ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് പതിപ്പുമായി ടൊയോട്ട

By Web TeamFirst Published Aug 17, 2021, 12:26 PM IST
Highlights

 ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ എസ്‍യുവി ഭീമനാണ് ഫോര്‍ച്യൂണര്‍. ഇപ്പോഴിതാ ഫോര്‍ച്യൂണറിന് പുതിയ പെര്‍ഫോമെന്‍സ് മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യയിലും മറ്റ് തെക്കു കിഴക്കന്‍ വിപണികളിലുമാണ് ഫോര്‍ച്യൂണര്‍ ജിആര്‍ സ്‌പോര്‍ട്ട് എന്ന വേരിയന്റ് അവതരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 29.98 ലക്ഷം രൂപ മുതല്‍ 37.58 ലക്ഷം രൂപ വരെയാണ് നിലവില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

സൂപ്പര്‍ വൈറ്റ്, സില്‍വര്‍ മെറ്റാലിക്, ഡാര്‍ക്ക് ഗ്രേ മൈക്ക മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക്, ഫാന്റം ബ്രൗണ്‍ മെറ്റാലിക് തുടങ്ങീ അഞ്ച് കളര്‍ ഓപ്ഷുകളിലാണ് ഫോര്‍ച്യൂണര്‍ ജിആര്‍ സ്പോര്‍ട്ട് ലഭ്യമാകുക. വേരിയന്റിന് ഡാര്‍ക്ക് ക്രോം ഗ്രില്‍, ന്യൂ ജനറേഷന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ജിആര്‍ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, മുന്നിലും വശങ്ങളിലും ജിആര്‍ ലോഗോ എന്നിവ നല്‍കിയിട്ടുണ്ട്. ഏഴ് സീറ്റുകളുള്ള കാറിന്റെ മുന്നിലും പിറകിലും ഉള്‍വശത്തും ക്രോം ഫിനിഷിങ്, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയുണ്ട്.  

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. 2.7 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ അല്ലെങ്കില്‍ 2.4 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ എന്നിവ തിരഞ്ഞെടുക്കാം. പെട്രോള്‍ എന്‍ജിന് പരമാവധി 161 ബിഎച്ച്പി കരുത്തും 242 എന്‍എം പരമാവധി ടോര്‍ക്കുമാണ് ലഭിക്കുക. എന്നാല്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 147 ബിഎച്ച്പി കരുത്തും 400 എന്‍എം പരമാവധി ടോര്‍ക്കുമുണ്ടാകും.

രണ്ട് എന്‍ജിനുകളും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍-വീല്‍ ഡ്രൈവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍, ട്രെയിലര്‍ കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയുണ്ട്. 

ഒന്‍പത് ഇഞ്ച് മള്‍ട്ടിമീഡിയ ഹെഡ് യൂണിറ്റ്, വോയ്സ് കമാന്‍ഡ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആന്‍ഡ്രോയിഡ് കാര്‍പ്ലേ കണക്റ്റിവിറ്റി, വയര്‍ലെസ് ചാര്‍ജിംഗ്, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, സറൗണ്ട് വ്യൂ മോണിറ്റര്‍, ഫോള്‍ഡ്-ഡൗണ്‍ റിയര്‍-സീറ്റ്, പവര്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, റിമോട്ട് ടെയില്‍ ഗേറ്റ് ഫംഗ്ഷനുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമാറ്റ് കണ്‍ട്രോള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!