കവസാക്കി നിഞ്ച 650 നിരത്തുകളിലേക്ക്

By Web TeamFirst Published Jul 8, 2020, 3:25 PM IST
Highlights

നേരത്തെ തന്നെ ബൈക്ക് ഡിലര്‍ഷിപ്പുകളില്‍ എത്തിയിരുന്നെങ്കിലും ഡെലിവറി ആരംഭിച്ചിരുന്നില്ല. ഇപ്പോള്‍ ബൈക്ക് ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് കൈമാറി തുടങ്ങിയിരിക്കുകയാണ് കമ്പനി. 
 

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കാവസാക്കി 2020 മെയ് മാസത്തിലാണ് ബിഎസ് 6 നിഞ്ച 650-യെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ബൈക്ക് ഡിലര്‍ഷിപ്പുകളില്‍ എത്തിയിരുന്നെങ്കിലും ഡെലിവറി ആരംഭിച്ചിരുന്നില്ല. ഇപ്പോള്‍ ബൈക്ക് ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് കൈമാറി തുടങ്ങിയിരിക്കുകയാണ് കമ്പനി. 

ബിഎസ് 6 പാലിക്കുന്ന മോട്ടോര്‍സൈക്കിളിന് 6.24 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 35,000 രൂപ കൂടുതല്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നേരത്തെ പലിശ രഹിത ഫിനാന്‍സ് പദ്ധതികളും കമ്പനി അവതരിപ്പിച്ചിരുന്നു. ജൂണ്‍ 15 വരെയായിരുന്നു അത്തരത്തില്‍ ബൈക്ക് വാങ്ങാന്‍ അവസരം നല്‍കിയിരുന്നത്. 

കവാസാക്കി നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നാണ് നിഞ്ച 650. ലൈം ഗ്രീന്‍, എബോണി, പേള്‍ഫ്‌ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, മെറ്റാലിക്ഫ്‌ലാറ്റ് സ്പാര്‍ക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. മോട്ടോര്‍സൈക്കിള്‍ തദ്ദേശീയമായി ഇന്ത്യയില്‍ നിര്‍മിക്കുകയാണ്.

പുതിയ മോഡല്‍ ഇയര്‍ മോട്ടോര്‍സൈക്കിളില്‍ കവസാക്കി നിരവധി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. മുന്‍ഭാഗം, ഫെയറിംഗ് എന്നിവ പുനര്‍രൂപകല്‍പ്പന ചെയ്തതോടെ സ്‌റ്റൈലിംഗ് ഇപ്പോള്‍ കൂടുതല്‍ അഗ്രസീവാണ്. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ്, ടെയ്ല്‍ ലാംപ് എന്നിവ നല്‍കി. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി പുതിയ 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ നല്‍കി. ബ്ലൂടൂത്ത് വഴി റൈഡറുടെ സ്മാര്‍ട്ട്‌ഫോണും ടിഎഫ്ടി ഡിസ്‌പ്ലേയും കണക്റ്റ് ചെയ്യാന്‍ കഴിയും.

മുമ്പത്തെപ്പോലെ 649 സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിനാണ് കരുത്തേകുന്നത്. എന്നാല്‍ ബിഎസ് 6 പാലിക്കുന്നതിനായി ഇന്‍ടേക്ക്, എക്‌സോസ്റ്റ് സംവിധാനം മെച്ചപ്പെടുത്തി. പവര്‍ കണക്കുകള്‍ ബിഎസ് 4 എന്‍ജിനുമായി ഏറെക്കുറേ സമാനമാണ്. 66.4 ബിഎച്ച്പി കരുത്തും 64 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മിഡ് റേഞ്ചില്‍ ഇപ്പോള്‍ കൂടുതല്‍ ടോര്‍ക്ക് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മികച്ച ഗ്രിപ്പ്, ഹാന്‍ഡ്‌ലിംഗ് എന്നിവ ലഭിക്കുന്നതിന് ഡണ്‍ലപ് സ്‌പോര്‍ട്ട്മാക്‌സ് റോഡ്‌സ്‌പോര്‍ട്ട് 2 ടയറുകളും നല്‍കി.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. എബിഎസ്, ഇക്കോണോമിക്കല്‍ റൈഡിങ് ഇന്‍ഡിക്കേറ്റര്‍, സ്ലിപ്പര്‍ ക്ലച്ച് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിനെ വേറിട്ടതാക്കുന്നു.

click me!