പുതിയ മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർ സൈക്കിളുമായി അപ്രീലിയ

Web Desk   | Asianet News
Published : Oct 14, 2020, 08:37 AM IST
പുതിയ മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർ സൈക്കിളുമായി അപ്രീലിയ

Synopsis

അന്താരാഷ്ട്ര വിപണിയിൽ പുതിയ RS660 പുറത്തിറക്കി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ

അന്താരാഷ്ട്ര വിപണിയിൽ പുതിയ RS660 പുറത്തിറക്കി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ. ഏകദേശം 9.66 ലക്ഷം രൂപ ആയിരിക്കും  ഈ മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ടിന്റെ വില എന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിലിൽ അരങ്ങേറ്റത്തിന് തയാറെടുത്തെങ്കിലും കൊവിഡ്-19 മൂലം വാഹനത്തിന്‍റെ വരവ് വൈകുകയായിരുന്നു. 

2018 EICMA മോട്ടോർസൈക്കിൾ ഷോയിൽ ആണ് വാഹനം ഒരു കൺസെപ്റ്റ് പതിപ്പായി ആദ്യം എത്തുന്നത്. അപ്രീലിയ RS 660 പിന്നീട് 2019 ലെ ഷോയിൽ പ്രൊഡക്ഷൻ പതിപ്പായി എത്തി. 659 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് പുതിയ അപ്രീലിയ സ്പോർസ് ബൈക്കിന് കരുത്തേകുന്നത്. ഇത് 10,500 rpm-ൽ 100 bhp പവറും 8,500 rpm-ൽ 67 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഭാവി മോഡലുകളായ ട്യൂണോ 660, ടുവാരെഗ് 660, ട്രാക്ക്-സ്പെക്ക് RS ട്രോഫിയോ എന്നിവയിൽ ഈ എഞ്ചിൻ അപ്രീലിയ ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 189 കിലോഗ്രാം ഭാരമുള്ള RS660 മികച്ച പവർ-ടു-വെയ്റ്റ് അനുപാതവുമുണ്ട്. അപ്രീലിയ RS660 മോഡലിന്റെ പ്രധാന സവിശേഷതകളായി എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡ്യുവൽ ബബിള്‍ വിന്‍ഡ്‌സ്‌ക്രീന്‍ ലഭിക്കും. ലാവ റെഡ്, ബ്ലാക്ക് അപെക്സ്, ആസിഡ് ഗോൾഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ RS660 വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

യമഹ YZF-R6, ട്രയംഫ് ഡേറ്റോണ 765,  കവസാക്കി നിഞ്ച ZX-6R തുടങ്ങിയവരായിരിക്കും വിപണിയിലും നിരത്തിലും അപ്രീലിയ RS 660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ടിന്റെ മുഖ്യ എതിരാളികള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ