രാജ്യത്തെ ഇടത്തരം 350-500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്കുള്ള പ്രവേശിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ.
രാജ്യത്തെ ഇടത്തരം 350-500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്കുള്ള പ്രവേശിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. ബ്രാന്‍ഡിന്റെ പുതിയ ഹൈനസ് - സിബി350ന്റെ ആഗോള അനാവരണം കഴിഞ്ഞ ദിവസം നടന്നു. 9 പുതിയ പേറ്റന്റുകളോടെ വരുന്ന ഹൈനസ് - സിബി350 ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്6 മോഡലാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 1.9 ലക്ഷം രൂപയോളമാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
ഹോണ്ട മോട്ടോര്‍ കമ്പനി മാനേജിങ് ഓഫീസറും ഹോണ്ട മോട്ടോര്‍ കമ്പനി മോട്ടോര്‍സൈക്കിള്‍ ഓപറേഷന്‍സ് ചീഫ് ഓഫീസറുമായ നോരിയാകി അബെ, ഹോണ്ട മോട്ടോര്‍ കമ്പനി ഓപറേറ്റിങ് ഓഫീസറും ഏഷ്യാ-ഓഷ്യാന റീജിണല്‍ ഓപറേഷന്‍സ് ചീഫ് ഓഫീസറും ഏഷ്യന്‍ ഹോണ്ട മോട്ടോര്‍ കമ്പനി പ്രസിഡന്റും സിഇഒയുമായ മസായൂകി ഇഗരാഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സിബി350ന്റെ ആഗോള ഡിജിറ്റല്‍ അനാവരണം.
ഹോണ്ടയുടെ ഒറിജിനാല്‍റ്റിയും രൂപകല്‍പ്പനയുടെ കാലാതീതമായ ബോധവും ഗണ്യമായ സ്വഭാവവും കൂടി ചേര്‍ന്നതാണ് ഹൈനസ് - സിബി350. ഉയര്‍ന്നു നില്ക്കുന്ന മുന്‍ഭാഗവും, ഹാന്‍ഡില്‍ ബാറുകളും സസ്പെന്‍ഷനും വലിയ വീലുകളും ഹൈനസ് - സിബി350ന് ആകര്‍ഷകമായ ലുക്ക് നല്കുന്നു. അതിശയകരമായ അലോയ് വീലുകള്‍ ഹൈനസ് - സിബി350ന്റെ അളവിന് ചേരുന്നു. വ്യത്യസ്തമായ ആധുനിക റോഡ്സ്റ്റര്‍ ലുക്കും, ക്രോം പ്ലേറ്റഡ് ഭാഗങ്ങളും വീതിയുള്ള പിന്ഭഗ ടയറും ഗാംഭീര്യം നല്കുന്നു.
വലിയ കരുത്തേറിയ 350സിസി, എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് - സിബി350ന്. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്കുന്നു. ഇത് ഈ വി'ാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്കുന്നു. യാത്ര അനായാസമാക്കാന്‍ ഇത് ഉപകരിക്കുന്നു. സിലിണ്ടറില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാന ഷാഫ്റ്റ് കോആക്സിയല്‍ ബാലന്‍സര്‍ പ്രൈമറി, സെക്കണ്ടറി വൈബറേഷന്‍ ഇല്ലാതാക്കുന്നു. ദീര്‍ഘ ദൂര യാത്രകളില്‍ റൈഡര്‍ക്ക് ഇത് സുഖം പകരുന്നു.
അടിയന്തരമായി ബ്രേക്ക് ഇടുമ്പോള്‍ എബിഎസ് സംവിധാനം വീലുകള്‍ ലോക്കാവുന്നത് ഒഴിവാക്കുന്നു. മുന്നില്‍ 310 എംഎം ഡിസ്ക്ക് ബ്രേക്കും പിന്നില്‍ 240 എംഎം റിയര്‍ ഡിസ്ക്കും മികച്ച പ്രകടനത്തോടെ മോട്ടോര്‍സൈക്കിളിനെ നിയന്ത്രണത്തിലാക്കുന്നു. വലിയ സസ്പെന്ഷന് പരുക്കന്‍ റോഡുകളില്‍ സുഖ യാത്ര പ്രദാനം ചെയ്യുന്നു. എഞ്ചിന് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ക്രോം പ്ലേറ്റഡ് ഇരട്ട ഹോണ്‍, ഡ്യുവല്‍ സീറ്റ്, 15 ലിറ്റര്‍ ഇന്ധന ടാങ്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്.
ഹോണ്ട ഹൈനസ് - സിബി350യുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഡിഎല്‍എക്സ് വേരിയന്റ് പ്രെഷ്യസ് റെഡ് മെറ്റാലിക്ക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്ക് എന്നീ നിറങ്ങളിലും, ഡിഎല്‍എക്സ് പ്രോ വേരിയന്റ് അത്ലറ്റിക് ബ്ലൂ മെറ്റാലിക്ക്, വിര്‍ച്വസ് വൈറ്റ്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക് & സ്പിയര്‍ സില്‍വര്‍ മെറ്റാലിക്ക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്ക് & മാറ്റ് മാസീവ് ഗ്രേ മെറ്റാലിക്ക് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്. ആറു വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും നല്‍കുന്നുണ്ട്.
60 വര്‍ഷത്തിലധികമായി ഓണ്‍-റോഡ് സ്പോര്‍ട്ട്സ് മോഡലുകളായി ഹോണ്ട സിബി തുടരുന്നുവെന്നും സിബിയുടെ പരിണാമത്തില്‍ റൈഡറിനായിരുന്നു എന്നും ശ്രദ്ധ നല്‍കിയിരുന്നതെന്നും ഹൈനസ് - സിബി350ന്റെ വികസനത്തിന് പ്രചോദനമായത് ഇന്ത്യന്‍ റൈഡര്‍മാരാണെന്നും വാഹനത്തെ അവതരിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു. ഏറ്റവും പുതിയ 9 പേറ്റന്റുകളില്‍ ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഹൈനസ് - സിബി350ലൂടെ പുതിയൊരു മോട്ടോര്‍സൈക്കിള്‍ സംസ്കാരം പകര്‍ന്നു നല്കുന്നതില് അഭിമാനമുണ്ടെന്നും വ്യക്തമാക്കി.
ഹൈനസ് - സിബി350 സമാനതകളില്ലാത്ത സവാരി അനുഭവം നല്‍കുന്നുവെന്നും ഹോണ്ട സിബി ഡിഎന്‍എയുടെ ഉന്നതമായ പാരമ്പര്യം ഹൈനസ് - സിബി350 ഉം മുന്നോട്ട് കൊണ്ടു പോകുന്നുവെന്നും നഗരത്തിലെ നിത്യോപയോഗത്തിനും ദീര്‍ഘദൂര ട്രിപ്പുകള്‍ക്കും ആഹ്ളാദം പകരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.