ട്രക്ക്, ലോറി വില്‍പ്പന; അശോക് ലെയ്‍ലന്‍ഡിന് ഇടിവ്

By Web TeamFirst Published Mar 3, 2020, 3:08 PM IST
Highlights

2020 ഫെബ്രുവരിയിലെ മൊത്തം വാഹന വിൽപ്പന കണക്കുകളില്‍ അശോക് ലെയ്‍ലന്‍ഡിന് ഇടിവ്

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളിൽ ഒരാളാണ് ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിരയിലുള്ള അശോക് ലെയ്‌ലൻഡ്, ആഗോളതലത്തിൽ ബസുകളുടെയും ട്രക്കുകളുടെയും ഏറ്റവും വലിയ നിർമ്മാതാക്കള്‍ കൂടിയാണിവര്‍.

എന്നാല്‍ 2020 ഫെബ്രുവരിയിലെ മൊത്തം വാഹന വിൽപ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ലെയ്‍ലന്‍ഡിന്‍റെ സ്ഥിതി മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ഫെബ്രുവരിയിൽ 18,245 യൂണിറ്റ് വാഹനങ്ങള്‍ വിറ്റിരുന്ന സ്ഥാനത്ത് 11,475 യൂണിറ്റ് മാത്രമാണ് 2020 ഫെബ്രുവരിയില്‍ കമ്പനിക്ക് വില്‍ക്കാനായത്. അതായത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനമാണ് ഇടിവ്. 

കമ്പനിയുടെ ആഭ്യന്തര വിൽപ്പന 2019 ഫെബ്രുവരിയിൽ 17,352 യൂണിറ്റിൽ നിന്ന് 2020 ഫെബ്രുവരിയിൽ 39 ശതമാനം കുറഞ്ഞ് 10,612 യൂണിറ്റായി. കമ്പനിയുടെ മൊത്തം വിൽപ്പന 2020 ജനുവരിയിൽ 11,850 യൂണിറ്റുകളോടെ 3.16 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 

ഏകീകൃത അടിസ്ഥാനത്തിൽ കമ്പനിയുടെ അറ്റാദായം 93.3 ശതമാനം ഇടിഞ്ഞ് 26.79 കോടി രൂപയായി. അറ്റവിൽപ്പനയിൽ 30.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2018 ഡിസംബർ മൂന്നിനെ അപേക്ഷിച്ച് 2019 ഡിസംബർ മൂന്നിന് 5148.15 കോടി രൂപയായി.

അതേസമയം വിലപേശലില്‍ അശോക് ലെയ്‌ലാൻഡിന്റെ ഓഹരികൾ 5.37 ശതമാനം ഉയർന്ന് 73.60 രൂപയായി. നാല് സെഷനുകളിലായി 17.77 ശതമാനം ഇടിഞ്ഞ് വെള്ളിയാഴ്ച (ഫെബ്രുവരി 28) 69.85 രൂപ ആയിരുന്നു. 2020 ഫെബ്രുവരി 24 ന് രേഖപ്പെടുത്തിയ 84.95 രൂപയിൽ നിന്നാണ് കുത്തനെയുളള ഈ ഇടിവ്. 

click me!