നിരത്തിലെ അംഗബലം15 ലക്ഷം, കിടിലന്‍ നേട്ടവുമായി ബൊലേറോ പിക്ക് അപ്പ്!

By Web TeamFirst Published Aug 20, 2019, 12:22 PM IST
Highlights

ബൊലേറോ പിക്കപ്പിന്റെ നിര്‍മാണം 15 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടതായി മഹീന്ദ്ര. കമ്പനിയുടെ മുംബൈ നിര്‍മാണശാലയില്‍  നടന്ന പ്രത്യേക ചടങ്ങിലാണ് അവസാനത്തെ (15,00,000) ബൊലേറോ പിക്കപ്പ് യൂണിറ്റ് പുറത്തിറക്കിയത്. 

ബൊലേറോ പിക്കപ്പിന്റെ നിര്‍മാണം 15 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടതായി മഹീന്ദ്ര. കമ്പനിയുടെ മുംബൈ നിര്‍മാണശാലയില്‍  നടന്ന പ്രത്യേക ചടങ്ങിലാണ് അവസാനത്തെ (15,00,000) ബൊലേറോ പിക്കപ്പ് യൂണിറ്റ് പുറത്തിറക്കിയത്. 

2003-ലാണ് ആദ്യ യൂണിറ്റ്  ബൊലേറോ പിക്ക് അപ്പിനെ മഹീന്ദ്ര വിപണിയിലെത്തിച്ചത്.  കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വാഹനത്തിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെയും അവതരിപ്പിച്ചു.

ബൊലേറോ പിക്കപ്പില്‍ 4WD, CBC, CNG Z എന്നിങ്ങനെ മൂന്ന് പതിപ്പുകളെ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാം.  1,300 കിലോഗ്രാം, 1,500 കിലോഗ്രാം, 1,700 കിലോഗ്രാം ഭാരവാഹക ശേഷികളിൽ വാഹനം ലഭ്യമാണ്. ഇരട്ട ബെയറിങ് ആക്സിൽ, കരുത്തേറിയ ഒൻപതു സ്പ്രിങ് സസ്പെൻഷൻ, വീതിയേറിയ ടയർ തുടങ്ങിയവയും ഈ ബൊലേറൊയിലുണ്ട്. 

70 bhp പവറും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. ബൊലേറോ പിക്ക് അപ്പ്, ബൊലേറോ മാക്‌സി ട്രക്ക്, ബൊലേറോ കാംപര്‍, ഇംപീരിയോ എന്നീ റേഞ്ചിലുള്ള ബൊലേറോ പിക്ക് അപ്പിന് പരമാവാവധി 1700 കിലോഗ്രാം വരെ ഭാരവാഹക ശേഷിയുണ്ട്. 2765 എംഎം വരെ കാര്‍ഗോ ഡെക്ക് സ്‌പേസും വാഹനത്തിനുണ്ട്. 

15 ലക്ഷം നാഴികക്കല്ല് പിന്നിടുന്നത് അഭിമാനകരമായ നിമിഷമാണെന്നും ഉപഭോക്താക്കളുടെ പിന്തുണക്ക് നന്ദി പറയുന്നതായും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!