മള്‍ട്ടിസ്ട്രാഡ വി4 പ്രീ ബുക്കിംഗ് തുടങ്ങി ഡ്യുക്കാറ്റി

By Web TeamFirst Published Jul 21, 2021, 3:50 PM IST
Highlights

ഡ്യുക്കാറ്റി ഡീലര്‍ഷിപ്പുകളില്‍ ഒരു ലക്ഷം രൂപ നല്‍കി അഡ്വഞ്ചര്‍ ടൂറര്‍ ബുക്ക് ചെയ്യാം

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി ഇന്ത്യയില്‍ മള്‍ട്ടിസ്ട്രാഡ വി4 മോട്ടോര്‍സൈക്കിളിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. ഡുകാറ്റി ഡീലര്‍ഷിപ്പുകളില്‍ ഒരു ലക്ഷം രൂപ നല്‍കി അഡ്വഞ്ചര്‍ ടൂറര്‍ ബുക്ക് ചെയ്യാം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മള്‍ട്ടിസ്ട്രാഡ വി4, മള്‍ട്ടിസ്ട്രാഡ വി4 എസ് എന്നീ രണ്ട് വേരിയന്റുകളും ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വേരിയന്റുകളിലും 1,158 സിസി, വി4 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹൃദയം. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 168 ബിഎച്ച്പി കരുത്തും 8,750 ആര്‍പിഎമ്മില്‍ 125 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മുന്നിലും പിന്നിലും റൈഡര്‍ അസിസ്റ്റന്‍സ് റഡാര്‍ സംവിധാനം ഇറ്റാലിയന്‍ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ വിവിധ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ബൈക്കിന്‍റെ വില, വേരിയന്റുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ വിപണി അവതരണ സമയത്ത് കമ്പനി പുറത്തുവിടും. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന് 20 ലക്ഷം മുതല്‍ 22 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് സീരീസ് ആയിരിക്കും എതിരാളി.

വിപണി അവതരണം കഴിഞ്ഞാല്‍ അധികം വൈകാതെ ടെസ്റ്റ് റൈഡുകളും ഡെലിവറികളും ആരംഭിക്കും. കൊച്ചി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ദില്ലി എന്‍സിആര്‍, മുംബൈ, പുണെ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ എല്ലാ ഡുകാറ്റി ഡീലര്‍ഷിപ്പുകളിലും മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിക്കും. ഓരോ 15,000 കിലോമീറ്ററിലും ഓയില്‍ ചേഞ്ച് നടത്തിയാല്‍ മതി. വാല്‍വ് ക്ലിയറന്‍സ് പരിശോധനയും ക്രമീകരണവും ഓരോ 60,000 കിലോമീറ്ററിലും നടത്തിയാല്‍ മതിയെന്നും കമ്പനി വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!