ഗാരേജിലുണ്ട് കോടികളുടെ പലപല വണ്ടികള്‍, പക്ഷേ സ്‍കൂട്ടറല്ലോ സുഖപ്രദമെന്ന് ഈ താരദമ്പതികള്‍!

Published : Aug 22, 2022, 12:15 PM IST
ഗാരേജിലുണ്ട് കോടികളുടെ പലപല വണ്ടികള്‍, പക്ഷേ സ്‍കൂട്ടറല്ലോ സുഖപ്രദമെന്ന് ഈ താരദമ്പതികള്‍!

Synopsis

കഴിഞ്ഞ ദിവസം താരദമ്പതികൾ നടത്തിയ സ്‍കൂട്ടർ യാത്രയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. മുംബൈയിൽ ഒരുമിച്ചുള്ള ഒരു ചിത്രീകരണത്തിനു ശേഷമാണ് ഇരുവരും സ്‍കൂട്ടിയിൽ സഞ്ചരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ സെലിബ്രിറ്റി ദമ്പതികളിൽ പ്രമുഖരാണ് ക്രിക്കറ്റര്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‍ക ശർമയും. കോടികള്‍ വിലയുള്ള നിരവധി ആഡംബര വാഹനങ്ങള്‍ സ്വന്തമായുള്ള ഈ ദമ്പതികള്‍ കഴിഞ്ഞ ദിവസം മുംബൈ നഗരത്തിലൂടെ നടത്തിയ ഒരു വെറൈറ്റി യാത്രയാണ് ഇപ്പോള്‍ വാഹന ലോകത്തെയും ക്രിക്കറ്റ് ലോകത്തെയും ബോളിവുഡിലെയുമൊക്കെ സജീവ ചര്‍ച്ചാ വിഷയം.

കഴിഞ്ഞ ദിവസം താരദമ്പതികൾ നടത്തിയ സ്‍കൂട്ടർ യാത്രയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. മുംബൈയിൽ ഒരുമിച്ചുള്ള ഒരു ചിത്രീകരണത്തിനു ശേഷമാണ് ഇരുവരും സ്‍കൂട്ടിയിൽ സഞ്ചരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പെട്രോള്‍ പമ്പില്‍ ക്യാമറയില്‍ കുടുങ്ങി ആ ബുള്ളറ്റ്, അമ്പരന്ന് എൻഫീല്‍ഡ് ഫാന്‍സ്!

ഈ സ്‍കൂട്ടര്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. ഈ വൈറലായ ചിത്രങ്ങളിൽ കറുപ്പ് നിറത്തിലുള്ള വേഷം ധരിച്ച അനുഷ്‌കയും പച്ച ഷർട്ടും കറുത്ത പാന്റും ധരിച്ച കോഹ്‍ലിയെയുമാണ് കാണുന്നത്. തുടർന്ന് ഇരുവരും സ്കൂട്ടിയിൽ യാത്ര ചെയ്യുന്നു. സ്‌നീക്കേഴ്‌സ് ധരിച്ചും മുഖം സംരക്ഷിക്കുന്ന ഹെൽമറ്റ് ധരിച്ചുമാണ് ദമ്പതികൾ യാ​ത്ര ചെയ്യുന്നത്.

ഏകദേശം നാല് വർഷത്തെ ഡേറ്റിംഗിന് ശേഷം, 2017 ഡിസംബർ 11നാണ് കോഹ്‍ലിയും അനുഷ്കയും വിവാഹിതരായത്. 2022 ജനുവരിയിൽ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചു. അനുഷ്‌ക ഇപ്പോൾ സ്‌പോർട്‌സ് ബയോപിക് ചിത്രമായ 'ചക്ദ എക്‌സ്പ്രസ്'ന്റെ' ഷൂട്ടിങിലാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ വേഷമാണ് അതിൽ അവതരിപ്പിക്കുന്നത്. അനുഷ്കയുടെ സഹോദരൻ കർണേഷ് ശർമ്മയുടെ ഹോം പ്രൊഡക്ഷൻ കമ്പനിയായ ക്ലീൻ സ്ലേറ്റ് ഫിലിംസാണ് 'ചക്ദ എക്സ്പ്രസ്' നിർമ്മിക്കുന്നത്. ചിത്രം നേരിട്ട് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. 2018ൽ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രമായ 'സീറോ' യിലാണ് അവർ അവസാനമായി അഭിനയിച്ചത്.

പലപ്പോഴും പരസ്പരം ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ ഇരുവരും പങ്കിടറുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് അനുഷ്‌ക വിരാടുമൊത്തുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 

അതേസമയം വിരാട് കോലിയുടെ വാഹന പ്രേമം പ്രസിദ്ധമാണ്. നിരവധി ആഡംബര കാറുകളാല്‍ സമ്പന്നമാണ് അദ്ദേഹത്തിന്‍റെ ഗാരേജ്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ കൂടിയാണ് കോലി. അതുകൊണ്ടാവണം ഔഡിയുടെ കാറുകളാണ് അവയില്‍ ഭൂരിഭാഗവും. ഔഡി ആർ‌എസ് 5, ഔഡി ആർ‌എസ് 6, ഔഡി എ 8 എൽ, ഔഡി ആർ 8 വി 10 എൽ‌എം‌എക്സ്, ഔഡി ക്യു 7 എന്നിങ്ങനെ കോലിയുടെ ഗാരേജിലെ ഓഡി കാറുകളുടെ പട്ടിക നീളുന്നു . കൂടാതെ ബെന്റ്ലി കോണ്ടിനെന്റൽ ജിടി, റേഞ്ച് റോവർ വോഗ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മറ്റു നിരവധി ആഡംബര വാഹനങ്ങളും ഇദ്ദേഹത്തിനുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം