എണ്ണ വില 200ല്‍ എത്തിയാല്‍ ബൈക്കില്‍ 'ട്രിപ്പിളടി' അനുവദിക്കാമെന്ന് ബിജെപി നേതാവ്!

By Web TeamFirst Published Oct 21, 2021, 6:40 PM IST
Highlights

പെട്രോൾ വില 200 എത്തിയാൽ  ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേരെ അനുവദിക്കാമെന്നാണ് ബിജെപി നേതാവ്

രാജ്യത്ത് ഇന്ധനവില ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇതിനിടെ വിവാദ പരാമർശവുമായി എത്തിയിരിക്കുകയാണ് അസമിലെ (Assam) ബിജെപി (BJP)നേതാവ്.  പെട്രോൾ വില (Petrol Price) 200 എത്തിയാൽ  ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേരെ അനുവദിക്കാമെന്നാണ് അസം ബിജെപി അധ്യക്ഷൻ ബബീഷ് കലിതയുടെ (Babeesh kalitha) പ്രസ്‍താവിച്ചിരിക്കുന്നതെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു.

തമുൽപുരിൽ നടത്തിയ പ്രസംഗത്തിലാണ് ഈ വിവാദ പരാമർശം കലിത നടത്തിയത്.  അസമിലെ മുന്‍ മന്ത്രി കൂടിയായ  അദ്ദേഹം, ആളുകള്‍  വിലകൂടിയ കാറുകളില്‍  സഞ്ചരിക്കുന്നതിന് പകരം  ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണമെന്നും അങ്ങനെയെങ്കില്‍ പെട്രോള്‍ ലാഭിക്കാനാവുമെന്നും അഭിപ്രായപ്പെട്ടു.

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാൻ മൂന്ന് പേർക്ക് സംസ്ഥാന സർക്കാർ അനുവാദം നൽകണമെന്നും വാഹന നിർമ്മാതാക്കൾ മൂന്ന് സീറ്റുള്ള വാഹനം നിർമ്മിക്കണമെന്നുമാണ് കലിത ആവശ്യപ്പെട്ടു.

"പെട്രോള്‍ വില 200 ല്‍ എത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ ഒരേസമയം മൂന്നു പേരെ  യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണം. വാഹനനിര്‍മാതാക്കള്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന രീതിയില്‍ വാഹനത്തിന്‍റെ സീറ്റുകള്‍ ക്രമീകരിക്കണം.."  ഭാബേഷ് കലിത പറഞ്ഞു. കൂടാതെ,  ഭക്ഷ്യ എണ്ണയുടെ വില വര്‍ദ്ധന എപ്രകാരം കുറയുന്നതിനും അദ്ദേഹം മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു. അതായത് സംസ്ഥാനത്ത് കൂടുതല്‍ കടുക് കൃഷി ആരംഭിക്കുന്നതോടെ ഭക്ഷ്യ എണ്ണയുടെ വില കുറയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

അസം മന്ത്രിസഭയിൽ അംഗമായിരുന്ന കലിത കഴിഞ്ഞ ജൂണിലാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. 

click me!