കൂടുതല്‍ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുളുമായി ഏഥർ എനർജി

By Web TeamFirst Published Oct 15, 2020, 3:19 PM IST
Highlights

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജി ഏഥർ ഗ്രിഡിനായുള്ള ഒന്നാം ഘട്ട ഇൻസ്റ്റാളേഷൻ പദ്ധതികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജി ഏഥർ ഗ്രിഡിനായുള്ള ഒന്നാം ഘട്ട ഇൻസ്റ്റാളേഷൻ പദ്ധതികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.  11 നഗരങ്ങളിൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും എന്നാണ് റഷ് ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്.  ഇപ്പോൾ ബെംഗളൂരുവിൽ 37 ഉം, ചെന്നൈയിൽ 13 ഉം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുമുണ്ട്.

ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ മൊത്തം 150 ആയി വർധിപ്പിക്കാനാണ് ഏഥർ എനർജിയുടെ പദ്ധതി.  ഒമ്പത് പുതിയ നഗരങ്ങളിലായി ഈ വർഷം അവസാനത്തോടെ 135 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് അന്തിമ രൂപം നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ആതര്‍ എനര്‍ജി.  2016 മുതൽ ഹീറോ മോട്ടോകോർപ്പ് ഏഥറിന്റെ വളർച്ചയുടെ ഭാഗമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ചാർജിംഗ് നെറ്റ്‌വർക്ക് സൃഷ്ടിക്കാൻ ഏഥർ ലക്ഷ്യമിടുന്നു. ഇതിനായി PPZ മാൾ മാനേജ്മെന്റ്, VR മാൾ, റെസ്റ്റോറന്റ്, കഫേ ശൃംഖലകളായ ലിറ്റിൽ ഇറ്റലി, ബ്ലൂ ടോക്കായ്, ചായ് കിംഗ്സ്, സംഗീത മൊബൈൽ പോലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയുമായി ഏഥർ എനർജി കരാറുകളിൽ ഏർപ്പെട്ടു എന്നാണ് സൂചന. പുതിയ ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഏത് തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. അടുത്ത മാസം മുതൽ ഏഥർ എനർജി പുതിയ 450X ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറികൾ തുടങ്ങും. 15 കിലോമീറ്റർ സഞ്ചരിക്കാൻ 10 മിനിറ്റിനുള്ളിൽ ഏഥർ 450X ചാർജ് ചെയ്യാൻ കഴിയും.

2020 ജനുവരിയിലാണ് 450Xനെ കമ്പനി അവതരിപ്പിക്കുന്നത്. ആതർ 450X ആദ്യമായി പുറത്തിറക്കിയത് സ്റ്റാൻഡേർഡ്, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ്. അഞ്ച് മണിക്കൂർ 45 മിനിറ്റ് മാത്രം മതി ആതർ 450X പൂർണമായി ചാർജാകാൻ. ഒരൊറ്റ ചാർജിൽ 85 കിലോമീറ്റർ മൈലേജാണ് 450X ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്. സ്മാര്‍ട്ട് ഹെല്‍മെറ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), തുടങ്ങയവയും 450X വാങ്ങുന്നതിനൊപ്പം ഓപ്ഷണല്‍ ആക്സസറികളായി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ആതര്‍ 450Xന് 108 കിലോഗ്രാമാണ് ഭാരം. ഇക്കോ, റൈഡ്, സ്പോർട്ട് എന്നിങ്ങനെ 450-യിലുള്ള റൈഡിങ് മോഡുകൾക്കു പുറമെ വാർപ് മോഡ് എന്നൊരു പുതിയ റൈഡിങ് മോഡും 450X-യിൽ ഉൾപെടുത്തിയിട്ടുണ്ട്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമിറ്റർ വേഗതയാര്‍ജ്ജിക്കാൻ 450-ന് 6.50 സെക്കന്റുകള്‍ മാത്രം മതി. ആതർ 450X പ്ലസിന് 1.49 ലക്ഷം രൂപയും സ്റ്റാൻഡേർഡ് പതിപ്പിന് 1.59 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

click me!