
സർവ്വം മായയയിലെ ആ ഷോക്കിംഗ് അപകടം; നിങ്ങളും ഡലേലു ആകാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിക്കൂ
'സർവ്വം മായ' എന്ന സൂപ്പർഹിറ്റ് സിനിമയിലെ ആ ഷോക്കിംഗ് അപകടരംഗം ഗതാഗതനിയമങ്ങളെക്കുറിച്ചും 'ഡോറിംഗ്' അപകടങ്ങളെക്കുറിച്ചും ‘ഡച്ച് റീച്ച് മെതേഡ്’ എന്ന സുരക്ഷാ രീതിയെക്കുറിച്ചുമൊക്കെയുള്ള അറിവുകളിലേക്ക് വിരൽ ചൂണ്ടുന്നു. ഇതാ ഇതുസംബന്ധിച്ച് അറിയേണ്ടതെല്ലാം
സൂപ്പർഹിറ്റ് മലയാളം സിനിമയായ‘സർവ്വം മായ’യിലെ ആ ഷോക്കിംഗ് അപകട ദൃശ്യം ഇപ്പോൾ റോഡ് സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായിരിക്കുന്നു. ചിത്രത്തിലെ റിയ ഷിബു അവതരിപ്പിച്ച കഥാപാത്രമായ ദലേലു അഥവാ മായ മാത്യു മാഞ്ഞൂരാന് സംഭവിക്കുന്ന അപകടമാണ് സോഷ്യൽ മീഡിയിയൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള വൈറൽ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. റോഡിന്റെ വലത് വശത്ത് പാർക്ക് ചെയ്ത കാറിന്റെ മുന്നിലെ കോ- ഡ്രൈവർ സീറ്റിൽ ഇരുന്നിരുന്ന മായ പെട്ടെന്ന് ഇടത് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുന്നതാണ് രംഗം. തുടർന്ന് ബ്രെയിൻ ഡെത്തിന് വിധേയയാകുകയാണ് ദലേലു. ഈ രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. മായയുടെ അച്ഛൻ കാർ റോഡിന്‍റെ ഇടതുവശത്തായിരുന്നു പാർക്ക് ചെയ്തിരുന്നതെങ്കിൽ ഇങ്ങനൊരു ദുരന്തം സംഭവിക്കില്ലായിരുന്നു എന്നാണ് പലരും പറയും പറയുന്നത്. എന്തായാലും ഈ സീൻ ഗതാഗതനിയമങ്ങളെക്കുറിച്ചും 'ഡോറിംഗ്' അപകടങ്ങളെക്കുറിച്ചും ‘ഡച്ച് റീച്ച് മെതേഡ്’ എന്ന സുരക്ഷാ രീതിയെക്കുറിച്ചുമൊക്കെയുള്ള അറിവുകളിലേക്ക് വിരൽ ചൂണ്ടുന്നു. ഇതാ ഇതുസംബന്ധിച്ച് അറിയേണ്ടതെല്ലാം