ബൈക്കുകൾക്കും പിന്നാലെ ലോറിക്കും, സൈഡൊക്ക കൊടുത്തങ്ങനെ റോഡ് കടക്കുന്ന കാർ, പക്ഷെ വൻ ട്വിസ്റ്റ് പിന്നെയാണ്! -

Published : Aug 24, 2023, 05:21 PM IST
ബൈക്കുകൾക്കും പിന്നാലെ ലോറിക്കും, സൈഡൊക്ക കൊടുത്തങ്ങനെ റോഡ് കടക്കുന്ന കാർ, പക്ഷെ വൻ ട്വിസ്റ്റ് പിന്നെയാണ്! -

Synopsis

കാർ റോഡ് കടന്ന് മറു സൈഡിൽ എത്തിയപ്പോഴാണ് ഡ്രൈവർ വന്ന് കാറിൽ കയറിയത്!. ഇതാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കാർ വീഡിയോ.

ഡ്രൈവിങ്ങും അതുമായി ബന്ധപ്പെട്ട വീഡിയോകളും സോഷ്യൽ മീഡയയിൽ വൈറലാകാറുണ്ട്. അതിൽ അപകടകരമായ അഭ്യാസങ്ങളുടെ വീഡിയോ ആണ് പലപ്പോഴും പുറത്തുവരാറുള്ളത്. ബൈക്കിൽ നിന്ന് യാത്ര ചെയ്യുന്നവർ, കൈവിട്ട് അഭ്യാസങ്ങൾ കാണിക്കുന്നവർ തുടങ്ങി പലപ്പോഴായി നിരവധി വീഡിയോകൾ പുറത്തുവരികയും അവരെയൊക്കെ എംവിഡി വേണ്ട വിധത്തിൽ കാണുകയും ചെയ്തിട്ടുണ്ട്.

എന്നാൽ  അപ്രതീക്ഷിതമായി വരുന്ന  വാഹനങ്ങളുമായി ബന്ധപ്പെട്ട  ചില വീഡിയോകളുണ്ട്. ഏറെ ചിരിപ്പിക്കുന്നതും എന്നാൽ കാര്യമായ അപകടങ്ങളില്ലാതെ രക്ഷപ്പെടുന്നതൊക്കെയാണ് ഇക്കൂട്ടത്തിലുള്ളത്. ഇത്തരം വീഡിയോകളിൽ ഏറ്റവും മുന്നിൽ സ്ഥാനം പിടിച്ചേക്കാവുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു കാർ പുതുക്കെ മറ്റു വാഹനങ്ങളെ ഒക്കെ പരിഗണിച്ച്, വളരെ ശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കുന്നതാണ് വീഡിയോ. പക്ഷെ വീഡിയിലെ ട്വിസ്റ്റ് അവസാനമാണെന്ന് മാത്രം.

ഇത്തിരികൂടി വിശദീകരിക്കാം... റോഡിന്റെ വശത്തുനിന്ന് പതുക്കെ നീങ്ങുന്ന കാറാണ് ദൃശ്യങ്ങളിൽ. റോഡിൽ നിറയെ വാഹനങ്ങളുണ്ട്. മറ്റ് വാഹനങ്ങൾ കടന്നുപോകുമ്പോൾ, കാർ വേഗത കുറച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്. അതുവഴി പോകുന്ന ബൈക്കുകളെ എല്ലാം, കാർ കടത്തിവിടുന്നുണ്ട്. വലിയ ലോറി വന്നപ്പോഴും എല്ലാം പോയിട്ട് മതിയെന്ന മട്ടിലാണ് കാറ് നിൽക്കുന്നത്. ഒടുവിൽ മറ്റ് വാഹനങ്ങളെല്ലാം ഒഴിഞ്ഞപ്പോൾ കാർ പതിയെ, റോഡ് മുറിച്ച് അപ്പുറത്തേക്ക് കടന്നു. ഇതിലെന്താണ് കൌതുകമെന്ന് തോന്നിയെങ്കിൽ തെറ്റി, ഇനിയാണ് ട്വിസ്റ്റ്.

കാർ റോഡ് കടന്ന് മറു സൈഡിൽ എത്തിയപ്പോഴാണ് ഡ്രൈവർ വന്ന് കാറിൽ കയറിയത്!. ഇതാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കാർ വീഡിയോ. സംഭവം എവിടെയാണെന്നൊന്നും വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ പറക്കുകയാണ് വീഡിയോ. നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായി എത്തുന്നത്. അച്ചടക്കമുള്ള ഡ്രൈവർ, എന്തൊരു ഡ്രൈവിങ് മികവ്, ഡ്രൈവറില്ലാ ഓട്ടോമാറ്റിക് കാറാണോ എന്നൊക്കെയാണ് വീഡിയോയിലെ കമന്റുകൾ.

PREV
Read more Articles on
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ