EV Sales : ഈ വണ്ടികള്‍ വാങ്ങാന്‍ കൂട്ടയടി, വാശിയോടെ കമ്പനികള്‍, എത്തുന്നത് 23 പുതിയ മോഡലുകള്‍!

By Web TeamFirst Published Dec 9, 2021, 4:09 PM IST
Highlights

ഈ മോഡലുകളുടെ കൂടി വരുന്ന ആവശ്യക്കാരെ മുന്നില്‍ കണ്ട് നിരവധി മോഡലുകള്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ ഈ വാഹന നിർമ്മാതാക്കൾ തയ്യാറെടുക്കുന്നു

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ (Electric Vehicles) വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണ്ട്, വാഹന നിർമ്മാതാക്കൾ തങ്ങളുടെ നിരവധി ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ ഒരുക്കുകയാണ്. വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഇൻഫ്രാസ്ട്രക്ചകളും മറ്റും വികസിപ്പിക്കുന്നതിനായി വാഹന നിർമ്മാതാക്കൾ ഇതിനകം തന്നെ ഇന്ത്യയിൽ വലിയ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിവയ്ക്ക് അടുത്ത അഞ്ച് മുതല്‍ ആറ് വർഷത്തിനുള്ളിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ ശ്രേണി ഉണ്ടാകും.

ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, മഹീന്ദ്ര എന്നിവർ 2028 ഓടെ രാജ്യത്ത് മൊത്തം 23 പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കും. ടാറ്റ മോട്ടോഴ്‌സ് 7 പുതിയ ഇവികൾ അവതരിപ്പിക്കുമ്പോൾ, മഹീന്ദ്ര രാജ്യത്ത് എട്ട് പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. 2028 ഓടെ രാജ്യത്ത് ആറ് പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കുമെന്ന് ഹ്യുണ്ടായിയും പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‍നാട്ടില്‍ വണ്ടിക്കമ്പനികള്‍ 'ക്യൂ' നിന്ന് നിക്ഷേപം, ഈ കമ്പനിയുടെ വക 1200 കോടി!

അടുത്ത നാല് വർഷം, ടാറ്റയ്ക്ക് 10 ഇലക്ട്രിക് വാഹനങ്ങൾ
ടാറ്റ മോട്ടോഴ്‌സ് ഒരു പുതിയ ഇവി സബ്‌സിഡിയറി സൃഷ്‍ടിക്കുമെന്ന് പ്രഖ്യാപിക്കുകയും നിക്ഷേപ സ്ഥാപനമായ ടിപിജി റൈസ് ക്ലൈമറ്റുമായി കരാറിൽ ഏർപ്പെടുകയും ചെയ്‍തു. ഏകദേശം 9.1 ബില്യൺ ഡോളറിന്റെ ഇക്വിറ്റി മൂല്യമുള്ള പുതിയ ഇവി സ്ഥാപനത്തിൽ 11 ശതമാനം മുതൽ 15 ശതമാനം വരെ ഓഹരികൾക്കായി 7,500 കോടി നിക്ഷേപിക്കും. പുതിയ കമ്പനിയെ താൽക്കാലികമായി EVCo എന്ന് വിളിക്കുന്നു, പുതിയ പേര് ഉടൻ പ്രഖ്യാപിക്കും.

വാണിജ്യ വാഹന ബിസിനസിൽ വമ്പന്‍ നിക്ഷേപവുമായി ടാറ്റ

മോഡുലാർ മൾട്ടി എനർജി പ്ലാറ്റ്‌ഫോമുകളിൽ ടാറ്റ മോട്ടോഴ്‌സ് ഭാവിയിൽ പാസഞ്ചർ വാഹനങ്ങൾ വികസിപ്പിക്കും. 2026 സാമ്പത്തിക വർഷത്തോടെ കമ്പനിക്ക് 10 ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടാകും. കമ്പനി ഉടൻ തന്നെ അള്‍ട്രോസ് ​​EV അവതരിപ്പിക്കും.  തുടർന്ന് പഞ്ച് അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് മൈക്രോ എസ്‌യുവിയും അവതരിപ്പിക്കും.

എട്ട് ഇലക്ട്രിക് എസ്‌യുവികളുമായി മഹീന്ദ്ര 
2027 ഓടെ എട്ട് ഇലക്ട്രിക് എസ്‌യുവികളും എട്ട് ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളും ഉൾപ്പെടെ 16 ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുവി വോളിയത്തിന്റെ 20 ശതമാനമെങ്കിലും ഇലക്ട്രിക് കാറുകളിൽ നിന്നായിരിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു. ഇവി സെഗ്‌മെന്റിൽ 3,000 കോടി രൂപ നിക്ഷേപിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു. 

2022-ന്റെ തുടക്കത്തിൽ മഹീന്ദ്ര പുതിയ eKUV100 പുറത്തിറക്കും, അതിന് ശേഷം XUV300 ഇലക്ട്രിക് എത്തും. ഇതിനെ മഹീന്ദ്ര XUV400 എന്ന് വിളിക്കപ്പെടാൻ സാധ്യതയുണ്ട്, മെസ്‍മയിൽ (മഹീന്ദ്ര ഇലക്ട്രിക് സ്കേലബിൾ ആൻഡ് മോഡുലാർ ആർക്കിടെക്ചർ) രൂപകൽപ്പന ചെയ്‍ത മഹീന്ദ്രയുടെ ആദ്യ EV ആയിരിക്കും eXUV300.

2028 ഓടെ 6 പുതിയ EV-കൾ ഹ്യുണ്ടായ് അവതരിപ്പിക്കും
2028-ഓടെ ഇന്ത്യൻ വിപണിയിൽ 6 പുതിയ ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പ്രഖ്യാപിച്ചു. കമ്പനിയുടെ BEV പ്ലാറ്റ്‌ഫോമായ E-GMP ഇന്ത്യയിൽ കൊണ്ടുവരും. 2028 വരെ 6 ഇലക്ട്രിക് വെഹിക്കിൾ ലൈനപ്പിന്റെ വിപുലീകരണത്തിനായി ഹ്യുണ്ടായ് ഏകദേശം 4000 കോടി രൂപ ഗവേഷണ-വികസനത്തിനായി നിക്ഷേപിക്കും. ഇന്ത്യയിലെ മാസ് മാർക്കറ്റ്, മാസ് മാർക്കറ്റ് പ്രീമിയം സെഗ്‌മെന്റുകൾ ഉൾപ്പെടെ ഒന്നിലധികം സെഗ്‌മെന്റുകളെ ഹ്യൂണ്ടായ് ലക്ഷ്യമിടുന്നു. 2028 ഓടെ എസ്‌യുവി ബോഡി ഷേപ്പ് ഉൾപ്പെടെ വ്യത്യസ്‍ത ബോഡി ശൈലിയിലുള്ള ഇലക്ട്രിക് വാഹനങ്ങൾ ഹ്യുണ്ടായി പുറത്തിറക്കും. 

2028ഓടെ ആറ് ഇലക്ട്രിക്ക് മോഡലുകള്‍ ഇന്ത്യയിൽ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

Source : India Car News

click me!