ആ ജീപ്പിനെ വീണ്ടും കണ്ടുമുട്ടിയെന്ന് കണ്ണന്താനം, ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

By Web TeamFirst Published Feb 23, 2020, 4:58 PM IST
Highlights

തന്റെ ആദ്യ ഔദ്യോഗിക വാഹനത്തെ വീണ്ടും കണ്ടുമുട്ടിയതിന്‍റെ സന്തോഷം പങ്കുവച്ച് അല്‍ഫോണ്‍സ് കണ്ണന്താനം ഫേസ് ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 

ഡ്രൈവിംഗും വാഹനങ്ങളും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മുന്‍കേന്ദ്രമന്ത്രിയും ഐഎഎസ് ഉദ്യോഗസ്ഥനുമായി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ ആദ്യ ഔദ്യോഗിക വാഹനത്തെ വീണ്ടും കണ്ടുമുട്ടിയതിന്‍റെ സന്തോഷം പങ്കുവച്ച് കഴിഞ്ഞ ദിവസം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 

1981ല്‍ മൂന്നാര്‍/ ദേവികളും സബ് കളക്ടറായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഔദ്യോഗിക വാഹനമായി ലഭിച്ച മഹീന്ദ്ര ജീപ്പിനൊപ്പമുള്ള ചിത്രം സഹിതമുള്ള പോസ്റ്റാണിത്. KL 6 0842 ആയിരുന്നു ഈ വാഹനത്തിന്റെ നമ്പര്‍ എന്നും എന്നാല്‍ ഇപ്പോള്‍ അത് സബ് കളക്ടര്‍ ബംഗ്ലാവിന് സമീപം ഉപേക്ഷിച്ച നിലയിലാണെന്നും കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

വളരെ നൊസ്റ്റാര്‍ജിയ തോന്നുന്ന ഒരു വാഹനമാണ് ഈ ജീപ്പെന്നും ഈ വാഹനവുമായി ബന്ധിപ്പിക്കുന്ന നിരവധി മനോഹരമായ ഓര്‍മകളാണ് തനിക്കുള്ളതെന്നും കണ്ണന്താനം കുറിക്കുന്നു. ഇവിടെ ഇപ്പോഴുള്ള സബ് കളക്ടറിന്റെ ഔദ്യോഗിക വാഹനം റെനോയുടെ ഡസ്റ്ററാണെന്നും കണ്ണന്താനം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ആ വാഹനത്തെ ഏറ്റെടുത്ത് അങ്ങേക്ക്   സംരക്ഷിക്കാമോ എന്നുള്‍പ്പെടെ ചോദിച്ച് നിരവധി വാഹനപ്രേമികള്‍ കമന്‍റുകളുമായി എത്തുന്നുണ്ട്. 

click me!