"അത് നുണക്കഥ, ഇഷ്‍ടവാഹനം ചുവന്ന സ്‍കോർപിയോ, എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത് അമ്മ"; ആനന്ദ് മഹീന്ദ്ര

Published : Sep 07, 2024, 02:51 PM IST
"അത് നുണക്കഥ, ഇഷ്‍ടവാഹനം ചുവന്ന സ്‍കോർപിയോ, എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത് അമ്മ"; ആനന്ദ് മഹീന്ദ്ര

Synopsis

അടുത്തിടെ, ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലെ ഒരു പോസ്റ്റിന് മറുപടിയായി, താൻ ആരിൽ നിന്നാണ് ഡ്രൈവിംഗ് കഴിവുകൾ പഠിച്ചതെന്നും ഏത് കാർ ഓടിക്കുന്നുവെന്നുമൊക്കെ ആനന്ദ് മഹീന്ദ്ര പറഞ്ഞു. 

ഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. എല്ലാ ദിവസവും അദ്ദേഹം 'എക്‌സിൽ' (പഴയ ട്വിറ്റർ) രസകരമായ പോസ്റ്റുകൾ പോസ്റ്റ് ചെയ്യുന്നു.  അടുത്തിടെ, ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലെ ഒരു പോസ്റ്റിന് മറുപടിയായി, താൻ ആരിൽ നിന്നാണ് ഡ്രൈവിംഗ് കഴിവുകൾ പഠിച്ചതെന്നും ഏത് കാർ ഓടിക്കുന്നുവെന്നുമൊക്കെ ആനന്ദ് മഹീന്ദ്ര പറഞ്ഞു. 

മഹീന്ദ്ര കാറുകളിൽ ലോകം ചുറ്റിയ ആനന്ദ് മഹീന്ദ്ര തൻ്റെ അമ്മയാണ് തന്നെ ഡ്രൈവിംഗ് പഠിപ്പിച്ചതെന്ന് പോസ്റ്റിൽ പറഞ്ഞു. ആനന്ദ് എഴുതുന്നു, "അമ്മയുടെ ഇളം നീല പ്രീമിയർ കാറിൽ (മുമ്പ് ഫിയറ്റ് എന്നറിയപ്പെട്ടിരുന്നു) 'ബ്ലൂബേർഡ്' എന്ന് വിളിപ്പേരുള്ള ഈ കാറിൽ എൻ്റെ അമ്മയാണ് എന്നെ വാഹനം ഓടിക്കാൻ പഠിപ്പിച്ചത്." അദ്ദേഹം തുടർന്നു എഴുതുന്നു, "പിന്നെ ഞാൻ കുടകിലെ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന എൻ്റെ സോഫ്റ്റ് ടോപ്പ് മഹീന്ദ്ര സിജെ3 യുവി ഉപയോഗിക്കാൻ തുടങ്ങി." "ഞാൻ 1991 ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ ചേർന്നപ്പോൾ, കമ്പനി എനിക്ക് ഒരു ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് കോണ്ടസ്സ കാർ നൽകി. പിന്നീട്, കമ്പനി ഹാർഡ്-ടോപ്പ് അർമാഡ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ, ഞാൻ അത് ഉപയോഗിക്കാൻ തുടങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ബൊലേറോ, സ്കോർപ്പിയോ ക്ലാസിക്, XUV 5OO എന്നിവ ഉപയോഗിച്ചു. നിലവിൽ ഞാൻ ചുവന്ന നിറമുള്ള സ്കോർപ്പിയോ-എൻ ഉപയോഗിക്കുന്നു." ആനന്ദ് മഹീന്ദ്ര വ്യക്തമാക്കുന്നു.

ചിലപ്പോഴൊക്കെ ഭാര്യയുടെ വെള്ളി നിറത്തിലുള്ള XUV 7OO കാറിലാണ് താൻ യാത്ര ചെയ്യുന്നതെന്നും അദ്ദേഹം എഴുതി. അർമാഡയ്ക്ക് ശേഷം അദ്ദേഹം മറ്റൊരു ബ്രാൻഡ് കാറും ഉപയോഗിച്ചിട്ടില്ല. എന്തുകൊണ്ടാണ് ആനന്ദ് മഹീന്ദ്രയുടെ കാറുകളെ കുറിച്ച് ഇത്രയും വിശദമായ വിവരങ്ങൾ നൽകണമെന്ന് തോന്നിയതെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഒരു ഉപയോക്താവ് സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കിടുകയും ആനന്ദ് മഹീന്ദ്ര തന്നെ ഒരു വിദേശ കാറിൽ സഞ്ചരിക്കുകയും മെയ്ഡ്-ഇൻ-ഇന്ത്യ നിർമ്മിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അവകാശപ്പെട്ടു. ഇതിന് മറുപടിയായിട്ടായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ഈ കുറിപ്പ്. 

PREV
Read more Articles on
click me!

Recommended Stories

സുരക്ഷയിൽ ഒന്നാമൻ: ഹ്യുണ്ടായി നെക്സോയുടെ രഹസ്യം എന്ത്?
ക്രെറ്റയെ വിറപ്പിക്കാൻ മഹീന്ദ്രയുടെ പുതിയ അവതാരം