
സോഷ്യൽ മീഡിയയിൽ പല വൈറൽ വീഡിയോകളും നമ്മൾ പലപ്പോഴും കാണാറുണ്ട്. പലതും കൌതുകക്കാഴ്ചകളാകും നമുക്ക് സമ്മാനിക്കുന്നത്. ഈ വീഡിയോകളിൽ ആളുകളുടെ സർഗ്ഗാത്മകത ദൃശ്യമാകും. പ്രത്യേകിച്ച് ഒരു സെലിബ്രിറ്റി ആ വീഡിയോ പങ്കിടുകയാണെങ്കിൽ, ആ വീഡിയോ തീർച്ചയായും പ്രത്യേകതയുള്ളതായിരിക്കും. ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അടുത്തിടെ അദ്ദേഹം ഇത്തരത്തിൽ വളരെ രസകരമായ ഒരു വീഡിയോ പങ്കിട്ടു. ഈ വീഡിയോയിൽ ഒരു സൗരോർജ്ജ ഇലക്ട്രിക് സ്‍കൂട്ടർ കാണിച്ചിരിക്കുന്നു. ഈ ടൂ വീലറിൽ ഒരേ സമയം 7 പേർക്ക് സഞ്ചരിക്കാം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അമിതാഭ് ബച്ചൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, ഏഴ് കുട്ടികൾ ഒരു ഇലക്ട്രിക് ഇരുചക്രവാഹനത്തിൽ ഇരിക്കുന്നത് കാണാം. ക്യാമറ പിടിച്ചിരിക്കുന്ന ആൾ ഇലക്ട്രിക് വാഹനം ഓടിക്കുന്ന ആൺകുട്ടിയോട് സോളാർ ബൈക്കിനെക്കുറിച്ച് ചോദിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. മറുപടിയായി, അത് താൻ സ്ക്രാപ്പ് ഭാഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു ഇലക്ട്രിക് സ്‍കൂട്ടറാണെന്ന് ആൺകുട്ടി പറയുന്നു. ഇത് പൂർണ്ണമായും മാലിന്യത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ചിലവ് ഏകദേശം 8,000 മുതൽ 10,000 രൂപ വരെ ആയിരിക്കുമെന്നും കുട്ടി പറയുന്നു. കസ്റ്റം ഫിറ്റഡ് സോളാർ പാനലിന്റെ സഹായത്തോടെയാണ് ഇത് റീചാർജ് ചെയ്യുന്നതെന്ന് കുട്ടി പറയുന്നു. ഈ ഇലക്ട്രിക് സ്കൂട്ടറിന് ഫുൾചാർജ്ജിൽ 200 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. സൂര്യപ്രകാശം ശക്തമാകുമ്പോൾ അതിന്റെ പരിധി വർദ്ധിക്കുന്നു.
ഇതിന്റെ രൂപകൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, പൂർണ്ണമായും ഇരുമ്പ് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു. ഈ ടൂ വീലറിൽ റൈഡറിനൊപ്പം ഇരിക്കുന്നവർക്കായി ഹാൻഡിലുകളുണ്ട്. ഈ ഹാൻഡിലുകൾ 2 വ്യത്യസ്ത ഭാഗങ്ങളായാണ്. ഈ ബൈക്കിൽ ആകെ മൂന്ന് കമ്പാർട്ടുമെന്റുകളുണ്ട്. ഇതിൽ യാത്രക്കാർക്ക് എളുപ്പത്തിൽ ഇരിക്കാൻ കഴിയും. അതേസമയം, ചെറിയ കുട്ടികൾക്ക് കൂടുതൽ അനായസമായി ഇരിക്കാൻ കഴിയും. ഈ ബൈക്കിന് അടിയിൽ ഒരു നീണ്ട സ്ട്രിപ്പ് ഉണ്ട്. അത് ഫൂട് റെസ്റ്റായി പ്രവർത്തിക്കുന്നു. ബൈക്കിന്റെ പിൻഭാഗത്ത് ഒരു ബാക്ക് റെസ്റ്റും നൽകിയിട്ടുണ്ട്. അതിന്റെ മധ്യഭാഗത്ത് രണ്ട് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്, അതിന് മുകളിൽ ഒരു വലിയ സോളാർ പ്ലേറ്റ് ഘടിപ്പിച്ചിരിക്കുന്നു. ഈ പ്ലേറ്റ് വഴി എല്ലാ യാത്രക്കാരെയും സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. ഇതിന് സ്പീഡോമീറ്റർ, എൽഇഡി ലൈറ്റ്, ബ്രേക്ക് എന്നിവയും ഉണ്ട്. വീഡിയോയിൽ ബൈക്കിന്റെ വേഗതയും അതിശയകരമായി തോന്നുന്നു.
അമിതാഭ് ബച്ചന്റെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടന്റെ ആരാധകർ ഉൾപ്പെടെ പല സോഷ്യൽ മീഡിയ ഉപയോക്താക്കളും കുട്ടികളുടെ ഈ വീഡിയോ ലൈക്ക് ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് അവരുടെ ഫീഡ്‌ബാക്കും നൽകുന്നു. ഇലക്ട്രിക് വാഹനത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും രേഖപ്പെടുത്തിക്കൊണ്ട് നിരവധി ആളുകൾ കമന്‍റെ് ചെയ്യുന്നുണ്ട്. ചില കാഴ്ചക്കാർ ഈ കണ്ടുപിടുത്തത്തെയും ഇത് പ്രചരിപ്പിച്ചതിന് നടനെയും അഭിനന്ദിച്ചു. അതേസമയം, മറ്റുചിലർ ഇത് രസകരമായി വിലയിരുത്തി. 37 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള അമിതാഭ് ബച്ചൻ തന്റെ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ പ്ലാറ്റ്‌ഫോമിൽ സജീവമായി പങ്കിടുന്നു.