2021 അപ്പാഷെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

By Web TeamFirst Published Mar 13, 2021, 3:30 PM IST
Highlights

ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് 2021 അപ്പാഷെ RTR 160 4V പുറത്തിറക്കി


ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് 2021 അപ്പാഷെ RTR 160 4V പുറത്തിറക്കി. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ആണ് ബൈക്ക് വിപണിയിൽ എത്തിയിരിക്കുന്നത്. പഴയ പതിപ്പിനെ അപേക്ഷിച്ച് വിലകളില്‍ മാറ്റമില്ലെന്ന് കമ്പനി അറിയിച്ചു. ഡ്രം ബ്രേക്ക് പതിപ്പിന് 1.07 ലക്ഷം രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 1.10 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയെന്നാണ് കാര് ആന്‍ഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നത്.

2021 ടിവിഎസ് അപ്പാഷെ RTR 160 4V-യുടെ മൊത്തം ഭാരം രണ്ട് കിലോഗ്രാം കുറച്ചു. ഡ്രം വേരിയന്റിന് 145 കിലോഗ്രാം ഭാരവും ഡിസ്‌ക് പതിപ്പ് 147 കിലോഗ്രാം ഭാരവും ഉണ്ട്. 9,250 rpm-ല്‍ 17.63 bhp കരുത്തും 7,250 rpm-ല്‍ 14.73 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 159.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍-വാല്‍വ് ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിൽ. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ പോലുള്ള സവിശേഷതകള്‍ പഴയ പതിപ്പിന് സമാനമായി തുടരുമെന്നാണ് റിപ്പോർട്ടുകള്‍. 

പരിഷ്‍കരിച്ച ടിവിഎസ് അപ്പാച്ചെ RTR 160 4V റേസിംഗ് റെഡ്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. 15.6 bhp കരുത്ത് ആണ് നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ ഉത്പാദിപ്പിക്കുന്നത്. എന്നാൽ, 2021 മോഡല്‍ 17.63 bhp കരുത്ത് നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ടോര്‍ക്ക് ഔട്ട്പുട്ട് കണക്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നിലവിലെ മോഡലില്‍ 14.12 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോള്‍ പുതിയ 2021 മോഡല്‍ 14.73 Nm ടോർക്ക് സൃഷ്ടിക്കുമെന്നും ടിവിഎസ് അറിയിച്ചു. മാത്രമല്ല, പവര്‍ട്രെയിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ബജാജ് പള്‍സര്‍ NS160, ഹീറോ എക്സ്ട്രീം 160R, ഹോണ്ട ഹോര്‍നെറ്റ് 2.0 എന്നീ മോഡലുകളാണ് പുത്തന്‍ RTR 160 4Vയുടെ മുഖ്യ എതിരാളികൾ. 

click me!