നിങ്ങള്‍ പറയൂ, ഈ അപകടത്തിന് കാരണക്കാരനാര്, ആംബുലന്‍സോ അതോ ബസോ?

Published : Oct 13, 2019, 12:11 PM IST
നിങ്ങള്‍ പറയൂ, ഈ അപകടത്തിന് കാരണക്കാരനാര്, ആംബുലന്‍സോ അതോ ബസോ?

Synopsis

ആംബുലൻസും ബസും കൂട്ടിയിടിക്കുന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന  വീഡിയോ ദൃശ്യങ്ങള്‍ 

ആംബുലൻസും ബസും കൂട്ടിയിടിക്കുന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അടുത്തിടെ കോഴിക്കോട് വടകരയില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

ട്രാഫിക് സിഗ്നലിലാണ് അപകടമെന്ന് വീഡിയോ വ്യക്തമാക്കുന്നു. സിഗ്നലില്‍ മുന്നോട്ടെടുത്ത ബസില്‍ രോഗിയുമായി പാഞ്ഞ ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ബസിൽ ഇടിച്ചാണ് ആംബുലൻസ് നിന്നത്. എന്നാല്‍ സംഭവത്തില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് വ്യക്തമല്ല.

ബസ് ഡ്രൈവറെയും ആംബുലന്‍സ് ഡ്രൈവറെയുമൊക്കെ ന്യായീകരിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. സിഗ്നൽ ലഭിച്ച ശേഷമാണ് ബസ് മുന്നോട്ട് എടുത്തതെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍ ആംബുലൻസിനെ ബസ് ഡ്രൈവർ പരിഗണിച്ചില്ലെന്നാണ് മറുഭാഗം വാദിക്കുന്നത്.  

 

 

PREV
click me!

Recommended Stories

ഒലയുടെയും യൂബറിന്‍റെയും ആധിപത്യത്തിന് അന്ത്യം! ഭാരത് ടാക്സി ഓടിത്തുടങ്ങി
രാജകീയ തിരിച്ചുവരവ്; പുതിയ റെനോ ഡസ്റ്റർ വീണ്ടും ഇന്ത്യൻ റോഡുകളിൽ പരീക്ഷണത്തിൽ