വരുന്നൂ, ഉറൂസിന് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷന്‍

By Web TeamFirst Published Sep 30, 2020, 5:23 PM IST
Highlights

ഇറ്റാലിയൻ നിർമ്മാതാക്കളായ ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ പ്രഖ്യാപിച്ചു. 

ഇറ്റാലിയൻ നിർമ്മാതാക്കളായ ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ പ്രഖ്യാപിച്ചു. നാല് പുതിയ മാറ്റ് കളർ ഓപ്ഷനുകളിൽ 2021 ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. നീറോ നോക്റ്റിസ് (ബ്ലാക്ക്), ബിയാൻ‌കോ മോണോസെറസ് (വൈറ്റ്),ഗ്രിജിയോ നിംബസ് (ചെറുതായി തിളങ്ങുന്ന ഗ്രേ), ഗ്രിജിയോ കെറസ് (അടിസ്ഥാനപരമായ ഗ്രേ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അരാൻ‌സിയോ ലിയോണിസ് (ഓറഞ്ച്), അരാൻ‌സിയോ ഡ്രൈപ്പ് (ഓറഞ്ചിന്റെ തിളക്കമുള്ള ഷെയിഡ്), ഗിയല്ലോ ടോറസ് (യെല്ലോ), വെർ‌ഡെ സ്കാൻ‌ഡൽ (ഗ്രീൻ) എന്നിങ്ങനെ ലഭ്യമായ നാല് നിറങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഫ്രണ്ട് സ്പ്ലിറ്റർ, ഡോർ ട്രിം , റിയർ സ്‌പോയിലർ, വീൽ റിംസ് എന്നിവയിലാണ് ഈ നിറങ്ങൾ ലഭിക്കുക. നിലവിൽ, ഇറ്റാലിയൻ കാർ നിർമ്മാതാക്കൾ 2021 ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂളിന്റെ വില വെളിപ്പെടുത്തിയിട്ടില്ല.

2021 ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂളിന്റെ ഇന്റീരിയറിൽ ചില പരിഷ്കാരങ്ങൾ നൽകുന്നുണ്ട്. ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും ഒരു അനോഡൈസ്ഡ് അലുമിനിയം ട്രിം ഉണ്ട്, പുതിയ മാറ്റ് ഫിനിഷ് കാർബൺ ഫൈബർ ലഭിക്കുന്നു. സീറ്റ് ബോൾസ്റ്റർ ഇൻസേർട്ടുകൾ, സെൻട്രൽ ടണൽ ലെതർ ട്രിം, ക്യു-സിറ്റുറ സ്റ്റിച്ചിംഗ്, ഹെഡ്‌റെസ്റ്റുകളിൽ എംബ്രോയിഡറി ലംബോർഗിനി ലോഗോ എന്നിവയിൽ ബാഹ്യ ആക്‌സന്റ് കോൺട്രാസ്റ്റ് കളർ ഉപയോഗിച്ച് അപ്‌ഹോൾസ്റ്ററിയെ കൂടുതൽ ആകർഷകമാക്കും. 

കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്‌യുവിയാണ് ഉറൂസ്.  2018 ജനുവരിയിലാണ് ഉറുസ് അവതരിപ്പിച്ചത്.  അടുത്തിടെ ഈ വാഹനം 10,000 യൂണിറ്റ് എന്ന നാഴികകല്ല് പിന്നിട്ടിരുന്നു. 10,000 എന്ന ചേസിസ് നമ്പര്‍ നല്‍കി മാറ്റ് ബ്ലാക്ക് നിറത്തിലാണ് 10,000 തികച്ച വാഹനം പുറത്തിറക്കിയത്. 

4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‍യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി.

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്. ഫോക്‌സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്‌യുവിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 

അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസിന് സ്വന്തമായിരുന്നു. 2019-ല്‍ ലോകത്താകമാനം ഉറുസിന്റെ 4962 യൂണിറ്റാണ് വിറ്റഴിച്ചത്. ഇതില്‍ 50 യൂണിറ്റ് ഇന്ത്യയില്‍ വിറ്റഴിച്ചവയാണ്. ആ വര്‍ഷം ലംബോര്‍ഗിനിയുടെ ആകെ വില്‍പ്പന 8205 ആയിരുന്നു.

അടുത്തിടെ ഉറൂസ് എസ്‌യുവിയുടെ പുതിയ ഡിസൈൻ പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു. പുതിയതും അപ്‌ഡേറ്റ് ചെയ്‌തതുമായ സ്റ്റാൻഡേർഡ് പെയിന്റ് ഓപ്ഷനുകളിൽ നിന്നും കൂടുതൽ ഇന്റീരിയർ കസ്റ്റമൈസേഷനുകളിൽ നിന്നും ലംബോർഗിനി ഉറൂസ് ഉടമകൾക്ക് ഇപ്പോൾ തിരഞ്ഞെടുക്കാം.

click me!