
പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവതിയെയും യുവാവിനെയും തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡിന് കിട്ടിയത് എട്ടിന്‍റെ പണി. ഗാര്‍ഡിനെയും അദ്ദേഹത്തിന്റെ സ്‍കൂട്ടറിനെയും ഇടിച്ചുതെറിപ്പിച്ച് കാര്‍ പാഞ്ഞു. സംഭവത്തില്‍ സുരക്ഷാ ജീവനക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്. തായ്‍ലന്‍ഡിലെ ബാങ്കോക്കിലാണ് സംഭവം എന്ന് മെട്രോ കോ ഡോട്ട് യുകെ, കൊക്കൊനട്‍സ് ഡോട്ട് കോ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
14കാരനുമായി കാറില്‍ ലൈംഗിക ബന്ധം, 31കാരി ടീച്ചര്‍ അറസ്റ്റില്‍, കുടുങ്ങിയത് ഇങ്ങനെ!
കഴിഞ്ഞ ദിവസം പുലർച്ചെ വടക്കൻ ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്താണ് സംഭം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കോക്കിലെ സായ് മായ് ജില്ലയിലെ എസി മാർക്കറ്റിന് പുറത്ത് പാർക്കിംഗ് ഗ്രൗണ്ടിൽ ഒരു ടൊയോട്ട ആൾട്ടിസിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു രണ്ടു പേര്‍. യുവതിയും യുവാവും മുഖം മൂടി ധരിച്ചിരുന്നു.
വാരാട്ട് ലുന്റോങ്ങ് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ഈ സമയം തന്‍റെ അവിടെ സ്‍കൂട്ടറില്‍ എത്തി. നിത്തിയിട്ടിരുന്ന കാര്‍ കുലുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ലുന്റോങ്ങ് കാറിനടുത്തെത്തി എന്തോ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഇതോടെ എഞ്ചിൻ സ്റ്റാർട്ട് ചെയ്‍ത് വാഹനം ലുന്റോങ്ങിന് നേരെ യുവാവ് ഓടിക്കുകയായിരുന്നു. 'എന്താണ് നിങ്ങളുടെ പ്രശ്‍നം' എന്ന് ആക്രോശിച്ചതിന് ശേഷമായിരുന്നു മുഖം മൂടി ധരിച്ച പുരുഷ ഡ്രൈവർ തന്‍റെ നേര്‍ക്ക് വാഹനം ഓടിച്ചതെന്നാണ് ലുന്‍റോംഗ് പറയുന്നത്. തുടര്‍ന്ന് ലുന്റോംഗ് വാഹനത്തിന് മുന്നില്‍ നിന്നും ഓടി മാറി. ഇതോടെ കാര്‍ പാഞ്ഞു പോകുകയായിരുന്നു.
വിദ്യാര്‍ത്ഥിയുമായി കാറില്‍ ലൈംഗിക ബന്ധം, ടീച്ചറെ പിരിച്ചുവിട്ടു!
താന്‍ ജോലിയിൽ പ്രവേശിച്ചിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ എന്നും ഇത്തരമൊരു സംഭവം ആദ്യമാണെന്നും ലുന്‍റോംഗ് പറയുന്നു. "എന്താണ് എന്റെ പ്രശ്‌നമെന്ന് ചോദിച്ച് അയാൾ എന്നോട് അലറി. ഞാൻ അവരുടെ മുഖം വ്യക്തമായി കണ്ടില്ല, പക്ഷേ ഞാൻ അവരെ വീണ്ടും കണ്ടെത്തിയാൽ, അത് ആരാണെന്ന് ഞാൻ ഓർക്കും.." ലുന്‍റോംഗ് പറയുന്നു. ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന മൊട്ടത്തലയുള്ളയാളാണ് ഡ്രൈവര്‍ എന്നും മെലിഞ്ഞ ആളാണ് യുവതി എന്നുമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നത്. ഇരുവരും മുഖംമൂടി ധരിച്ചിരുന്നു.
അതേസമയം കാറിന്റെ രജിസ്‌റ്റർ ചെയ്‌ത ഉടമയെ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവം നടന്ന അന്ന് രാത്രി ഒരു സുഹൃത്തിന് കടം കൊടുത്തിരിക്കുകയായിരുന്നു വാഹനം എന്നാണ് ഉടമ പറയുന്നത് എന്നും പൊലീസ് വ്യക്തമാക്കുന്നു.
കാറിലെ ലൈംഗിക ബന്ധത്തിനിടെ അബദ്ധത്തില്‍ പിടിച്ചത് ഹാന്‍ഡ് ബ്രേക്കില്‍, പിന്നെ സംഭവിച്ചത്!
കാർ ഉടമ പോലീസിനോട് പറഞ്ഞു: ‘ഡ്രൈവർ എവിടേക്കാണ് പോയതെന്ന് എനിക്കിപ്പോഴും അറിയില്ല. എന്റെ കാറായതിനാൽ സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാം. സെക്യൂരിറ്റി ജീവനക്കാരന് സംഭവിച്ച നാശനഷ്‍ടങ്ങൾക്ക് ഞാൻ പണം നൽകും.." മെട്രോ കോ ഡോട്ട് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സംഭവസ്ഥലത്ത് നിന്ന് പോയതിന് ശേഷം സിസിടിവിയിൽ കാർ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് സൈമായ് ജില്ലാ സ്റ്റേഷന്റെ പോലീസ് വക്താവ് പറയുന്നു.
റോഡിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ദമ്പതികൾ; വെെറലായി പഴയ ചിത്രങ്ങൾ
റോഡിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ദമ്പതികൾ കുടുങ്ങി. ഗൂഗിൾ സ്ട്രീറ്റ് വ്യൂവിലാണ് ദമ്പതികൾ സെക്സിലേർപ്പെടുന്ന ചിത്രങ്ങൾ കണ്ടെത്തിയത്. ഫോട്ടോകളിൽ ഹൈവേയുടെ അരികിൽ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാം. ഓസ്‌ട്രേലിയയിലെ കീത്തിന് സമീപത്തിലുള്ള ഡ്യൂക്ക്‌സ് ഹൈവേയിൽ വച്ചാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ട്.
അഡ്‌ലെയ്ഡിനും മെൽബണിനും ഇടയ്ലുള്ള സ്ഥലത്താണ് ഇവർ സെക്സിലേർപ്പെട്ടതെന്ന് ന്യൂയോർക്ക് ടെെംസ് റിപ്പോർട്ട് ചെയ്തു. സൗത്ത് ഓസ്‌ട്രേലിയൻ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് ലൈംഗികതയിൽ ഏർപ്പെടുന്നത് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. ഈ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഫോട്ടോകൾ 2013 ൽ അപ്‌ലോഡ് ചെയ്‌തതാണ്. എന്നാൽ ഇപ്പോൾ റെഡ്ഡിറ്റിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നാണ് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.
സ്‍കൂട്ടറിലെ 'സെക്സ്', പരിഹാസവുമായി അയല്‍ക്കാര്‍, പുലിവാല് പിടിച്ച് യുവതി!
2013 ൽ വെെറലായ ചിത്രങ്ങളാണ് ഇതെന്നും അന്ന് ദമ്പതികൾ ഒരു തമാശയ്ക്കായി ചെയ്തതാണ് ഇതെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇപ്പോൾ റെഡ്ഡിറ്റിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചിത്രങ്ങൾ താഴേ 'ഈ വഴി പലതവണ യാത്ര ചെയ്തിട്ടുണ്ടെന്ന്' തമാശയ്ക്ക് ഒരാൾ കമന്റ് ചെയ്തു.