മൈലേജ് 484 കി.മീ, വില 1.18 കോടി; ഈ കിടിലന്‍ വണ്ടിയും സ്വന്തമാക്കി ജനപ്രിയ സൂപ്പര്‍താരം!

By Web TeamFirst Published Apr 19, 2022, 11:54 AM IST
Highlights

രസകരമായ ഒരു കുറിപ്പോടെയാണ് വാഹനത്തിന് ഒപ്പമുള്ള ചിത്രം ജനപ്രിയ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്

ര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ (Audi) ഇലക്ട്രിക് എസ്‍യുവി സ്വന്തമാക്കി തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. ഏകദേശം 1.18 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഇ–ട്രോൺ ആണ് താരം തന്‍റെ ഗാരേജില്‍ എത്തിച്ചത് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വാഹനം വാങ്ങിയ വിവരം മഹേഷ് ബാബു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇട്രോണിനൊപ്പം നിൽക്കുന്ന ചിത്രവും മഹേഷ്ബാബു സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മലിനീകരണമില്ലാത്ത, സുസ്ഥിരമായ ഭാവിക്കായി ഏറെ ആവേശത്തോടെ ഔഡിയുടെ വാഹനം വീട്ടിലെത്തിച്ചു എന്ന കുറിപ്പോടെയാണ് ഔഡി ഇ-ട്രോണിനൊപ്പമുള്ള ചിത്രം മഹേഷ് ബാബു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതോ 'പ്രേതവിമാനങ്ങള്‍'?! ശൂന്യമായ വിമാനങ്ങൾ പറന്നുയരുന്നതിലെ രഹസ്യമെന്ത്..?!

ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ 55 സ്‌പോര്‍ട്‌സ്ബാക്ക് എന്നീ മൂന്ന് പതിപ്പുകളായാണ് ഔഡിയുടെ ഈ ഇലക്ട്രിക് എസ്.യു.വി. വിപണിയില്‍ എത്തിയിരിക്കുന്നത്. 95 kWh ബാറ്ററി പാക്കിനൊപ്പം രണ്ട് ആക്‌സിലുകളിലും നല്‍കിയിട്ടുള്ള ഇരട്ട മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 402 ബി.എച്ച്.പി. പവറും 664 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതില്‍ നല്‍കിയിട്ടുണ്ട്. 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 484 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും സാധിക്കും.

2022 ഔഡി ഇ-ട്രോൺ
പുതിയ ഔഡി ഇ-ട്രോൺ ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയുമായാണ് വരുന്നത്. മഹേഷ് ബാബുവിന് കൈമാറിയ കാറിന് നീല നിറത്തിലുള്ള ഫിനിഷാണുള്ളത്. ഇലക്ട്രിക് എസ്‌യുവിയും സാങ്കേതിക വിദ്യകളാല്‍ സമ്പന്നമാണ്. സോഫ്റ്റ്-ടച്ച് ഡോർ ക്ലോസിംഗ്, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, B&O 3D പ്രീമിയം സൗണ്ട് സിസ്റ്റം, ഡൈനാമിക് ലൈറ്റ് സ്റ്റേജിംഗോടുകൂടിയ ഡിജിറ്റൽ മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, കൂറ്റൻ പനോരമിക് സൺറൂഫ് തുടങ്ങിയ നൂതന സവിശേഷതകൾ ഈ കാറിന് ലഭിക്കുന്നു.

Audi : ഔഡിയുടെ ക്യൂ3, ക്യു3 സ്‌പോർട്‌ബാക്ക് എസ്‌യുവികള്‍ ദീപാവലിക്ക് എത്തും

ടച്ച്-പ്രാപ്‌തമാക്കിയ ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണവും കാറിന് ലഭിക്കുന്നു. കൂടാതെ ഹാപ്‌റ്റിക് ഫീഡ്‌ബാക്കും ലഭിക്കുന്നു. രണ്ട് ഇലക്ട്രിക് മോട്ടോറുകൾ സംയോജിപ്പിച്ച് ഓൾ-വീൽ-ഡ്രൈവ് ലേഔട്ട് ലഭിക്കുന്ന റേഞ്ച്-ടോപ്പിംഗ് ഇ-ട്രോൺ 55 വേരിയന്റാണ് മഹേഷ് ബാബുവിന് ലഭിച്ചത്. ഇ-ട്രോൺ എസ്‌യുവിയുടെ സംയോജിത പവറും ടോർക്കും 402 ബിഎച്ച്പിയും 664 എൻഎം ആണ്. ഇ-ട്രോൺ 55-ന്റെ 95 kWh ലിഥിയം-അയൺ ബാറ്ററി പരമാവധി 484 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. എസ്‌യുവിയുടെ ഈ പ്രത്യേക വേരിയന്റിന് 1.18 കോടി രൂപയാണ് വില.

വെറും 5.7 സെക്കൻഡിൽ 0-100 കിമീ/മണിക്കൂർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് കഴിയും. ഔഡി ഇ-ട്രോണിനൊപ്പം ലഭ്യമായ 95 kWh ബാറ്ററി പായ്ക്ക് പോർഷെ ടെയ്‌കാൻ പോലുള്ള വിവിധ ഫോക്സ്‍വാഗണ്‍ ഗ്രൂപ്പ് കാറുകളിലും ലഭ്യമാണ്. 50 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് കാർ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ രണ്ടു മണിക്കൂർ എടുക്കും. 8.5 മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ  ചാർജ് ചെയ്യാൻ കഴിയുന്ന 11 kW എസി ചാർജർ ഔഡി നൽകുന്നു.

മഹേഷ് ബാബുവിന്‍റെ ഗാരേജ്
മഹേഷ് ബാബു ഉയർന്ന നിലവാരമുള്ള വിവിധ തരം ആഡംബര കാറുകളാല്‍ സമ്പന്നമാണ് മഹേഷ് ബാബുവിന്‍റെ ഗാരേജ്. അദ്ദേഹത്തിന്റെ കാറുകളുടെ പട്ടികയിൽ മെഴ്‍സിഡസ് ബെന്‍സ് ജിഎല്‍എസ് 350d ഉൾപ്പെടുന്നു. ഇത് മെഴ്‍സിഡസ് ബെന്‍സിന്റെ മുൻനിര എസ്‌യുവിയാണ്. ബിഎംഡബ്ല്യു 7-സീരീസ് സെഡാൻ, മെഴ്‌സിഡസ് ബെൻസ് ജിഎൽ ക്ലാസ്, ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവയും താരം സ്വന്തമാക്കിയിട്ടുണ്ട്.

Audi Q7 facelift price : കൂടുതല്‍ മിടുക്കനായി തിരിച്ചെത്തി ഔഡി Q7, വില 79.99 ലക്ഷം മുതല്‍

അതേസമയം മഹേഷ് ബാബുവിന് പുറമെ, മുൻ ഇന്ത്യൻ ക്രിക്കറ്റും ഔഡി ഇന്ത്യയുടെ അംബാസിഡറുമായ വിരാട് കോഹ്‌ലിക്കും ഔഡി ഇ-ട്രോൺ എസ്‌യുവി ഉണ്ട്. ഓൾ-ഇലക്‌ട്രിക് സ്‌പോർട്‌സ് കാറായ ഇ-ട്രോൺ ജിടി വേരിയന്റും വിരാട് കോഹ്‌ലിക്ക് ഉണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ ജനപ്രീതി നേടുന്നതിനാൽ, ഭാവിയിൽ കൂടുതൽ സെലിബ്രിറ്റികൾ ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കുമെന്നാണ് വാഹനലോകം പ്രതീക്ഷിക്കുന്നത്. നിലവിൽ, ഔഡി, മെഴ്‌സിഡസ് ബെൻസ്, ജാഗ്വാർ, ഫോക്‌സ്‌വാഗൺ, ലെക്‌സസ്, വോൾവോ എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ആഡംബര ഇലക്ട്രിക് കാറുകൾ വാഗ്ദാനം ചെയ്യുന്ന ബ്രാൻഡുകൾ.

click me!