ജോജുവിന്‍റെ സഞ്ചാരം ഇനി മിനികൂപ്പറില്‍

Published : Apr 26, 2019, 03:00 PM IST
ജോജുവിന്‍റെ സഞ്ചാരം ഇനി മിനികൂപ്പറില്‍

Synopsis

നേരത്തെ ഫോഡ് എൻഡവറും റാംഗ്ലറും സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. മിനി കൂപ്പർ എസിന്‍റെ മൂന്നു ഡോർ പെട്രോൾ പതിപ്പാണ് ജോജുവിന്‍റെ ഷെഡിലെത്തിയത്

കൊച്ചി: അഭിനയജീവിതത്തില്‍ ജോജുവിന് വലിയ ബ്രേക്ക് ത്രൂ നല്‍കിയ ചിത്രമാണ് ജോസഫ്. തീയറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രം ജോജുവിന് നിരവധി പുരസ്കാരങ്ങളും നേടിക്കൊടുത്തിരുന്നു. സാമ്പത്തികമായും ജോജുവിന് വലിയ നേട്ടങ്ങളാണ് ചിത്രം സമ്മാനിച്ചത്. അതുകൊണ്ടുതന്നെ താരത്തിന്‍റെ സഞ്ചാരത്തിലും യാത്രകളിലും വലിയ മാറ്റങ്ങളുണ്ടാകുകയാണ്.

മിനി കൂപ്പര്‍ എസിലാകും ഇനി ജോജുവിന്‍റെ യാത്ര. കൊച്ചിയിലെ പ്രീഓൺഡ് കാർ ഡീലര്‍സായ ഹർമ്മൻ മോട്ടോഴ്സിൽ നിന്നാണ് ജോജു മിനികൂപ്പര്‍ സ്വന്തമാക്കിയത്. നേരത്തെ ഫോഡ് എൻഡവറും റാംഗ്ലറും സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. മിനി കൂപ്പർ എസിന്‍റെ മൂന്നു ഡോർ പെട്രോൾ പതിപ്പാണ് ജോജുവിന്‍റെ ഷെഡിലെത്തിയത്. 30 ലക്ഷത്തോളം മുടക്കിയാണ് ജോജു വാഹനം സ്വന്തമാക്കിയത്.

 

PREV
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ