വെന്‍റിലേറ്റര്‍ ഉണ്ടാക്കാന്‍ അശോക് ലെയ്‍ലാന്‍ഡും

By Web TeamFirst Published May 5, 2020, 4:50 PM IST
Highlights

രാജ്യത്തെ മുന്‍നിര വാണിജ്യ വാഹനനിര്‍മാതാക്കളായ അശോക് ലൈലാന്‍ഡും വെന്റിലേറ്ററുകള്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നു.

രാജ്യത്തെ മുന്‍നിര വാണിജ്യ വാഹനനിര്‍മാതാക്കളായ അശോക് ലൈലാന്‍ഡും വെന്റിലേറ്ററുകള്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. കൊവിഡ് രോഗികളെ സഹായിക്കുന്നതിനായി വെന്റിലേറ്ററുകള്‍ നിര്‍മിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും ആവശ്യത്തെ തുടര്‍ന്നാണ് നടപടി. 

ലൈലാന്‍ഡിലെ 50 എന്‍ജിനിയര്‍മാര്‍ ഒരു മാസം കൊണ്ടാണ് ഐസിയു വെന്റിലേറ്ററിന്റെ മാതൃക വികസിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫസ്റ്റ് മൈല്‍, മിഡ് റേഞ്ച്, ഹൈ എന്‍ഡ് എന്നീ മൂന്ന് വിഭാഗങ്ങളിലുള്ള വെന്റിലേറ്ററുകളാണ് ലൈലാന്‍ഡ് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ ഫസ്റ്റ് മൈല്‍ വെന്റിലേറ്ററാണ് ഒരുക്കുന്നത്. 

ചെലവ് കുറഞ്ഞ രീതിയില്‍ എല്ലാ ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് ഈ വെന്റിലേറ്റര്‍ ഒരുങ്ങിയിട്ടുള്ളതെന്നാണ് ലൈലാന്‍ഡ് അവകാശപ്പെടുന്നത്. വെന്റിലേറ്ററിന്റെ ഡെവലപ്പ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ക്ലിനിക്കല്‍ ട്രയല്‍, സര്‍ട്ടിഫിക്കേഷന്‍ മുതലായ കാര്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകുമെന്നും ലൈലാന്‍ഡ് അറിയിച്ചു. 

ഈ മൂന്ന് വെന്റിലേറ്ററുകളുടെ ഉത്പാദനത്തിനായി കമ്പനിയുടെ എന്‍ജിനിയര്‍മാര്‍ രാപകലില്ലാതെ അധ്വാനിക്കുകയായിരുന്നു. രോഗികളെ സഹായിക്കുന്നതിനായി ഈയൊരു നീക്കം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രോഗികളുടെ പരിചരണത്തിനായി ഇത്തരം നടപടികള്‍ തുടര്‍ന്ന് ലൈലാന്‍ഡ് സ്വീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. 
 

click me!