ഫ്രഞ്ച് സുന്ദരി മഹീന്ദ്രയ്ക്ക് സ്വന്തം; വരുന്നത് അലറുന്ന സിംഹമെന്ന് മുതലാളി!

By Web TeamFirst Published Sep 10, 2020, 1:28 PM IST
Highlights

സിംഹം അലറുന്നു എന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. 

ആകർഷകമായ രൂപത്തിലപുള്ള മാക്സി സ്‍കൂട്ടറുമായി ഫ്രഞ്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പ്യൂഷേ. മെട്രോപോലിസ് എന്ന ഈ സ്‍കൂട്ടറിനു മൂന്ന് വീലുകളുണ്ട് എന്നതാണ് പ്രധാന പ്രത്യേകത. ഇന്ത്യൻ കമ്പനിയായ മഹീന്ദ്രയുടെ ഉടമസ്ഥതയിലാണ്  നിലവിൽ പ്യൂഷെ മോട്ടോര്‍ സൈക്കിള്‍സ്.

ത്രീ-വീൽ മാക്സി സ്കൂട്ടർ, മെട്രോപോളിസിന് ആകർഷകമായ രൂപമുണ്ട്, കൂടാതെ നഗര യാത്രാമാർഗ്ഗം എന്ന ലക്ഷ്യവുമുണ്ട്.  339 സിസി ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. 35 എച്ച്പി കരുത്തും 38 എൻഎം ടോർക്കുമാണ് എഞ്ചിൻ ഉദ്പാദിപ്പിക്കുന്നത്. 12 ഇഞ്ച് വീലുകളുള്ള മെട്രോപോലിസിന് 256 കിലോയാണ് ഭാരം. സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതയായി എബി‌എസും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്യൂഷെ മോട്ടോര്‍ സൈക്കിളിന്റെ 51 ശതമാനം ഓഹരികളും 2015-ല്‍ ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. മഹീന്ദ്ര റൈസിനു കീഴിലാണ് പ്യൂഷെയിൽ വാഹനനിർമാണം നടക്കുന്നത്.  ആഗോള വിപണിയിൽ ത്രിചക്ര സ്കൂട്ടർ ഇടം ചെറുതാണെങ്കിലും മത്സരാധിഷ്ഠിതമാണ്. യമഹ ട്രൈസിറ്റി 300 ഉള്‍പ്പെടെയുള്ളവരാണ് നിരത്തിലും വിപണിയിലും മെട്രോപോലിസിന്‍റെ പ്രധാന എതിരാളികള്‍.  

അടുത്തിടെ മഹീന്ദ്ര ചെയർമാനും സി.ഇ.ഒയുമായ ആനന്ദ് മഹീന്ദ്ര മെട്രോപൊലിസിന്റെ വീഡിയൊ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. സിംഹം അലറുന്നു എന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. മെട്രോപോലിസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍ ആനന്ദ് മഹീന്ദ്രയും സംഘവും അതിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനത്തിലായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

The new Launched yesterday in Paris by . A company....The Lion roars... pic.twitter.com/1Iycoa1hmu

— anand mahindra (@anandmahindra)
click me!