വെറും വാക്കല്ല, ടാറ്റ അടിമുടി മാറുന്നു

By Web TeamFirst Published Mar 17, 2019, 9:27 PM IST
Highlights

കാറുകളുടെ ഡിസൈനിനൊപ്പം പ്ലാറ്റ്‌ഫോമും മാറ്റാനുള്ള തയാറെടുപ്പില്‍ രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റ മോട്ടഴ്‍സ്

കാറുകളുടെ ഡിസൈനിനൊപ്പം പ്ലാറ്റ്‌ഫോമും മാറ്റാനുള്ള തയാറെടുപ്പില്‍ രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റ മോട്ടഴ്‍സ്. കൂടുതല്‍ കരുത്തുള്ളതും താരതമ്യേന ഭാരം കുറഞ്ഞതുമായ അല്‍ഫാ പ്ലാറ്റ്‌ഫോമിലേക്കാണ് (അജയ്ല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്)  ടാറ്റയുടെ മോഡലുകള്‍ മാറാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടാറ്റ  ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍ എന്നീ വാഹനങ്ങളിലാണ് അല്‍ഫാ പ്ലാറ്റ്‌ഫോം നല്‍കുന്നത്. നിലവില്‍ ടാറ്റയുടെ എക്‌സ്ഒ പ്ലാറ്റ്‌ഫോമിലാണ് ടിയാഗോ, ടിഗോര്‍ എന്നീ വാഹനങ്ങള്‍ ഒരുങ്ങുന്നത്. ടാറ്റയുടെ തന്നെ പഴയ എക്‌സ്1 ആര്‍കിടെക്ചറിലാണ് നെക്‌സോണ്‍ എത്തുന്നത്. കൂടുതല്‍ കരുത്തുള്ളതും ഭാരം കുറഞ്ഞതുമായ അല്‍ഫാ പ്ലാറ്റ്‌ഫോമായിരിക്കും ഇനി ടാറ്റ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

click me!