വാങ്ങാന്‍ കൂട്ടയിടി, വളര്‍ച്ച 297 ശതമാനം, കണ്ണുനിറഞ്ഞ് ഈ സ്‍കൂട്ടര്‍ കമ്പനി, കണ്ണുമിഴിച്ച് എതിരാളികള്‍!

By Web TeamFirst Published Sep 1, 2022, 4:03 PM IST
Highlights

വർഷം 297 ശതമാനം വളർച്ച രേഖപ്പെടുത്തി എന്നാണ് കണക്കുകള്‍. 

രാജ്യത്തെ പ്രമുഖ ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഏഥർ എനർജി 2022 ഓഗസ്റ്റിൽ 6,410 യൂണിറ്റുകൾ വിറ്റഴിച്ചതായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് വർഷം 297 ശതമാനം വളർച്ച രേഖപ്പെടുത്തി എന്നാണ് കണക്കുകള്‍. സംസ്ഥാനത്ത് 34 ശതമാനം വിപണി വിഹിതവുമായി കേരളത്തിലെ മുൻനിര ഇവി നിര്‍മ്മാതാക്കളുടെ സ്ഥാനം നിലനിർത്തിയതായും കമ്പനി വ്യക്തമാക്കിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് രേഖപ്പെടുത്തിയത് എന്നും കമ്പനി പറയുന്നു.

ഇവി ചാർജിംഗ് ഗ്രിഡുകൾക്കായി ഏഥർ എനർജിയും മജന്തയും കൈകോര്‍ക്കുന്നു

കഴിഞ്ഞ ദിവസം ഏതര്‍ എനര്‍ജി 50,000-ാമത് ഏതര്‍ 450X പുറത്തിറക്കിയിരുന്നു. ഹൊസൂരിലെ തങ്ങളുടെ നിർമാണ കേന്ദ്രത്തിൽ നിന്നാണ് ഏഥർ എനർജി കഴിഞ്ഞദിവസം 50,000-ാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയത്. ഏകദേശം 50 മാസങ്ങൾ അഥവാ നാല് വർഷത്തിലധികം സമയമെടുത്താണ് ബെംഗളൂരു ആസ്ഥാനമായുള്ള ഈ ഇലക്ട്രിക് വാഹന ബ്രാൻഡ് ഈ നാഴികക്കല്ല് സ്വന്തമാക്കിയത്.  ഇത് സ്‌കൂട്ടർ ലോഞ്ച് ചെയ്‌തതിനുശേഷം അതിന്റെ വിൽപ്പന ആക്കം കൂട്ടുന്നു. കൂടാതെ, വിപണി സാന്നിധ്യം വർധിപ്പിക്കാനുള്ള ശ്രമത്തിൽ, പൂനെ, ചെന്നൈ, റാഞ്ചി എന്നിവിടങ്ങളിൽ മൂന്ന് പുതിയ അനുഭവ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തോടെ ആതർ എനർജി അതിന്റെ റീട്ടെയിൽ സാന്നിധ്യം വിപുലീകരിച്ചു.

"ഞങ്ങളുടെ ഉപഭോക്താക്കൾക്ക് 6410 സ്കൂട്ടറുകൾ വിതരണം ചെയ്‍തുകൊണ്ട് എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന കണക്കുകൾ ഞങ്ങൾ രജിസ്റ്റർ ചെയ്‍തിട്ടുണ്ട്. ഡിമാൻഡ് എല്ലായ്പ്പോഴും ശക്തമായിരുന്നു, എന്നാൽ വിതരണ ശൃംഖലയുടെ പരിമിതികളുമായി പോരാടേണ്ടി വന്നു.. അതിന്‍റെ ഫലം കണ്ടുതുടങ്ങുന്നു, ഞങ്ങളുടെ ഉൽപ്പാദന സംഖ്യയിൽ ഞങ്ങൾ വളർച്ച കാണുന്നു.."  ആതർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് എസ്  ഫൊകെല കമ്പനിയുടെ വിൽപ്പന പ്രകടനത്തെക്കുറിച്ച് പറഞ്ഞു.  ഉൽപ്പാദനത്തിലെ ഈ വർദ്ധിച്ചുവരുന്ന ആക്കം ഡെലിവറികൾക്കുള്ള കാത്തിരിപ്പ് കാലയളവ് ലഘൂകരിക്കും എന്നും വിതരണ ശൃംഖലയുടെ വിപുലീകരണത്തോടൊപ്പം മികച്ച ഒരു ഉത്സവ സീസണിലേക്ക് തങ്ങളെ സജ്ജമാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൈലേജ് 105 കിമീ, മോഹവില; ആ കിടുക്കന്‍ സ്‍കൂട്ടര്‍ കേരളത്തിലും!

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഏഥര്‍ എനര്‍ജി ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‍കൂട്ടര്‍ നിര്‍മാതാക്കള്‍ കൂടിയാണ്. ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പിന്തുണയ്ക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് സംരംഭം തങ്ങളുടെ സ്വന്തം ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കു കൂടി ലഭ്യമാക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.  

2018-ൽ ആണ് ഏഥര്‍ എനര്‍ജി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ  ആയ ഏതര്‍ 450നെ  പുറത്തിറക്കിയത്. 2020-ൽ കമ്പനി തങ്ങളുടെ രണ്ടാമത്തെ മോഡലായ ആഥര്‍ 450X പുറത്തിറക്കി.  കഴിഞ്ഞ മാസം കമ്പനി ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ആതര്‍ 450X ജെൻ 3 ഇലക്ട്രിക് സ്‍കൂട്ടറും പുറത്തിറക്കി. രണ്ടു വർഷത്തിന് ശേഷം, കമ്പനി ഏറ്റവും പുതിയ തലമുറ 450X Gen 3 ഉപയോഗിച്ച് മോഡൽ അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു. 1.39 ലക്ഷം രൂപ ദില്ലി എക്സ്-ഷോറൂം പ്രാരംഭ വിലയിലാണ് ഇത് അവതരിപ്പിച്ചത്. 1.17 ലക്ഷം രൂപ (എക്സ്-ഷോറൂം, ദില്ലി) വിലയുള്ളആതര്‍ 450X പ്ലസ് ജെൻ 3  സ്കൂട്ടറും കമ്പനി പുറത്തിറക്കിയിട്ടുണ്ട് . 

തമിഴ്‌നാട്ടിലെ ഹൊസൂരിൽ ആണ് ആതർ എനർജിയുടെ നിർമ്മാണ കേന്ദ്രം. ഇവിടെ പ്രതിവർഷം ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഹീറോ മോട്ടോര്‍ കോര്‍പ്പിന്‍റെ പിന്തുണ കൂടാതെ ഈ പ്ലാന്‍റിന് തമിഴ്‌നാട് സർക്കാരിന്റെ ഇവി പോളിസി അനുസരിച്ചുള്ള പിന്തുണയും ഏതര്‍ എനര്‍ജിക്ക് ഉണ്ട്.

വീണ്ടുമൊരു 'ഒല കദനകഥ'; കസ്റ്റമര്‍കെയര്‍ പറ്റിച്ചു, സ്‍കൂട്ടറുമായി ഓട്ടോയില്‍ കയറി യുവാവ്..

ആതർ ഗ്രിഡ് എന്ന് വിളിക്കുന്ന അതിവേഗ ഇവി ചാർജിംഗ് സൗകര്യവും ഏതർ എനർജി രാജ്യത്തുടനീളം നൽകുന്നു. മഹാരാഷ്ട്രയിൽ കമ്പനി 60ല്‍ അധികം ഇവി ചാർജിംഗ് ഗ്രിഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ 38 നഗരങ്ങളിലായി 350 ലധികം ചാർജിംഗ് സ്റ്റേഷനുകളുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 5,000 ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു.

അതേസമയം കമ്പനിയുടെ പുതിയ ആതര്‍ 450 എക്സ് ജനറേഷന്‍ 3 ഇലക്ട്രിക്ക് സ്‍കൂട്ടറിനെപ്പറ്റി പറയുകയാണെങ്കില്‍ 3.7 കെഡബ്ലിയുഎച്ച് ബാറ്ററിയില്‍ സജ്ജീകരിച്ചിരിക്കുന്ന 450 എക്സ് ജനറേഷന്‍ ത്രീ , 146 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചും, 105 കിലോമീറ്ററിന്റെ യതാര്‍ത്ഥ റേഞ്ചും ഉറപ്പാക്കുന്നു. മുന്‍വശത്ത് യുഐ/യുഎക്സുള്ള പുതിയ  എഥര്‍   450 എക്സില്‍ നവീകരിച്ച ഡാഷ്‌ബോര്‍ഡും റീ-ആര്‍ക്കിടെക്റ്റഡ്  എഥര്‍   സ്റ്റാക്കും അപ്‌ഗ്രേഡുചെയ്‍ത രണ്ട് ജിബി റാമും ഉണ്ട്. ഇത് മെമ്മറി-ഇന്റന്‍സീവ് ആപ്ലിക്കേഷനുകളുടെ പ്രകടനത്തെ വളരെയധികം വര്‍ധിപ്പിക്കുകയും വോയ്‌സ് കമാന്‍ഡുകള്‍, മള്‍ട്ടി-ലാംഗ്വേജ് സപ്പോര്‍ട്ട്, ഗ്രാഫിക്‌സ്, ആഴത്തിലുള്ള ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയും അതിലേറെയും സവിശേഷതകള്‍ ഭാവിയില്‍ അണ്‍ലോക്ക് ചെയ്യും.  

ചൈനയും റഷ്യയും 'ചതിച്ചപ്പോഴും' രക്ഷിച്ചത് ഇന്ത്യയെന്ന് ഈ വണ്ടിക്കമ്പനി മുതലാളി!

നവീകരിച്ച റാം ഉയര്‍ന്ന താപനിലയില്‍ മികച്ച പ്രകടനം ഉറപ്പാക്കുന്നു. സ്മാര്‍ട്ട് ഇക്കോ മോഡ്,22 ലിറ്റര്‍ ബൂട്ട് സ്പേസ്,7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, റീജനോടുകൂടിയ ഫ്രണ്ട്, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, 12 ഇഞ്ച് അലോയ് വീലുകള്‍, ടെലിസ്‌കോപിക് ഫോര്‍ക്ക്, ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം, പുതിയ സൈഡ് സ്റ്റെപ്പ് എന്നിവയും സവിശേഷതകളാണ്. വാര്‍പ്പ്, സ്‌പോര്‍ട്ട്, റൈഡ്, സ്മാര്‍ട്ട് ഇക്കോ, ഇക്കോ എന്നിങ്ങനെ അഞ്ച് റൈഡ് മോഡുകളാണുള്ളത്.

click me!