Asianet News MalayalamAsianet News Malayalam

Nitin Gadkari : 650 കിമി മൈലേജുള്ള ടൊയോട്ടയില്‍ പാര്‍ലമെന്‍റില്‍ എത്തി കേന്ദ്രമന്ത്രി!

ഒറ്റയടിക്ക് 650 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും ഈ വാഹനത്തിന് എന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പറയുന്നു.

Union Minister Nitin Gadkari arrives in Parliament in hydrogen powered Toyota Mirai
Author
Delhi, First Published Mar 31, 2022, 9:09 AM IST

ന്ധനവില കത്തിക്കയറുന്ന കാലത്ത് കേന്ദ്ര ഗതാഗതമന്ത്രി പാര്‍ലമെന്‍റിലേക്ക് എത്താന്‍ ഉപയോഗിച്ച ഒരു വാഹനമാണ് ഇപ്പോള്‍ രാജ്യത്തെ വാഹനലോകത്ത് ചര്‍ച്ചാവിഷയം. കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി (Nitin Gadkari) കഴിഞ്ഞ ദിവസം പാർലമെന്റില്‍ എത്തിയത് ഒരു ടൊയോട്ട മിറായിയില്‍ (Toyota Mirai) ആയിരുന്നു. എന്താണ് ഈ വാഹനത്തിന്‍റെ പ്രത്യേകത എന്നാവും പലരും ചിന്തിക്കുന്നത്. പെട്രോള്‍, ഡീസല്‍ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങള്‍ ഒന്നും ഇന്ധനമാക്കാത്ത ഒരു കാറാണിത്. അതായത് ഒരു ഹൈഡ്രജൻ കാറാണിത്. രാജ്യത്തെ ആദ്യ ഹൈഡ്രജൻ കാറായ ‘ടൊയോട്ട മിറായി’യില്‍ ആണ് ഹരിത ഇന്ധനത്തിന്റെ വക്താവായ നിതിന്‍ ഗഡ്‍കരി പാര്‍ലമെന്റില്‍ എത്തിയത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വീട്ടുമുറ്റങ്ങളിലേക്ക് വിചിത്രമായൊരു ഐഡിയയുമായി ഇന്നോവ മുതലാളി വരുന്നു!

ഈ മാസം ആദ്യം ഗഡ്‍കരി തന്നെയാണ് ടൊയോട്ട മിറായിയെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യന്‍ റോഡുകളെയും കാലാവസ്ഥയെയും കുറിച്ച് പഠിക്കാനും വിലയിരുത്താനുമാണ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജിയും (ഐസിഎടി) ചേർന്നുള്ള പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ടൊയോട്ട മിറായി അവതരിപ്പിച്ചത്. ഈ അവസരത്തിൽ സുസ്ഥിര ഇന്ധന സ്രോതസ്സുകളിൽ ഓടുന്ന വാഹനങ്ങളുടെ ആവശ്യകതയ്ക്ക് ഗഡ്‍കരി അടിവരയിട്ടിരുന്നു. 

Union Minister Nitin Gadkari arrives in Parliament in hydrogen powered Toyota Mirai

ടൊയോട്ട മിറായി പൂർണ്ണമായും ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പ്രവർത്തിക്കുന്നു. രാജ്യത്ത് ചലനാത്മക പരിഹാരത്തിനായി ശുദ്ധവും ഹരിതവുമായ ഊർജ്ജ സ്രോതസ്സുകൾക്കായി പ്രേരിപ്പിക്കുന്ന ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗമായി വാഹനം നിലവിൽ പരീക്ഷിച്ചുവരികയാണ്. ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും ഈ വാഹനത്തിന് എന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പറയുന്നു. ചാര്‍ജ് ചെയ്യാന്‍ അഞ്ചുമിനിറ്റ് മതി. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ICAT)യുടെ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ലോഞ്ച് ചെയ്‍ത് ആഴ്‍ചകൾക്കുള്ളിൽ യമഹ YZF-R15 V4 വില കൂടുന്നു

നിതിൻ ഗഡ്‍കരി ബുധനാഴ്ച പാർലമെന്റിൽ എത്തിയ ടൊയോട്ട മിറായി, ഈ മാസം ആദ്യം ഇവിടെ പൈലറ്റ് പഠനം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇലക്ട്രിക് വാഹനമാണ്. ഹരിത ഇന്ധനത്തിന്റെ ഉപയോഗം ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്നും ഹൈഡ്രജന്‍ കാറിലെത്തിയ മന്ത്രി പറഞ്ഞു. ഡൽഹിയിലെത്തിയാൽ ഹൈഡ്രജൻ കാർ ഉപയോഗിക്കുമെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നു. സർക്കാരിന്റെ ‘നാഷണൽ ഹൈഡ്രജൻ മിഷൻ’ പ്രകാരം ഹൈഡ്രജൻ ഉപയോഗം വൻ തോതിൽ വർധിപ്പിക്കാൻ കേന്ദ്രപദ്ധതി ഉണ്ടായിരിക്കെ, സർക്കാർ നയത്തെക്കുറിച്ച് സന്ദേശം നൽകുകയായിരുന്നു മന്ത്രി. പരീക്ഷണാടിസ്ഥാനത്തിൽ കാറിൽ സഞ്ചരിച്ച് പാർലമെന്റിലെത്തിയതും ഈ ഉദ്ദേശ്യത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Union Minister Nitin Gadkari arrives in Parliament in hydrogen powered Toyota Mirai

ഹരിത ഹൈഡ്രജന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയുടെ ആമുഖവും അവലംബവും ഇന്ത്യയുടെ ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജ്ജ ഭാവി സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ചടങ്ങില്‍ ഗഡ്‍കരി അഭിപ്രായപ്പെട്ടിരുന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ, ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജിയുമായി (ഐസിഎടി) ചേർന്ന് ഇന്ത്യൻ റോഡുകളിലും കാലാവസ്ഥാ സാഹചര്യങ്ങളിലും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ എഫ്‌സിഇവി ടൊയോട്ട മിറായ് പഠിക്കാനും വിലയിരുത്താനുമുള്ള ഒരു പൈലറ്റ് പ്രോജക്‌റ്റാണ് നടത്തുന്നത്. 

പുതിയ സേവന ക്യാംപെയിനുമായി ഫോർഡ് ഇന്ത്യ

ടൊയോട്ട കിർലോസ്‌കർ മോട്ടോറും കർണാടകയിലെ തങ്ങളുടെ സ്ഥാപനത്തിൽ മിറായി നിർമ്മിക്കുമെന്നും വരും കാലങ്ങളിൽ ഇത് ഒരു പ്രായോഗിക ഓപ്ഷനായിരിക്കുമെന്നും അറിയിച്ചിരുന്നു. ഇന്ത്യൻ ഗവൺമെന്റ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നു. പെട്രോളിനും ഡീസലിനും എതിരായ ബദൽ ഇന്ധന പരിഹാരമായി ഹൈഡ്രജൻ ഇന്ധന സെല്ലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. 

Union Minister Nitin Gadkari arrives in Parliament in hydrogen powered Toyota Mirai

തുടർച്ചയായ ഒമ്പത് ദിവസത്തിനിടെ എട്ട് തവണ ഇന്ധനവില വർധിപ്പിച്ച സമയത്താണ് ടൊയോട്ട മിറായിയിൽ ഗഡ്‍കരി പാർലമെന്റിൽ എത്തുന്നത് എന്നതാണ് ശ്രദ്ധേയം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു . റഷ്യ-ഉക്രെയ്ൻ സംഘർഷത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരമായ എണ്ണവില സാഹചര്യമാണ് വില വര്‍ദ്ധനവിലേക്ക് നയിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ, പെട്രോളിന്റെയും ഡീസലിന്റെയും ആശ്രിതത്വം ഗണ്യമായി കുറയ്ക്കേണ്ടിവരുമെന്ന് പല വിദഗ്‍ധരും സമ്മതിക്കുന്നതായും പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വിദേശ വിപണികളിൽ നിന്ന് 80 ശതമാനവും ഇറക്കുമതി ചെയ്യുന്നു എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2022 ടൊയോട്ട ഗ്ലാൻസ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഡീലർഷിപ്പുകളിലേക്ക്

Union Minister Nitin Gadkari arrives in Parliament in hydrogen powered Toyota Mirai

Follow Us:
Download App:
  • android
  • ios