പുത്തന്‍ റാലി മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

Web Desk   | Asianet News
Published : Nov 20, 2020, 11:03 AM IST
പുത്തന്‍ റാലി മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

Synopsis

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട ക്വാർട്ടർ ലിറ്റർ, ഡ്യുവൽ പർപ്പസ് CRF250L, CRF250L റാലി മോട്ടോർസൈക്കിളുകളുടെ 2021 പതിപ്പുകളെ അവതരിപ്പിച്ചതായി റിപ്പോര്‍ട്ട് 

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട ക്വാർട്ടർ ലിറ്റർ, ഡ്യുവൽ പർപ്പസ് CRF250L, CRF250L റാലി മോട്ടോർസൈക്കിളുകളുടെ 2021 പതിപ്പുകളെ അവതരിപ്പിച്ചതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മെക്കാനിക്കൽ, വിഷ്വൽ അപ്‌ഗ്രേഡുകളാണ് പുതിയ പതിപ്പിൽ ഹോണ്ട പരിചയപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ . സ്റ്റൈലിംഗിന്റെ കാര്യത്തിൽ 2021 മോഡലുകൾക്ക് ഒരു CRF450R കോംപറ്റീഷൻ മോട്ടോക്രോസ് മെഷീൻ പ്രചോദിത രൂപകൽപ്പനയും പുതിയ എൽഇഡി ഹെഡ്‌ലൈറ്റും എൽഇഡി ബ്ലിങ്കറുകളും ലഭിക്കുന്നുണ്ട്.

പുതിയതായി രൂപകൽപ്പന ചെയ്ത എയർ ക്ലീനർ, എക്‌സ്‌ഹോസ്റ്റ് പൈപ്പ്, മഫ്ലർ എന്നിവയും പുതിയ മോഡലുകളെ വേറിട്ടതാക്കുന്നു. ബ്രേക്കിംഗ് സജ്ജീകരണത്തിൽ രണ്ട് വീലുകളിലും ഹൈഡ്രോളിക് ഡിസ്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളിൽ സ്വിച്ചു ചെയ്യാവുന്ന ഇരട്ട-ചാനൽ എബിഎസും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. സസ്‍പെൻഷൻ സജ്ജീകരണത്തിലും മാറ്റങ്ങളുണ്ട്.

വലിയ വിൻഡ്‌സ്ക്രീൻ, കൗൾ എന്നിവ റാലി മോഡലിനെ വേറിട്ടതാക്കുന്നു. എക്‌സ്ട്രീം റെഡ് പെയിന്റ് ഓപ്ഷനിലും രണ്ട് മോഡലുകളും തെരഞ്ഞെടുക്കാൻ സാധിക്കും.

249 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, DOHC എഞ്ചിനാണ് ബൈക്കുകളുടെ ഹൃദയം. ഈ യൂണിറ്റ് 9,000 rpm-ൽ 24 bhp കരുത്തും 6,500 rpm-ൽ 23 Nm ടോര്‍ഖും ഉത്പാദിപ്പിക്കും.  ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്മിഷന്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം