ഏഥര്‍ സ്‍കൂട്ടര്‍ ഇനി കോഴിക്കോടും, ഔട്ട്‍ലെറ്റ് തുറന്ന് കമ്പനി

Web Desk   | Asianet News
Published : Jul 24, 2021, 07:08 PM IST
ഏഥര്‍ സ്‍കൂട്ടര്‍ ഇനി കോഴിക്കോടും, ഔട്ട്‍ലെറ്റ് തുറന്ന് കമ്പനി

Synopsis

ഇന്ത്യയിലെ ഏറ്റവും വേഗമേറിയതും സ്‍മാര്‍ട്ടുമായ സ്‌‍കൂട്ടര്‍ ഏഥര്‍  450 എക്സ്, ഏഥര്‍  450 പ്ലസ് എന്നിവ ഇവിടെ ടെസ്റ്റ് റൈഡിനും വില്‍പനയ്ക്കും ലഭ്യമാണ്.

കോഴിക്കോട് :  ഇന്ത്യയിലെ ആദ്യ ഇന്റലിജന്‍റ് വൈദ്യുത സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍  എനര്‍ജി ക്രക്സ് മൊബിലിറ്റിയുമായി ചേര്‍ന്ന് കോഴിക്കോട് പുതിയ റീട്ടെയില്‍ ഔട്ട്ലെറ്റ് ആരംഭിച്ചു. വെള്ളയില്‍ വെസ്റ്റ് നടക്കാവിലാണ് ഏഥര്‍ സ്പേസ് എന്ന പേരിലുള്ള റീട്ടെയില്‍ ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വേഗമേറിയതും സ്‍മാര്‍ട്ടുമായ സ്‌‍കൂട്ടര്‍ ഏഥര്‍  450 എക്സ്, ഏഥര്‍  450 പ്ലസ് എന്നിവ ഇവിടെ ടെസ്റ്റ് റൈഡിനും വില്‍പനയ്ക്കും ലഭ്യമാണ്.

സവിശേഷമായ ഉടമസ്ഥാനുഭവം പ്രദാനം ചെയ്യുന്ന ഇവിടെ ഉടമസ്ഥര്‍ക്കായി പൂര്‍ണമായ സര്‍വീസും പിന്തുണയും ലഭിക്കും.  പരസ്‍പരം ആശയവിനിമയം നടത്താനാവുന്ന ചലനാത്മകമായ രീതിയിലാണ് പുതിയ ഏഥര്‍ സ്പേസ് രൂപകല്‍പന ചെയ്‍തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.  വാഹനത്തിന്റെ എല്ലാ സവിശേഷതകളും അറിയാനും വിവിധ ഭാഗങ്ങളെ കുറിച്ചു പൂര്‍ണമായി മനസിലാക്കാനു സാധിക്കും വിധത്തിലുള്ള ഡിസ്പ്ലെ അടക്കമുള്ളവ പുതിയ ഏഥര്‍  സ്പേസ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.  എക്സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കും മുന്‍പ് ഏഥര്‍  എനര്‍ജിയുടെ വെബ്സൈറ്റ് വഴി ടെസ്റ്റ് റൈഡ് ബുക്ക് ചെയ്യാനും സാധിക്കും.  കൊച്ചിക്കു ശേഷം ഏഥര്‍  എനര്‍ജി കേരളത്തില്‍ ആരംഭിക്കുന്ന രണ്ടാമത്തെ എക്സ്പീരിയന്‍സ് സെന്ററാണ് ഇത്. ഈ വര്‍ഷത്തില്‍ മുംബൈ, പൂനെ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ്, ദില്ലി, തിരുച്ചിറപ്പള്ളി, വിശാഖ പട്ടണം, ജെയ്പൂര്‍ എന്നിവ അടക്കം 16 നഗരങ്ങളിലേക്ക് ഏഥര്‍  തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ചിരുന്നു. 

ചാര്‍ജിങ് സൗകര്യം വികസിപ്പിക്കാനായി നിക്ഷേപം നടത്തുന്ന ചുരുക്കം ചില ഒഇഎമ്മുകളില്‍ ഒന്നാണ് ഏഥര്‍  എനര്‍ജി.  വെള്ളിപറമ്പ, മാവൂര്‍ റോഡ്, പിടി ഉഷ റോഡ്, വെസ്റ്റ് നടക്കാവ് എന്നിവിടങ്ങളിലായി കമ്പനിയുടെ അതിവേഗ ചാര്‍ജിങ് പോയിന്റായ ഏഥര്‍  ഗ്രിഡ് സ്ഥാപിച്ചിട്ടുണ്ട്.  നഗരത്തിലെ വൈദ്യുത വാഹന ഉടമകള്‍ക്ക് സൗകര്യത്തോടു കൂടി ചാര്‍ജു ചെയ്യുവാനാവും വിധം 8-10 ചാര്‍ജിങ് പോയിന്റുകള്‍ കൂടി സ്ഥാപിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.  തങ്ങളുടെ കെട്ടിടങ്ങളിലും അപാര്‍ട്ട്മെന്റുകളിലും ചാര്‍ജിങ് സൗകര്യം സ്ഥാപിക്കാന്‍ ഏഥര്‍  എനര്‍ജി ഉപഭോക്താക്കളെ സഹായിക്കുന്നുമുണ്ടെന്നും കമ്പനി അറിയിച്ചു.

സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ സ്വീകരിക്കപ്പെടുന്നതും നിര്‍മിക്കുന്നതും ത്വരിതപ്പെടുത്താന്‍ കേരളാ സര്‍ക്കാര്‍ നിരവധി നയങ്ങളും പ്രത്യേക ആനുകൂല്യങ്ങളും സബ്സിഡികളും അവതരിപ്പിച്ചിട്ടുണ്ട്.  വൈദ്യുത, ഫ്യൂവല്‍ സെല്‍, പൂര്‍ണ ഹൈബ്രിഡ് ബാറ്ററി വൈദ്യുത വാഹനങ്ങള്‍ എന്നിവയ്ക്കുള്ള മോട്ടോര്‍ വാഹന നികുതി ഇളവിനു തുടക്കം കുറിച്ചിട്ടുണ്ട്.  പുതിയ ചാര്‍ജിങ് സൗകര്യങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. ഈ നയങ്ങള്‍ സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ഏഥര്‍ കണക്കുകൂട്ടുന്നു.

ഫെയിം 2 പുതുക്കലിനു ശേഷം ഏഥര്‍  എക്സിന് 1,47,087 രൂപയും ഏഥര്‍  450 പ്ലസിന് 1,27,916 രൂപയുമാണ് കോഴിക്കോടുള്ള എക്സ് ഷോറൂം വില.  മറ്റ് 125 സിസി സ്‌ക്കൂട്ടര്‍ സ്വന്തമാക്കാനുള്ള ആകെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ 18-24 മാസങ്ങള്‍ക്കുള്ളില്‍ 450 എക്സ്, 450 പ്ലസ് ഉടമകള്‍ക്ക് അവരുടെ നിക്ഷേപം മറികടക്കാനാവും. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ കിലോമീറ്ററിന് ഏതാണ്ട് രണ്ടു രൂപയോളം ലാഭിക്കാനുമാകും.

കൊച്ചിയില്‍ തങ്ങള്‍ തുടക്കം കുറിച്ചതിനു ശേഷം വിപണിയില്‍ നിന്നു ലഭിക്കുന്ന പ്രതികരണങ്ങളുടെ ഫലമാണ് കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ എക്സ്പീരിയന്‍സ് സെന്റര്‍ എന്ന് ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫിസര്‍ രവ്നീത് ഫോകേലയുടെ പറഞ്ഞു. കോഴിക്കോട് അടക്കം കേരളത്തിന്റെ മറ്റു മേഖലകളില്‍ നിന്ന് ടെസ്റ്റ് റൈഡിനായി ലഭിക്കുന്ന അഭ്യര്‍ത്ഥനകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഫെയിം 2 പുതുക്കലോടു കൂടി കേരളത്തില്‍ വൈദ്യുത വാഹനങ്ങള്‍ സ്വീകരിക്കപ്പെടുന്നതും അതേക്കുറിച്ചുള്ള അവബോധവും ഉയര്‍ന്ന തോതിലാണെന്നും അദ്ദേഹം വ്യക്തമാക്കി.  

രാജ്യത്തെ വേഗമേറിയ വൈദ്യുത സ്‌ക്കൂട്ടറായ 450 എക്സ് കോഴിക്കോട് എത്തിക്കുവാനായി ഏഥര്‍  എനര്‍ജിയുമായി സഹകരിക്കാന്‍ തങ്ങള്‍ക്ക് ഏറെ ആഹ്ളാദമുണ്ടെന്ന് ക്രക്സ് മൊബിലിറ്റി മാനേജിങ് ഡയറക്ടര്‍ നിക്ഷന്‍ അഹമദ് പറഞ്ഞു. ഏഥര്‍  450 എക്സ് ഇരുചക്ര വാഹന വ്യവസായത്തെ പുനര്‍ നിര്‍വചിക്കുകയാണെന്നും ഏതു മേഖലയിലും വേഗതയുടെ കാര്യത്തിലോ പ്രകടനത്തിന്റെ കാര്യത്തിലോ വിട്ടു വീഴ്ചയില്ലാതെ മികച്ച റൈഡിങ് അനുഭവങ്ങള്‍ നല്‍കുന്നവിധമാണിതു രൂപകല്‍പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona     

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ