പുത്തന്‍ സെലേറിയോ ഉടനെത്തും, ആകാംക്ഷയില്‍ വാഹനലോകം

By Web TeamFirst Published Oct 7, 2020, 3:13 PM IST
Highlights

മാരുതിയില്‍ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സെലേറിയോ. വാഹനത്തിന്‍റെ പുത്തന്‍ പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുകയാണ്. 

മാരുതിയില്‍ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സെലേറിയോ. വാഹനത്തിന്‍റെ പുത്തന്‍ പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുകയാണ്. 

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്ത്യൻ ഓട്ടോ പുറത്തുവിട്ടിരിക്കുന്നു. നേരത്തെ കണ്ടതുപോലെ പൂര്‍ണമായും മൂടിക്കെട്ടിയുള്ള പരീക്ഷണയോട്ടം തന്നെയായിരുന്നു ഇത്തവണയും. സെലേറിയോയുടെ പ്രതിമാസ വില്‍പ്പന ഏകദേശം 4,000 യൂണിറ്റ് മുതല്‍ മുതല്‍ 6,000 യൂണിറ്റ് വരെയാണ്. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതുതലമുറ സെലെറിയോ വലുതായി കാണപ്പെടുന്നു. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് വാഹനത്തിന് ലഭിച്ചേക്കും.

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌റ്റൈലിഷ് അലോയികള്‍, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ വൈപ്പര്‍, സംയോജിത എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം എന്നിവ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടാം. കാര്യമായ മാറ്റങ്ങള്‍ അകത്തളത്തിലും പ്രതീക്ഷിക്കാം. 

ഡാഷ്ബോര്‍ഡ് മൗണ്ട് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയും ലഭിക്കും. ഫാബ്രിക് സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, ഓട്ടോമാറ്റിക് എസി, സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ടാകും.

നിലവിൽ ഒരു ലീറ്റർ പെട്രോൾ എൻജിനോടെയാണു സെലേറിയൊ വിൽപ്പനയ്ക്കെത്തുന്നത്. എന്നാൽ പുതുതലമുറ സെലേറിയൊയിൽ വാഗൻ ആറിലെ പോലെ രണ്ട് എൻജിൻ സാധ്യതകൾ ലഭ്യമാവുമെന്നാണു സൂചന.  K10B 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പുതിയ സെലേറിയോയുടെയും ഹൃദയമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ബിഎസ്6 എഞ്ചിന്‍ 67 bhp കരുത്തില്‍ 90 Nm ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് എന്നിവയുമാകും ട്രാന്‍സ്‍മിഷന്‍.

സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സ്റ്റാന്‍ഡേര്‍ഡായി ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍, സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി മുതലായ വാഹനത്തിൽ ഇടംപിടിക്കും. മുമ്പ് പല തവണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്.

2014 ഓട്ടോ എക്സ്പോയിലാണ് ആദ്യമായി മാരുതി സുസുക്കി സെലേരിയോയെ അവതരിപ്പിക്കുന്നത്. എഎംടി ഓപ്ഷനോടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന ആദ്യ വാഹനം കൂടിയാണ് സെലേറിയോ. നിലവില്‍ ഇന്ത്യൻ വിപണിയിൽ ടാറ്റ ടിയാഗൊയും ഹ്യുണ്ടായി സാൻട്രോയുമായിരുന്നു സെലേറിയൊയുടെ മുഖ്യ എതിരാളികൾ. എന്നാല്‍ രണ്ടാം തലമുറ സെലേറിയോയ്ക്ക് ഹ്യുണ്ടേയ് ഗ്രാൻഡ് ഐ 10നോടും ഏറ്റുമുട്ടാൻ കഴിഞ്ഞേക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

click me!