അപ്രീലിയ സ്റ്റോം 125 ഇന്ത്യന്‍ വിപണിയില്‍

By Web TeamFirst Published May 31, 2019, 4:18 PM IST
Highlights

അപ്രീലിയയുടെ പുതിയ സ്‍കൂട്ടര്‍ സ്റ്റോം 125 ഇന്ത്യന്‍ വിപണിയിലെത്തി

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മതാക്കളായ അപ്രീലിയയുടെ പുതിയ സ്‍കൂട്ടര്‍ സ്റ്റോം 125 ഇന്ത്യന്‍ വിപണിയിലെത്തി. രണ്ട് നിറപ്പതിപ്പുകളിലെത്തുന്ന പുതിയ അപ്രീലിയ സ്റ്റോം 125 ന്  65,000 രൂപയാണ് എക്സ്ഷോറൂം വില.

7,500 rpm -ല്‍ 9.3 bhp കരുത്തും 6,250 Nm torque ഉം പരാമവധി സൃഷ്ടിക്കുന്ന ഒറ്റ സിലിണ്ടര്‍ മൂന്ന് വാല്‍വ് എയര്‍കൂളിംഗ് എഞ്ചിനാണ് സിബിഎസ് നിലവാരമുള്ള പുതിയ അപ്രീലിയ 125ന്‍റെ ഹൃദയം.

അപ്രീലിയ SRലെ 14 ഇഞ്ച് വീലുകള്‍ക്ക് പകരം 12 ഇഞ്ച് അലോയ് വീലുകളാണ് പുതിയ  സ്‍കൂട്ടറില്‍. മുന്നില്‍ ഡിസ്‌ക്ക് ബ്രേക്കിന് പകരം ഇരു വശത്തും ഡ്രം ബ്രേക്കുകളാണ്. 

റെഡ് നിറമുള്ള അപ്രീലിയ ലോഗോയക്ക് പകരമായി വൈറ്റ് നിറമുള്ള ലോഗോയാണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. ഓഫ്റോഡിംഗിന് സഹായകമാവുന്ന ടയറുകളാണ് പുതിയ അപ്രീലിയ സ്റ്റോം 125 -ലുള്ളത്. 

ടിവിഎസ് എന്‍ടോര്‍ക്ക് 125, ഹോണ്ട ഗ്രാസ്യ, സുസുക്കി ആക്‌സസ് 125 തുടങ്ങിയവയാണ്‌ അപ്രീലിയ സ്റ്റോമിന്റെ മുഖ്യ എതിരാളികള്‍. 2018 ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് പിയാജിയോ ഗ്രൂപ്പ്‌ അപ്രീലിയ സ്റ്റോം 125 സ്‍കൂട്ടറിനെ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. 
 

click me!