ഇലക്ട്രിക് ബാലൻസ് കളിപ്പാട്ട ബൈക്കുകളുമായി കെടിഎം

Web Desk   | Asianet News
Published : Jul 01, 2020, 04:16 PM IST
ഇലക്ട്രിക് ബാലൻസ് കളിപ്പാട്ട ബൈക്കുകളുമായി കെടിഎം

Synopsis

പുത്തൻ മേഖലയിലേക്ക് കടന്ന് ഓസ്‍ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം. 

പുത്തൻ മേഖലയിലേക്ക് കടന്ന് ഓസ്‍ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം. കുട്ടികള്‍ക്കായി ഇലക്ട്രിക് ബാലൻസ് ബൈക്കുകളെ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് സൈക്കിൾ നിർമ്മാതാക്കളായ സ്റ്റാസൈക്കുമായി സഹകരിച്ചാണ് രണ്ട് കെടിഎം ഫാക്ടറി റെപ്ലിക്ക മോഡലുകൾ പുറത്തിറക്കിയത്. 12 ഇഞ്ച്, 16 ഇഞ്ച് വീലുകളിൽ നിർമിച്ചിരിക്കുന്ന 12eഡ്രൈവ്, 16eഡ്രൈവ് ബാലൻസ് ബൈക്കുകളാണിവ.

മൂന്ന് പവർ ലെവലുകൾ ഈ ഇ - ബൈക്കുകളിലുണ്ട്. 30 മുതൽ 60 മിനിറ്റ് വരെ ഉപയോഗിക്കാൻ പറ്റുന്ന പൂർണ്ണമായും ചാർജ് ചെയ്യുന്നതിന് 45 മുതൽ 60 മിനിറ്റ് വരെ ആവശ്യമായ ബാറ്ററി ആണ് വാഹനത്തിന്റെ കരുത്ത്. 164 ഡോളർ (ഏകദേശം 12,400 രൂപയ്ക്ക്) ഒരു സ്പെയർ ബാറ്ററി പാക്ക് ലഭിക്കും. ഇവക്ക് യഥാക്രമം 649 ഡോളർ, അതായത് 49,000 രൂപ, 849 ഡോളർ, ഏകദേശം 64,100 രൂപ വില വരുന്നു. ഓറഞ്ച് പതിപ്പുകൾക്ക് കൂടുതൽ വില പ്രതീക്ഷിക്കാം. ഭാവിയിൽ കുട്ടികളുടെ വിലകൂടിയ കളിപ്പാട്ടങ്ങളായി ഇവ മാറിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

സോറെന്‍റൊ ഇന്ത്യയിലേക്ക്; കിയയുടെ പുതിയ ഹൈബ്രിഡ് തന്ത്രം
കേന്ദ്ര സർക്കാരിനെ വാനോളം പുകഴ്ത്തി ഇന്നോവ മുതലാളി