മാരുതി XL6ന് ഒരു വയസ്, ഇതുവരെ വിറ്റത് 25000 യൂണിറ്റുകള്‍

By Web TeamFirst Published Aug 24, 2020, 4:17 PM IST
Highlights

2019 ഓഗസ്റ്റ് അവസാനവാരം വിപണിയില്‍ എത്തിയ ഈ മോഡലിന്‍റെ 25,000-ല്‍ അധികം യൂണിറ്റുകളാണ് മാരുതി ഇതുവരെ വിറ്റത്. 

മാരുതി സുസുക്കിയുടെ പ്രീമിയം എം പി വിയായ എക്‌സ് എല്‍ 6 വിപണിയിലെത്തിയട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2019 ഓഗസ്റ്റ് അവസാനവാരം വിപണിയില്‍ എത്തിയ ഈ മോഡലിന്‍റെ 25,000-ല്‍ അധികം യൂണിറ്റുകളാണ് മാരുതി ഇതുവരെ വിറ്റത്. എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിര്‍മ്മാണമെങ്കിലും ഡിസൈനിലും ഫീച്ചറുകളിലും ചെറിയ മാറ്റങ്ങളുണ്ട് ഈ മോഡലിന്.

സീറ്റ, ആല്‍ഫ വകഭേദങ്ങളിലയി മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളിലെത്തുന്ന വാഹനത്തിന് 9.79 ലക്ഷം മുതല്‍ 11.46 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റര്‍ സ്‍മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് മാരുതിയുടെ അഞ്ചാം തലമുറ ഹാര്‍ട്ട് ടെക്ക് പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച വാഹനത്തിന്‍റെ ഹൃദയം. 77 കിലോവാട്ട് കരുത്തും 138 എന്‍.എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.  അഞ്ച് സ്‍പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും നാലു സ്‍പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുമാണ് വാഹനത്തില്‍.

ബോഡി ക്ലാഡിങ്ങുകള്‍, ഡ്യുവല്‍ ടോണ്‍ ഇന്‍റീരിയര്‍, സ്‌പോര്‍ട്ടി ഗ്രില്ല്, ഡേടൈം റണ്ണിങ് ലാംപോടു കൂടിയ ഹെഡ്‌ലൈറ്റുകള്‍,കറുത്ത അലോയ് വീലുകള്‍ തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കുന്നു. പ്രീമിയം ലുക്കുള്ള ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍വൈപ്പര്‍, പുതിയ സ്മാര്‍ട്ട് പ്ലെ സ്റ്റുഡിയോ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് ക്യാമറ, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 19.01 കിലോമീറ്ററും ഓട്ടോമാറ്റിക്ക് വകഭേദത്തിന് 17.99 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാണ് വാഹനം വിപണിയിലെത്തുന്നത്. 

മെറ്റാലിക് പ്രീമിയം സില്‍വര്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ ബ്രേവ് ഖാക്കി, പ്രൈം ആബര്‍ണ്‍ റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, നെക്സ ബ്ലൂ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ ആണ് XL6 എത്തുന്നത്. 

click me!