ഇന്ത്യന്‍ ഉത്പന്നങ്ങളെ പരിഹസിച്ച ചൈനീസ് മാധ്യമപ്രവർത്തകയ്ക്ക് മറുപടിയുമായി ആനന്ദ് മഹീന്ദ്ര

By Web TeamFirst Published Jul 2, 2020, 8:58 AM IST
Highlights

ചൈനക്കാര്‍ക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നുണ്ട് എന്നാല്‍ അവര്‍ക്ക് നല്ല ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കാണാനില്ലെന്നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത പങ്ക് വച്ചുകൊണ്ട് ചൈനീസ് മാധ്യമപ്രവര്‍ത്തകയുടെ പരിഹാസം

മുംബൈ: ഇന്ത്യൻ കമ്പനികളെ പരിഹസിച്ച ചൈനീസ് മാധ്യമപ്രവർത്തകയ്ക്ക് മറുപടിയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ചൈനയുടെ പ്രകോപനത്തിന് നന്ദിയുണ്ട്. ഇന്ത്യ സമയോചിതമായി ഉയരുമെന്നും ആനന്ദ് മഹീന്ദ്ര മാധ്യമപ്രവർത്തകയാണ് ഹൂ ഷീജിന് നല്‍കുന്ന മറുപടിയില്‍ പറയുന്നു.

ചൈനയ്ക്ക് നിരോധിക്കാൻ നല്ല ഇന്ത്യൻ ഉത്പന്നങ്ങളില്ലെന്നായിരുന്നു മാധ്യമപ്രവർത്തക ഹൂ ഷീജിന്‍റെ ട്വീറ്റ്. ചൈനക്കാര്‍ക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നുണ്ട് എന്നാല്‍ അവര്‍ക്ക് നല്ല ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കാണാനില്ലെന്നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത പങ്ക് വച്ചുകൊണ്ട് ഹൂ ഷീജിന്‍ കുറിച്ചത്.

I suspect this comment might well be the most effective & motivating rallying cry that India Inc. has ever received. Thank you for the provocation. We will rise to the occasion...🙏🏽 https://t.co/LZbQhS8xVW

— anand mahindra (@anandmahindra)

പ്രകോപനത്തിന് നന്ദിയെന്നും ഇതുവരെ കിട്ടാത്ത ആവേശം ഇപ്പോഴുണ്ടെന്നും ഇന്ത്യൻ കമ്പനികളുടെ കുതിപ്പ് കാണാമെന്നും ആനന്ദ് മഹീന്ദ്ര ഇവര്‍ക്ക് മറുപടി നൽകുന്നു. കാൽ ലക്ഷം പേരാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. സർക്കാർ നിയന്ത്രിത മാധ്യമമായ ഗ്ലോബൽ ടൈംസിലെ മാധ്യമപ്രവർത്തകയാണ് ഹൂ ഷീജിൻ

click me!