വീണ്ടും ഇവി അപകടം, സ്‍കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

By Web TeamFirst Published Apr 22, 2022, 9:57 AM IST
Highlights

ബുധനാഴ്ച രാത്രി ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രകാശ്, ഭാര്യ കമലമ്മ, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് പരിക്കേറ്റു.

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ വീട്ടിനുള്ളിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേർപെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. തീ ആളിപ്പടർന്ന് പൊള്ളലേറ്റ് 80കാരനായ രാമസ്വാമി എന്നയാളാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രകാശ്, ഭാര്യ കമലമ്മ, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് പരിക്കേറ്റു.

ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?

പ്രകാശ് ഒരു വർഷമായി ഇവി സ്കൂട്ടർ ഉപയോഗിക്കുന്നയാളാണ്. അപകടത്തിൽ പ്യുവർ ഇവി നിർമ്മാതാവിനെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്യുവർ ഇവി ഖേദം പ്രകടിപ്പിച്ചു.  അഗാധമായി ഖേദിക്കുന്നുവെന്നും ഇരയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. ഈ വാഹനമോ സേവനമോ വിറ്റതിന്റെ രേഖയൊന്നും കൈവശമില്ലെന്നും വാഹനം സെക്കൻഡ് ഹാൻഡ് സെയിൽ വഴി വാങ്ങിയതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പ്യുവർ ഇവി വ്യക്തമാക്കി. 

സർക്കാർ ഈ ആശയം സജീവമായി പ്രോത്സാഹിപ്പിക്കുന്ന സമയത്താണ് ഇവി വാഹനങ്ങളെക്കുറിച്ച് വലിയ ആശങ്ക ഉയരുന്നത്. നിരവധി അപകടങ്ങളാണ് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവികൾ ഉൾപ്പെടുന്ന അപകടങ്ങളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്നും കനത്ത പിഴ ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ചും ആലോചിക്കുകയാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

EV Fire : ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും

"ഇലക്‌ട്രിക് ടൂ വീലറുകൾ ഉൾപ്പെട്ട നിരവധി അപകടങ്ങൾ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പുറത്തുവന്നിട്ടുണ്ട്. ഈ സംഭവങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത് ദൗർഭാഗ്യകരമാണ്. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശുപാർശ ചെയ്യാനും ഞങ്ങൾ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്,” - കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

ഒലയുടെ ഇ-സ്കൂട്ടറിന് തീപിടിച്ചതിന്റെ വീഡിയോ ഈ മാസം ആദ്യം ഓൺലൈനിൽ വൈറലായിരുന്നു, ഇത് സർക്കാർ അന്വേഷണത്തിന് തുടക്കമിട്ടു. സ്റ്റാർട്ടപ്പ് പ്യുവർ ഇവിയുടെ ഒരു സ്‌കൂട്ടറും കത്തിനശിക്കുകയും ഒകിനാവ ഓട്ടോടെക് പ്രൈവറ്റ് ബൈക്ക് കത്തുകയും രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കമ്പനികൾ അറിയിച്ചു.

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

Komaki : ഫയർ പ്രൂഫ് ബാറ്ററികൾ പുറത്തിറക്കാൻ കൊമാകി

2022 ജനുവരിയിൽ റേഞ്ചർ, വെനീസ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും കഴിഞ്ഞ മാസം DT 3000-ഉം പുറത്തിറക്കിയ ദില്ലി (Delhi) ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളാണ് കൊമാകി (Komaki Electric Vehicles) . കമ്പനി അഗ്നി പ്രതിരോധ ബാറ്ററികള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു വർഷമായി ഫയർ പ്രൂഫ് ബാറ്ററികൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ കൊമാക്കി പദ്ധതിയിടുന്നതായി കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി  ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിങ്ങളുടെ വണ്ടി നിന്നു കത്തിയാല്‍..! ചെയ്യേണ്ടതും ചെയ്യരുതാത്തതും!

"ഞങ്ങൾ ഫയർ പ്രൂഫ് ബാറ്ററികൾക്കായി പേറ്റന്‍റ് ഏറ്റെടുക്കുന്ന പ്രക്രിയയിലാണ്.. " കൊമാകിയിലെ ഓപ്പറേഷൻസ് ഹെഡ് സുഭാഷ് ശർമ്മ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, രാജ്യത്ത്, ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്ക് തീപിടിച്ച നാല് സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫയർ പ്രൂഫ് ബാറ്ററികൾക്ക് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയും എന്നും കമ്പനി പറയുന്നു.

 ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ  

ശർമ്മയുടെ അഭിപ്രായത്തിൽ, മൂന്ന് കാരണങ്ങളാൽ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് തീ പിടിക്കാം. ഗുണനിലവാരമില്ലാത്ത ലിഥിയം സെല്ലുകൾ, ബാറ്ററിക്കുള്ളിലെ സെൽ ചോർച്ച, ബാറ്ററി കൺട്രോളറിന്റെയും മോട്ടോറിന്റെയും (പവർട്രെയിൻ) പാരാമീറ്ററുകൾ തമ്മിലുള്ള പൊരുത്തക്കേട് എന്നിവയാണവ. എങ്കിലും, ഇലക്ട്രിക്ക് വാഹനങ്ങളെപ്പോലെ തന്നെ ആന്തരിക ജ്വലന എഞ്ചിനുകളും (ഐസിഇ) തീപിടിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!