LX 570 എസ്‌യുവിയുടെ ഇൻ‌സ്‍പിരേഷൻ സീരീസുമായി ലെക്സസ്

By Web TeamFirst Published Aug 25, 2020, 2:23 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്റായ ലെക്‌സസിന്‍റെ LX 570 എസ്‌യുവിക്ക് ഒരു ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി. 

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്റായ ലെക്‌സസിന്‍റെ LX 570 എസ്‌യുവിക്ക് ഒരു ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി. ലിമിറ്റഡ് എഡിഷൻ മോഡലായതിനാൽ ഇതിന്റെ വെറും 500 യൂണിറ്റുകൾ മാത്രമാകും കമ്പനി നിരത്തില്‍ എത്തിക്കുക എന്നാണ് റിപ്പോർട്ട്.

21 ഇഞ്ച് വീലുകൾ, ഫ്രണ്ട് ഗ്രിൽ, വിൻഡോ ഔട്ട്‌ലൈനിംഗ്, ഡോർ ഹാൻഡിലുകൾ, ബാഡ്ജുകൾ എന്നിവ ഉൾപ്പെടെയുള്ള ഭാഗത്ത് ബ്ലാക്ക്ഔട്ട് ഘടകങ്ങൾ ലെക്‌സസ് ഉൾപ്പെടുത്തിയിരിക്കുന്നു. ഫ്രണ്ട് ഗ്രിൽ, 21 ഇഞ്ച് വീലുകൾ,വിൻഡോ ഔട്ട്‌ലൈനിംഗ്, ഡോർ ഹാൻഡിലുകൾ, ബാഡ്ജുകൾ എന്നിവ ഉൾപ്പെടെയുള്ള ഭാഗത്ത് ബ്ലാക്ക്ഔട്ട് ഘടകങ്ങൾ ലെക്‌സസ് ഉൾപ്പെടുത്തിയിരിക്കുന്നു. LX 570 എസ്‌യുവിയുടെ ഇൻസ്പിരേഷൻ സീരീസിൽ ഫോഗ് ലാമ്പുകൾക്കായുള്ള ഭാഗവും എയർ വെന്റുകളും കറുത്ത നിറത്തിൽ ആണ് ഉള്ളത്. ഫോഗ് ലാമ്പുകൾ, ഹെഡ്‌ലൈറ്റുകൾ, ടെയിൽ‌ ലൈറ്റുകൾ എന്നിവയ്ക്ക് സ്മോക്ക്ഡ് ലെൻസുകൾ അവതരിപ്പിക്കുന്നതും ലെക്‌സസ് LX 570 ഇൻസ്പിരേഷൻ എഡിഷനെ ആകർഷകമാക്കുന്നു.

5.7 ലിറ്റർ V8 പെട്രോൾ എഞ്ചിനിൽ മാത്രമാണ് എസ്‌യുവി എത്തുന്നത്. ഇത് പരമാവധി 388 bhp കരുത്തിൽ 546 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ലഭിക്കുന്നത്. ഫോർ വീൽ ഡ്രൈവ് സിസ്റ്റവും സ്റ്റാൻഡേർഡായി നൽകുന്നു. ലെക്സസ് LX 570 അഞ്ച് സീറ്റർ, എട്ട് സീറ്റർ എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. 

 

click me!