Asianet News MalayalamAsianet News Malayalam

വീണ്ടുമൊരു 'ഒല കദനകഥ'; കസ്റ്റമര്‍കെയര്‍ പറ്റിച്ചു, സ്‍കൂട്ടറുമായി ഓട്ടോയില്‍ കയറി യുവാവ്..

ന്നാല്‍ വ്ലോഗർ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതോടെ ഒരു ഓട്ടോറിക്ഷ വിളിച്ച് വ്ലോഗര്‍ സ്‍കൂട്ടര്‍ പാടുപെട്ട് അതില്‍ക്കയറ്റി യാത്ര തുടര്‍ന്നു. ഓട്ടോയില്‍ കയറ്റുന്നതിനിടെ സ്‍കൂട്ടർ ഉരസുകയും സൈഡ് പാനലിൽ ചില പോറലുകൾ ഉണ്ടാകുകയും ചെയ്‍തതായും ഉടമ പറയുന്നു. 

After lost charge Ola scooter owner took with in Auto Rikshaw due to Ola roadside assistance does not work
Author
Trivandrum, First Published May 2, 2022, 9:05 AM IST

ല ഇലക്‌ട്രിക് സ്‌കൂട്ടർ വിവിധ കാരണങ്ങളാൽ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ ഇലക്ട്രിക്ക് വാഹന മേഖലയില്‍ വിപ്ലവം തീര്‍ക്കുന്ന ഒല എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ അപദാനങ്ങലാണ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ വിവിധ ഒല ഉടമകളുടെ സങ്കടകഥകളാണ് വൈറലാകുന്നത്. ഒലയുടെ ഉപഭോക്തൃ പിന്തുണാ സേവനങ്ങളെക്കുറിച്ച് പരാതിപ്പെടുന്ന ഉപഭോക്താക്കളുടെ നിരവധി വീഡിയോകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒല സ്‌കൂട്ടർ ശരിയായി പ്രവർത്തിക്കാത്തതിന്റെ വീഡിയോകൾ കൂടാതെ, റോഡ് സൈഡ് അസിസ്റ്റൻസിനായി ഒല ഏറെ നേരം കാത്തിരിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്  ഒരു ഉടമ തന്റെ സ്‌കൂട്ടർ കത്തിച്ചതിന്റെ വീഡിയോയും ഇക്കൂട്ടത്തില്‍പ്പെടും. ചാർജ് തീര്‍ന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോകുന്ന ഒരു ഒല എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറിന്റെ വീഡിയോ ആണ് ഇക്കൂട്ടത്തില്‍ പുതിയത് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട ചെയ്യുന്നു. 

തന്‍റെ ഒല സ്‍കൂട്ടര്‍ കത്തിച്ച് ഉടമ പറയുന്നു: "ആരോടും ഇങ്ങനൊന്നും ചെയ്യരുത് സാറേ.."!

അക്ഷയ് ആനന്ദ് എന്ന വ്ലോഗറാണ് തന്‍റെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്‍തിരിക്കുന്നത്. ഈ വീഡിയോയിൽ, വ്ലോഗര്‍ തന്റെ ഒല എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുമായി യാത്ര നടത്തിയ അനുഭവമാണ് പറയുന്നത്. ഒരു രാത്രി മുഴുവന്‍ അദ്ദേഹം സ്‌കൂട്ടർ ചാർജ്ജ് ചെയ്‌തിരുന്നു. എന്നിട്ടും സ്‌കൂട്ടർ 98 ശതമാനം ചാർജും 133 കിലോമീറ്റർ റേഞ്ചും മാത്രമേ കാണിച്ചിരുന്നുള്ളൂ. വ്ലോഗർ തന്‍റെ സ്ഥലത്ത് നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്ക് ചില ജോലികൾക്കായി യാത്ര ചെയ്യുകയായിരുന്നു. ആദ്യം വാഹനം നോർമൽ മോഡിൽ ഓടിക്കാൻ തുടങ്ങി. ഈ മോഡിൽ നഗരത്തിനുള്ളിൽ സവാരി ചെയ്‍തു. നഗരത്തിനു പുറത്തുകടന്ന ശേഷം, സ്പോർട്ട് മോഡിലേക്കും പിന്നീട് ഹൈപ്പർ മോഡിലേക്കും മാറി.

EV Fire : ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും

നമുക്ക് അറിയാവുന്നതുപോലെ, ഇലകട്രിക്ക് സ്‍കൂട്ടറിന്റെ റേഞ്ച് അത് ഏത് മോഡിൽ ഓടിക്കുന്നു എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഹൈപ്പർ മോഡിലും സ്‌പോർട്ടിലും ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി ഉപഭോഗം വളരെ കൂടുതലാണ്. കാരണം ഇവ പ്രകടനത്തിന് വേണ്ടിയുള്ളതാണ്. വ്ലോഗർ തന്റെ സവാരി ആസ്വദിച്ചുകൊണ്ടിരുന്നു. താമസിയാതെ ലക്ഷ്യസ്ഥാനത്ത് എത്തി. ചില റോഡുകളിൽ സ്‍കൂട്ടർ 100 കിലോമീറ്ററിലധികം വേഗത്തിലാക്കി. മികച്ച പ്രകടനം കാഴ്‍ചവച്ചു. യാത്രയില്‍ ഉടനീളം ഈ രണ്ട് മോഡുകൾക്കിടയിൽ നിരന്തരം മാറിക്കൊണ്ടിരുന്നതായും വ്ലോഗര്‍ പറയുന്നു.

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

ലക്ഷ്യസ്ഥാനത്ത് എത്തി തിരിച്ച് വീട്ടിലേക്കുള്ള യാത്ര തുടങ്ങാനിരിക്കെയാണ് സ്‍കൂട്ടർ 47 കിലോമീറ്റർ മാത്രം ഡ്രൈവിംഗ് റേഞ്ച് കാണിക്കുന്നത് വ്ലോഗര്‍ ശ്രദ്ധിക്കുന്നത്. രസകരമെന്നു പറയട്ടെ, വ്‌ലോഗറിന്റെ വീടും ഏകദേശം 47 കിലോമീറ്ററായിരുന്നു. അതുകൊണ്ട് സ്‌കൂട്ടറില്‍ വ്ലോഗര്‍ യാത്ര തുടര്‍ന്നു. ഇതിനിടെ സ്‌കൂട്ടർ ഓട്ടോമാറ്റിക്കായി സാധാരണ മോഡിലേക്ക് മാറി. ബാറ്ററി പവർ കുറവായതിനാൽ സ്‌പോർട്ട് മോഡ് ഓഫായി. ഹൈപ്പർ മോഡിലേക്ക് തിരികെ പോകുന്നില്ല. കുറച്ചു നേരം സ്‍കൂട്ടർ ഓടിയതോടെ ബാറ്ററി കാലിയാകുകയും പിന്നാലെ പാർക്ക് മോഡിലേക്ക് പോകുകയും വ്ലോഗര്‍ പെരുവഴിയിലാകുകയും ചെയ്‍തു.

നിങ്ങളുടെ വണ്ടി നിന്നു കത്തിയാല്‍..! ചെയ്യേണ്ടതും ചെയ്യരുതാത്തതും!

തുടർന്ന് അദ്ദേഹം ഓല സ്‍കൂട്ടർ ഉടമകൾക്ക് നല്‍കിയ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുകയും ഏകദേശം അരമണിക്കൂറോളം കോളുമായി മുന്നോട്ട് പോവുകയും ചെയ്‍തു. ഒരു ടോ ട്രക്ക് സംഭവസ്ഥലത്ത് വന്ന് സ്‍കൂട്ടർ എടുത്ത് ഉടമയുടെ വീട്ടില്‍ തിരികെ എത്തിക്കുമെന്ന് ഓല പറഞ്ഞു. എന്നാല്‍ വ്ലോഗർ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതോടെ ഒരു ഓട്ടോ വിളിച്ച് വ്ലോഗര്‍ സ്‍കൂട്ടര്‍ പാടുപെട്ട് അതില്‍ക്കയറ്റി യാത്ര തുടര്‍ന്നു.

Ola : തീപിടിക്കുന്ന സംഭവം; ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് ഒല

ഓട്ടോയില്‍ കയറ്റുന്നതിനിടെ സ്‍കൂട്ടർ  ഉരസുകയും സൈഡ് പാനലിൽ ചില പോറലുകൾ ഉണ്ടാകുകയും ചെയ്‍തതായും ഉടമ പറയുന്നു. സ്‌കൂട്ടർ ഓട്ടോറിക്ഷയിൽ കയറ്റി യാത്ര ആരംഭിച്ചപ്പോൾ, ഓല ബന്ധപ്പെട്ടതായും കമ്പനിയുടെ വാഹനം ഒന്നര മണിക്കൂറിനുള്ളിൽ എത്തുമെന്ന് പറഞ്ഞതായും ഉടമ പറയുന്നു. അതായത്, അതിനായി കാത്തിരുന്നിരുന്നെങ്കിൽ, ഏകദേശം മൂന്നുനാല് മണിക്കൂർ പെരുവഴിയില്‍ താന്‍ പാഴാക്കുമായിരുന്നു എന്നും ഉടമ അതൃപ്‍തനാകുന്നു.

ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?

Follow Us:
Download App:
  • android
  • ios