
മുംബൈ: ജാഗ്വാർ ലാൻഡ് റോവർ, ഇന്ത്യയിലെ ഏറ്റവും പുതിയ റേഞ്ച് റോവർ സ്‌പോർട്ടിനായുള്ള ബുക്കിംഗ് ആരംഭിച്ചു. വാഹനത്തിന്‍റെ വില 164.29 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്നതായും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 221 kW കരുത്തും 650 Nm torque ഉം നൽകുന്ന ആറ് സിലിണ്ടർ 48 V മൈൽഡ്-ഹൈബ്രിഡ് ഇൻജീനിയം ഡീസൽ എഞ്ചിനിലാണ് പുതിയ റേഞ്ച് റോവർ സ്‌പോർട്ട് ലഭ്യമാകുന്നത്. ഡൈനാമിക് എസ്ഇ, ഡൈനാമിക് എച്ച്എസ്ഇ, ഓട്ടോബയോഗ്രഫി സ്പെസിഫിക്കേഷനുകളിൽ ഇത് ലഭ്യമാണ്, പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത സ്പെസിഫിക്കേഷൻ ഫീച്ചർ ചെയ്യുന്ന ആദ്യ പതിപ്പ് വർഷത്തിലുടനീളം ലഭ്യമാകും.
റേഞ്ച് റോവർ എസ്‌വിയുടെ ഇന്ത്യന്‍ ബുക്കിംഗ് തുടങ്ങി ജാഗ്വാർ ലാൻഡ് റോവർ
പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന് ഒരു പരിണാമപരമായ ഡിസൈൻ ലഭിക്കുന്നു. മുൻവശത്ത് പരിചിതമായ ലാൻഡ് റോവർ ഫാമിലി ലുക്ക് ലഭിക്കുന്നു. ഡിജിറ്റൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ ലാൻഡ് റോവറിൽ ഘടിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മെലിഞ്ഞതാണ്. കൂടാതെ ഗ്രില്ലും വലുപ്പത്തിൽ ചുരുങ്ങി. വശത്ത് 23 ഇഞ്ച് വരെ വലിപ്പമുള്ള കൂറ്റൻ അലോയ് വീലുകൾ ലഭിക്കുന്നു. പിന്നിൽ ലെഗ്‌റൂം വർധിപ്പിക്കുന്നതിന് വീൽബേസ് 75 എംഎം വർധിച്ചിട്ടുണ്ട്. ഇപ്പോൾ ഡോർ ഹാൻഡിലുകൾ ഫ്ലഷ് ചെയ്യുകയും ആവശ്യമുള്ളപ്പോൾ പോപ്പ് ഔട്ട് ചെയ്യുകയും ചെയ്യുന്നു.
പുതിയ റേഞ്ച് റോവര്‍ സ്‌പോർട്ടിന് ലാൻഡ് റോവറിന്റെ MLA-Flex പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമാകുന്നത്. പിൻഭാഗത്ത് മെലിഞ്ഞ പ്രതല എൽഇഡി ടെയിൽലൈറ്റുകൾ ലഭിക്കുന്നു, ടെയിൽഗേറ്റിന് വിപരീതമായി നമ്പർ പ്ലേറ്റ് ഇപ്പോൾ ബമ്പറിലേക്ക് നീക്കി. ലേഔട്ടിന്റെ കാര്യത്തിൽ പുതിയ റേഞ്ച് റോവറിന് സമാനമായ തീം ഇന്റീരിയറുകൾ സ്വീകരിക്കുന്നു. ലാൻഡ് റോവറിന്റെ പിവി പ്രോ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 13.1 ഇഞ്ച് വളഞ്ഞ ഫ്ലോട്ടിംഗ് ഡിസ്‌പ്ലേയാണ് സെന്റർ കൺസോളിനെ നിയന്ത്രിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായാണ് ഇത് വരുന്നത്. വിവിധ ഫംഗ്‌ഷനുകൾക്കായി ആമസോൺ അലക്‌സ കഴിവും ഇതിന് ലഭിക്കുന്നു.
Nitin Gadkari : 650 കിമി മൈലേജുള്ള ടൊയോട്ടയില്‍ പാര്‍ലമെന്‍റില്‍ എത്തി കേന്ദ്രമന്ത്രി!
ടച്ച് സെൻസിറ്റീവ് നിയന്ത്രണങ്ങളുള്ള സ്റ്റിയറിംഗ് വീൽ ഒരു പുതിയ യൂണിറ്റാണ്. സ്റ്റിയറിംഗ് വീലിന് പിന്നിൽ 13.7 ഇഞ്ച് ഇന്ററാക്ടീവ് ഡ്രൈവർ ഡിസ്‌പ്ലേയാണ്. മുൻ സീറ്റുകൾ നിരവധി അഡ്‍ജസ്റ്റ്മെന്റ് ഓപ്ഷനുകൾ വാഗ്‍ദാനം ചെയ്യുന്നു. അവയ്ക്ക് മസാജ് ഫംഗ്ഷനും ലഭിക്കും. മികച്ച മെറിഡിയൻ ശബ്‍ദ സംവിധാനത്തിന് 29 സ്‍പീക്കറുകളും വാഹനത്തിന് ലഭിക്കും.
ലാൻഡ് റോവർ പുതിയ സ്‌പോർട്ടിന് ഒരു ജോടി മൈൽഡ്-ഹൈബ്രിഡ് ടർബോചാർജ്‍ഡ് 3.0-ലിറ്റർ സ്‌ട്രെയിറ്റ്-ആറ് പെട്രോൾ എഞ്ചിനുകൾ വാഗ്‍ദാനം ചെയ്യുന്നു. ഇത് P360 SE-യിൽ 355 hp ഉം 500 എന്‍എം ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. അതേസമയം P400 SE ഡൈനാമിക്സിൽ ഇത് 395 hp ഉം 550 Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. ഡീസൽ പവർട്രെയിനിൽ, D350 രൂപത്തിൽ 350PS പവറും 700Nm ടോർക്കും പുറപ്പെടുവിക്കുന്ന 3.0L 6-സിലിണ്ടർ ഡീസൽ യൂണിറ്റ് ലഭിക്കും.
എഫ്-പേസ് എസ് വി ആ൪ ഡെലിവറി തുടങ്ങി ജാഗ്വര്‍
ഈ രണ്ട് എഞ്ചിനുകളും 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. റേഞ്ച്-ടോപ്പിംഗ് പെർഫോമൻസ്-ഓറിയന്റഡ് വേരിയന്റുകൾക്ക് 523 എച്ച്പി പവറും 750 എൻഎം ടോർക്കും നൽകുന്ന ഇരട്ട-ടർബോചാർജ്‍ഡ് 4.4 ലിറ്റർ V8 ആണ് കരുത്ത് പകരുന്നത്. ഡൈനാമിക് ലോഞ്ചിൽ 4.3 സെക്കൻഡിൽ എസ്‌യുവി 100 കിലോമീറ്റർ വേഗത കൈവരിക്കും.
പുതിയ ഡിസ്‍കവറി ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വാർ ലാന്‍ഡ് റോവർ