FTR 1200 കാര്‍ബണുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്

Web Desk   | Asianet News
Published : May 05, 2020, 02:54 PM IST
FTR 1200 കാര്‍ബണുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്

Synopsis

അമേരിക്കന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ എഫ്‍ടിആര്‍ 1200 മോഡലിന്റെ പുതിയ വേരിയന്റ് അനാവരണം ചെയ്തു. 

അമേരിക്കന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ എഫ്‍ടിആര്‍ 1200 മോഡലിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. കാര്‍ബണ്‍ എന്ന ടോപ് വേരിയന്റിന് 14,699 പൗണ്ടാണ് വില. ഏകദേശം 13.85 ലക്ഷം ഇന്ത്യന്‍ രൂപ. സ്റ്റാന്‍ഡേഡ്, എസ് എന്നിവയാണ് ഇന്ത്യന്‍ എഫ്ടിആര്‍1200 മോട്ടോര്‍സൈക്കിളിന്റെ മറ്റ് രണ്ട് വേരിയന്റുകള്‍.

ധാരാളം കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങളുമായാണ് ഇന്ത്യന്‍ എഫ്ടിആര്‍ 1200 കാര്‍ബണ്‍ വേരിയന്റ് വരുന്നത്. ഇന്ധന ടാങ്ക്, മുന്നിലെ മഡ്ഗാര്‍ഡ്, ഹെഡ്‌ലൈറ്റ് കൗള്‍, പില്യണ്‍ സീറ്റ് കവര്‍, എയര്‍ബോക്‌സ് കവറുകള്‍ എന്നിവ കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചവയാണ്. ഇന്ധന ടാങ്കില്‍ ‘ഇന്ത്യന്‍ എഫ്ടിആര്‍ 1200 കാര്‍ബണ്‍’ എന്ന ബ്രാന്‍ഡിംഗ് കാണാം.

പുതിയ വേരിയന്റില്‍ ചില മെക്കാനിക്കല്‍ മാറ്റങ്ങളും വരുത്തി. ടു വണ്‍ ടു അക്രപോവിച്ച് എക്‌സോസ്റ്റ് നല്‍കി. പെര്‍ഫോമന്‍സില്‍ വര്‍ധനയില്ല. 1203 സിസി എന്‍ജിന്‍ തുടര്‍ന്നും 125 ബിഎച്ച്പി കരുത്തും 120 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ നല്‍കിയിട്ടും മറ്റ് രണ്ട് വേരിയന്റുകളേക്കാള്‍ ഭാരം കൂടുതലാണ്.

പുതിയ കാര്‍ബണ്‍ വേരിയന്‍റിന്‍റെ വില്‍പ്പന ഉടന്‍ യുകെയില്‍ തുടങ്ങിയേക്കും. വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം