ഇത് ടിവിഎസിന്‍റെ സ്വന്തം ബ്രിട്ടീഷ് ബൈക്ക്, ബുക്കിംഗ് തുടങ്ങി!

By Web TeamFirst Published Dec 7, 2020, 12:47 PM IST
Highlights

ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ നോർട്ടൺ തങ്ങളുടെ പുതിയ അറ്റ്ലസ് ശ്രേണി സ്‌ക്രാംബ്ലറുകൾക്കായുള്ള ബുക്കിംഗ് തുടങ്ങിയതായി റിപ്പോർട്ട്

ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ നോർട്ടൺ തങ്ങളുടെ പുതിയ അറ്റ്ലസ് ശ്രേണി സ്‌ക്രാംബ്ലറുകൾക്കായുള്ള ബുക്കിംഗ് തുടങ്ങിയതായി റിപ്പോർട്ട്. 650 സിസി പാരലൽ-ട്വിൻ എഞ്ചിനിൽ എത്തുന്ന നോർട്ടൺ അറ്റ്ലസ് നോമാഡും അറ്റ്ലസ് റേഞ്ചറും അടുത്ത വർഷം ഉത്പാദനം തുടങ്ങുമെന്ന് മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ടിവിഎസ് മോട്ടോഴ്‍സിന്‍റെ കീഴിലാണ് നോര്‍ട്ടണ്‍. അറ്റ്ലസ് സ്‌ക്രാംബ്ലറുകൾ 2018-ലാണ് ആദ്യമായി എത്തുന്നത്. തുടർന്ന് 2019 മുതൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങളും മറ്റും മോഡലുകളുടെ നിർമാണത്തെയും ബാധിച്ചതോടെ വരവ് വൈകി. തുടർന്നാണ് ടിവിഎസ് ബ്രിട്ടീഷ് ബ്രാൻഡിനെ ഏറ്റെടുക്കുന്നത്.

650 സിസി ട്വിൻ യൂണിറ്റ് 11,000 rpm-ൽ പരമാവധി 84 bhp കരുത്തും 64 Nm ടോർക്കും ഉത്പാദിപ്പിക്കും. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസോടെ അറ്റ്ലസ് റേഞ്ചറിന് കൂടുതൽ ട്രാവൽ സസ്പെൻഷൻ, ഒരു കൂട്ടം ബീഫിയർ ഹാൻഡിൽബാറുകൾ, ഒരു ചെറിയ ഫ്ലൈസ്‌ക്രീൻ, ഉയർത്തിയ ഫ്രണ്ട് ഫെൻഡർ, എഞ്ചിൻ ബാഷ്‌പ്ലേറ്റ്, എന്നിവ ലഭിക്കും. റേഞ്ചറിന് 875 മില്ലിമീറ്റർ സീറ്റ് ഉയരമാണുള്ളത്. നോമാഡിന് 824 മില്ലീമീറ്റർ സീറ്റ് ഉയരമുണ്ട്. ഏകദേശം 180 കിലോ ആയിരിക്കും മോട്ടോർസൈക്കിളുകളുടെ ഭാരം.

സാമ്പത്തിക പ്രതിസന്ധിയിയെ തുടര്‍ന്ന് ബിസിനസ് നിര്‍ത്തിവെച്ച കമ്പനിയെ ഏകദേശം 153 കോടി രൂപയ്ക്കാണ് (16 മില്ല്യണ്‍ പൗണ്ട്) ടിവിഎസ് ഏറ്റെടുത്തത്. നോര്‍ട്ടണ്‍ മോട്ടോസൈക്കിള്‍ കമ്പനിയുടെ ഉടമസ്ഥാവകാശവും ഏതാനും സ്വത്തുവകകളും ഏറ്റെടുത്തവയില്‍പ്പെടും.

1898-ല്‍ ബെര്‍മിങ്ങ്ഹാം ആസ്ഥാനമായി ആരംഭിച്ച നോര്‍ട്ടണ്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബൈക്ക് നിര്‍മ്മാതാക്കളാണ്. നോര്‍ട്ടണ്‍ ഏറ്റെടുത്തതോടെ ഇന്ത്യന്‍ വിപണിയില്‍ റെട്രോ സ്‌റ്റൈലിംഗ് ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് കഴിയും.  നോര്‍ട്ടണില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന കമാന്‍ഡോ, ഡോമിനേറ്റര്‍, വി4 ആര്‍ആര്‍ എന്നീ മോഡലുകള്‍ക്കായി അവേശത്തോടെ കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍. ഈ ബൈക്കുകളുടെ വിപണിക്കൊപ്പം ടിവിഎസിനും കൂടുതല്‍ രാജ്യങ്ങളില്‍ വിപണി തുറന്നുലഭിക്കും.

നിലവില്‍ ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹനവിഭാഗമായ മോട്ടോറാഡുമായി ടിവിഎസ് സഹകരിക്കുന്നുണ്ട്. ഈ കൂട്ടുകെട്ടിന്റെ ഭാഗമായി ബിഎംഡബ്ല്യുവിന്റെ ഏറ്റവും ഏറ്റവും ചെറിയ ബൈക്കുകളായ ജി310ആര്‍, ജി310 ജിഎസ് എന്നീ മോഡലുകള്‍ ചെന്നൈയിലെ ടിവിഎസ് പ്ലാന്റിലാണ് നിര്‍മിച്ചത്.

click me!