
രാജ്യത്തെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്‌സിന് വലിയ ഒരു ഉൽപ്പന്ന തന്ത്രമുണ്ട്. 2025 മാർച്ചിൽ നിർമ്മാണ കേന്ദ്രത്തിൽ പ്രദർശിപ്പിച്ച ടാറ്റ ഹാരിയർ ഇവിയും ഉൾപ്പെടെ, കാത്തിരിക്കേണ്ട മികച്ച നാല് പുതിയ ടാറ്റ കാറുകൾ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ പരിശോധിച്ചു. ഇപ്പോഴിതാ ടാറ്റ ഹാരിയർ ഇവിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും
ലോഞ്ച്
ഇലക്ട്രിക് ഹാരിയറിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ഈ ഇലക്ട്രിക് എസ്‌യുവി ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഏതൊക്കെ ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്?
ടാറ്റ ഇതുവരെ പവർട്രെയിൻ സ്പെസിഫിക്കേഷനുകൾ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, പുതിയ ടാറ്റ ഇലക്ട്രിക് എസ്‌യുവിയിൽ ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണവും (ഉയർന്ന ട്രിമ്മുകൾക്ക്) വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഹാരിയർ ഇലക്ട്രിക് 500Nm പീക്ക് ടോർക്ക് വാഗ്ദാനം ചെയ്യുമെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചു. V2C (വെഹിക്കിൾ-ടു-ചാർജ്), V2L (വെഹിക്കിൾ-ടു-ലോഡ്) ഫംഗ്ഷണാലിറ്റികൾക്കൊപ്പം AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റവും ഇതിൽ വരും.
പ്രതീക്ഷിക്കുന്ന റേഞ്ച്
ഉയർന്ന സ്പെക്ക് പതിപ്പിൽ, ഹാരിയർ ഇലക്ട്രിക് പൂർണ്ണമായി ചാർജ് ചെയ്താൽ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഔദ്യോഗിക കണക്കുകൾ ലോഞ്ചിനോട് അടുത്ത് വെളിപ്പെടുത്തും.
എതിരാളികൾ
മഹീന്ദ്ര XUV700 (5 സീറ്റർ), ജീപ്പ് കോമ്പസ്, എംജി ഹെക്ടർ എന്നിവയോടാണ് ഐസിഇയിൽ പ്രവർത്തിക്കുന്ന ഹാരിയർ മത്സരിക്കുന്നത്. ഇതിന്റെ ഇലക്ട്രിക് പതിപ്പ് മഹീന്ദ്ര XEV 9e, ബിവൈഡി അറ്റോ 3 എന്നിവയിൽ നിന്ന് വെല്ലുവിളി നേരിടും.
പ്രതീക്ഷിക്കുന്ന വില
നിലവിൽ 21.90 ലക്ഷം മുതൽ 30.50 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിയിൽ ലഭ്യമായ മഹീന്ദ്ര XEV 9e യുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ ഇതിന് ഉയർന്ന വില നിശ്ചയിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ എൻട്രി ലെവൽ വേരിയന്റിന് ഏകദേശം 24 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു. അതേസമയം ഉയർന്ന വകഭേദത്തിന് ഏകദേശം 30 ലക്ഷം രൂപ വില വരാം.
ഫീച്ചറുകൾ
ഹാരിയർ ഇവിയുടെ ഇന്റീരിയർ അതിന്റെ ഐസിഇ എതിരാളിയുമായി ശക്തമായ സാമ്യം പങ്കിടും. എങ്കിലും, ചില EV-നിർദ്ദിഷ്‍ട ഘടകങ്ങളും സവിശേഷതകളും അതിനെ വേറിട്ടു നിർത്തും. അതിന്റെ പ്രതീക്ഷിക്കുന്ന ചില സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:
ഇലക്ട്രിക് വാഹനങ്ങൾക്കനുസരിച്ചുള്ള ഗ്രാഫിക്സുള്ള 10.25 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ.
12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും
ടച്ച് അധിഷ്ഠിത HVAC പാനൽ
ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ
വെന്‍റിലേറ്റഡ് മുൻ സീറ്റുകൾ
പനോരമിക് സൺറൂഫ്
കണക്റ്റഡ് കാർ സാങ്കേതികവിദ്യ
ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ
കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകൾ
പുതിയ എയറോ-ഒപ്റ്റിമൈസ് ചെയ്ത 5-സ്പോക്ക് അലോയ് വീലുകൾ
പുറംഭാഗത്ത് 'ഇവി' ബാഡ്‍ജുകൾ
സിൽവർ സ്‍കിഡ് പ്ലേറ്റുകൾ
കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ
മേൽക്കൂരയിൽ ഘടിപ്പിച്ച പിൻ സ്‌പോയിലർ
ഷാർക്ക് ഫിൻ ആന്‍റിന
സുരക്ഷാ സവിശേഷതകൾ
ഐസിഇ മോഡലിന് സമാനമായി, ഹാരിയർ ഇലക്ട്രിക്കിനും ഉയർന്ന സുരക്ഷാ ഗുണങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഔദ്യോഗിക സുരക്ഷാ സവിശേഷതകളുടെ പട്ടിക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ നമുക്ക് പ്രതീക്ഷിക്കാവുന്നത് ഇതാ.
ലെവൽ 2 എഡിഎഎസ്
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ
360 ഡിഗ്രി ക്യാമറ
ഹിൽ ഹോൾഡ് അസിസ്റ്റ്
മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ
ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം
ഇബിഡി ഉള്ള എബിഎസ്
ഒന്നിലധികം എയർബാഗുകൾ