൈദ്യുത തൂണുകൾ മുതലായവ മാത്രമേ അവശേഷിക്കുകയുള്ളൂവെന്നും പഠനം പറയുന്നു. 

2100-ഓടെ അമേരിക്കയിലെ ആയിരക്കണക്കിന് നഗരങ്ങൾ മനുഷ്യനില്ലാത്ത പ്രേത നഗരങ്ങളായി മാറുമെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ കുറവ് തുടങ്ങിയ കാരണങ്ങളാൽ ഇത് സംഭവിക്കുക എന്നാണ് റിപ്പോര്‍ട്ടുകൾ. ഇല്ലിനോയിസ് ചിക്കാഗോ സർവകലാശാലയുടെ സമീപകാല പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ചിക്കാഗോയിലെ ഇല്ലിനോയിസ് സർവകലാശാലയിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് ഈ പഠനം നടത്തിയത്.  നഗരങ്ങൾ 12-23 ശതമാനം പരിധിയിൽ ചുരുങ്ങുമെന്നും പഠനം പറയുന്നു.

അതിമനോഹരവും ജനസാന്ദ്രതയുള്ളതുമായ നഗരങ്ങളിൽ പലതും അപ്പോൾ ശൂന്യമായിരിക്കും. മനുഷ്യൻ ഇവിടങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുമെന്നും കെട്ടിടങ്ങൾ, റോഡുകൾ, വൈദ്യുത തൂണുകൾ മുതലായവ മാത്രമേ അവശേഷിക്കുകയുള്ളൂവെന്നും പഠനം പറയുന്നു.  ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയിലെ 30,000 നഗരങ്ങളിൽ പകുതിയോളം ഒഴിഞ്ഞുകിടക്കുമെന്നും പുതിയ പഠനം പറയുന്നു. ഈ നഗരങ്ങളിലെ ജനസംഖ്യയിൽ 12 മുതൽ 23 ശതമാനം വരെ കുറവുണ്ടാകും. മനുഷ്യർ മെച്ചപ്പെട്ട കാലാവസ്ഥയുള്ള നഗരങ്ങളിലേക്ക് മാറും. എവിടെ തൊഴിൽ ഉണ്ടാകും. 

പരിസ്ഥിതി സൗഹാർദ്ദമുള്ള നഗരങ്ങളിലെ ജനസംഖ്യ അതിവേഗം വളരുകയും അവയ്ക്ക് ചുറ്റും പുതിയ നഗരങ്ങൾ നിർമ്മിക്കുകയും ചെയ്യും. നഗരങ്ങൾ വിട്ടുപോകുന്നത് തടയാൻ പ്രാദേശിക ഭരണകൂടവും ടൗൺ പ്ലാനർമാരും പുതിയ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടിവരും. കാലാവസ്ഥാ വ്യതിയാനം കാരണം പലതരത്തിലുള്ള പൊടുന്നനെ പ്രകൃതിദുരന്തങ്ങൾ സംഭവിക്കും. 

ഈ ദുരന്തങ്ങൾ വിള ഉൽപാദനത്തെയും മറ്റ് തൊഴിലവസരങ്ങളെയും ബാധിക്കും. ഏറ്റവും വലിയ പ്രശ്നം ഗതാഗതമായിരിക്കും. കാരണം എവിടെയും നല്ല ചൂടായിരിക്കും. പിന്നെ ഭയങ്കര മഞ്ഞുവീഴ്ചയും സംഭവിക്കും. ചുഴലിക്കാറ്റിനെ തുടർന്ന് പല നഗരങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകുമെന്നും കുടിവെള്ളത്തിന്റെ അഭാവം വലിയ പ്രശ്നമായിരിക്കുമെന്നും പഠനം പറയുന്നു. കാലാവസ്ഥയിൽ ഇത്തരത്തിൽ മാറ്റം വരുമ്പോൾ വൈദ്യുതിയും തടസ്സപ്പെടും.

ഗവേഷക വിദ്യാർത്ഥികൾ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ പഠനം നടത്തി. കഴിഞ്ഞ 20 വർഷത്തെ യുഎസിലെ ജനസംഖ്യാ ഡാറ്റയും പരിശോധിച്ചു. ഇതിനുശേഷം ഈ ഡാറ്റ രണ്ട് സെറ്റുകളായി പരിവർത്തനം ചെയ്തു. ഭാവിയിൽ സാധ്യമായ കാലാവസ്ഥയുമായി ബന്ധപ്പെട്ട അവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ കാരണം അമേരിക്കയിലെ പല നഗരങ്ങളും ഒഴിപ്പിക്കുമെന്ന് പിന്നീട് മനസ്സിലായെന്നും ഗവേഷകർ പറയുന്നു. വലിയ നഗരങ്ങളിൽ മാത്രമല്ല ഈ അവസ്ഥ ഉണ്ടാകുകയെന്നും മറിച്ച് ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഈ പ്രതിഭാസം സംഭവിക്കുമെന്നും ഗവേഷകർ പറയുന്നു. 

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ