ദാരുണം, കാറിടിച്ച് 61കാരി തെറിച്ചത് 20 അടി ഉയരത്തിൽ, മരണം

Published : Jul 10, 2024, 02:07 PM IST
ദാരുണം, കാറിടിച്ച് 61കാരി തെറിച്ചത് 20 അടി ഉയരത്തിൽ, മരണം

Synopsis

തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

മിഴ്നാട്ടിൽ റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് 61 കാരിയായ സ്ത്രീ മരിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങലാണ് പ്രചരിക്കുന്നത്. 

കാണിയൂർ സ്വദേശിനി ഗോമതിയാണ് കൊല്ലപ്പെട്ടത്. സീബ്രാ ക്രോസിംഗിന് സമീപം ഗോമതി നിൽക്കുന്നത് വീഡിയോയിൽ കാണാം.  ഉയർന്ന വേഗതയിൽ വന്ന ഒരു വെള്ള സെഡാൻ അവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗോമതി 20 അടിയോളം തെറിച്ചുവീണു. പോലീസ് ഗോമതിയുടെ മൃതദേഹം പുറത്തെടുത്ത് സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കാർ ഡ്രൈവർ തക്കലൈ സ്വദേശി ശരവണനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അപകടസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്, കാറിൽ ഇടിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഗോമതി സീബ്രാ ക്രോസിന് സമീപം നിൽക്കുന്നത് കാണാം. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട റോഡപകട പരമ്പരകളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്.
നാഗ്പൂരിൽ തിങ്കളാഴ്ച 60 വയസ്സുള്ള ഒരാൾ അമിതവേഗതയിൽ വന്ന ബസ് ഇടിച്ച് മരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ സൈക്കിൾ ഓടിക്കുന്ന വയോധികനെ ബസ് ഇടിക്കുകയും മറിഞ്ഞുവീഴ്ത്തുകയും ചെയ്യുന്നത് കാണാം. പരിക്കേറ്റയാളെ ഉപേക്ഷിച്ച് ഡ്രൈവർ ബസുമായി യാത്ര തുടരുന്നതും വീഡിയോയിൽ കാണാം. പരിക്കേറ്റ സൈക്കിൾ യാത്രികൻ പിന്നീട് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. ബസ് തിരിച്ചറിഞ്ഞ പോലീസ് ഡ്രൈവർക്കായി തിരച്ചിൽ ഊർജിതമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

സുരക്ഷയിൽ ഒന്നാമൻ: ഹ്യുണ്ടായി നെക്സോയുടെ രഹസ്യം എന്ത്?
ക്രെറ്റയെ വിറപ്പിക്കാൻ മഹീന്ദ്രയുടെ പുതിയ അവതാരം