എണ്ണ വേണ്ടാ വണ്ടി ഉണ്ടാക്കാന്‍ അശോക് ലെയ്‌ലന്‍ഡും

By Web TeamFirst Published Jul 30, 2021, 3:59 PM IST
Highlights

യുകെ ആസ്ഥാനമായുള്ള സ്വിച്ച് മൊബിലിറ്റിയുമായുള്ള പങ്കാളിത്തത്തോടെ ഡിസംബറില്‍ തങ്ങളുടെ ആദ്യത്തെ ഇ-എല്‍സിവി അവതരിപ്പിക്കാനാണ് അശോക് ലെയ്‌ലന്‍ഡ് ഒരുങ്ങുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു

രാജ്യത്തെ മുന്‍നിര കൊമേഷ്യല്‍ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലന്റ് ഇലക്ട്രിക് വാഹന രംഗത്തേക്കിറങ്ങുന്നു.  യുകെ ആസ്ഥാനമായുള്ള സ്വിച്ച് മൊബിലിറ്റിയുമായുള്ള പങ്കാളിത്തത്തോടെ ഡിസംബറില്‍ തങ്ങളുടെ ആദ്യത്തെ ഇ-എല്‍സിവി അവതരിപ്പിക്കാനാണ് അശോക് ലെയ്‌ലന്‍ഡ് ഒരുങ്ങുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെ ആസ്ഥാനമായുള്ള ഒപ്റ്റെയും അശോക് ലെയ്‌ലന്റും സംയുക്തമായുള്ള കമ്പനിയാണ് സ്വിച്ച് മൊബിലിറ്റി. 

സ്വിച്ച് മൊബിലിറ്റിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം ഡിസംബര്‍ അവസാനത്തോടെ പുറത്തിറക്കാനാണ് പദ്ധതി. നിലവില്‍ ഈ വാഹനത്തിന് 2,000 ഓളം ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ട്. ഈ വാഹനം ഇന്ത്യയില്‍ നിര്‍മിച്ച് സ്വിച്ച്് ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കാനാണ് അശോക് ലെയ്‌ലന്റ് ലക്ഷ്യമിടുന്നത്. സ്വിച്ച് മൊബിലിറ്റിയില്‍ 136 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായും പുതിയ സ്ഥാപനം ഭാവിയില്‍ സ്വന്തം മൂലധനം സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അശോക് ലെയ്ലാന്‍ഡ് പറഞ്ഞു. '

നിക്ഷേപകരും തന്ത്രപ്രധാന പങ്കാളികളും ഒത്തുചേരാന്‍ ആഗ്രഹിക്കുന്നതായും അശോക് ലെയ്ലാന്‍ഡില്‍ നിന്ന് അടിയന്തിര ഫണ്ട് ആവശ്യങ്ങളൊന്നും തങ്ങള്‍ കാണുന്നില്ലെന്നും അശോക് ലെയ്ലാന്‍ഡ് ആന്‍ഡ് സ്വിച്ച് മൊബിലിറ്റി ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്‍തു.

2030 ഓടെ ആഗോള ഇലക്ട്രിക് ബസ് വിപണി 70 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയെയും യുകെയെയും ലക്ഷ്യമിട്ടാണ് സ്വിച്ച് മൊബിലിറ്റിയുടെ പ്രവര്‍ത്തം. കൂടാതെ ഇന്ത്യയെ ഒരു ഉല്‍പ്പാദന കേന്ദ്രമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!