പുത്തന്‍ വെസ്‍പകള്‍ എത്തി

Web Desk   | Asianet News
Published : Jul 23, 2020, 08:28 PM IST
പുത്തന്‍ വെസ്‍പകള്‍ എത്തി

Synopsis

ഐക്കണിക്ക് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ പിയാജിയോ വെസ്‍പ പുത്തൻ VXL, SXL സ്‍കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിച്ചു. 

ഐക്കണിക്ക് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ പിയാജിയോ വെസ്‍പ പുത്തൻ VXL, SXL സ്‍കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിച്ചു. നിലവിലെ പോലെ തന്നെ വെസ്‍പ VXL, SXL സ്കൂട്ടറുകളും 125 സിസി, 150 സിസി എന്നിങ്ങനെ രണ്ട് എൻജിൻ ഓപ്ഷനുകളിൽ തന്നെയാണ് എത്തിയിരിക്കുന്നത്. 

2020 വെസ്പ VXL 125 മോഡലിന് Rs 1.10 ലക്ഷവും, SXL 125-ന് Rs 1.14 ലക്ഷവുമാണ് എക്‌സ്-ഷോറൂം വില. അതെ സമയം ഡിസ്പ്ലേസ്മെന്റ് കൂടിയ എഞ്ചിനുള്ള 2020 വെസ്പ VXL 150 മോഡലിന് Rs 1.22 ലക്ഷവും, SXL 150 മോഡലിന് Rs 1.27 ലക്ഷവുമാണ് എക്‌സ്-ഷോറൂം വില.

ബിഎസ്6 നിലവാരത്തിലുള്ള 9.9 എച്ച് പി പവറും 9.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 124.45 സിസി സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ടഡ് എൻജിൻ ആണ് 2020 വെസ്പ SXL 125, VXL 125 മോഡലുകളുടെ ഹൃദയം. വെസ്പ SXL 150, VXL 150 മോഡലുകളിൽ 10.5 എച്ച്പി പവറും 10.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 149.5 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ടഡ് എൻജിൻ ആണ് കരുത്തുപകരുന്നത്. 

എൽഇഡി ഹെഡ്ലൈറ്റ്, ഡേടൈം റണ്ണിങ് ലാമ്പുകൾ, യുഎസ്ബി ചാർജിങ് പോയിന്റ് എന്നിവയാണ് പ്രധാന മാറ്റങ്ങൾ. മോണോകോക്ക് ഫുൾ സ്റ്റീൽ ബോഡിയിൽ തന്നെയാണ് 2020 വെസ്പ VXL, SXL സ്കൂട്ടറുകളുടെയും നിർമാണം. വ്യത്യസ്തമായ നിറങ്ങളിൽ പുത്തൻ വെസ്പ VXL, SXL സ്കൂട്ടറുകൾ തുടർന്നും ലഭ്യമാവും.

മോഡൽ അനുസരിച്ച് ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം അല്ലെങ്കിൽ കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം ആണ് വെസ്പ VXL, SXL സ്‍കൂട്ടറുകൾക്ക്. ട്വിൻ പോട്ട് കാലിഫർ ഡിസ്ക് ബ്രേക്കുകളുമുണ്ട്. വലിപ്പം കൂടിയ ടയറുകൾ ഘടിപ്പിച്ചിരിക്കുന്ന 5 സ്പോക്ക് പെറ്റൽ ഡിസൈൻ അലോയ് വീൽ, ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷൻ എന്നിവയാണ് വെസ്പ VXL, SXL സ്കൂട്ടറുകളിലെ മറ്റുള്ള ശ്രദ്ധേയമായ ഘടകങ്ങൾ.

പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (PVPL) അതിന്റെ വെസ്പ, അപ്രീലിയ ബ്രാന്‍ഡുകളുടെ വില്‍പ്പന ജൂണ്‍ 10 മുതല്‍ ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ