Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥിയുമായി കാറില്‍ ലൈംഗിക ബന്ധം, ടീച്ചറെ പിരിച്ചുവിട്ടു!

38കാരിയായ അധ്യാപിക വിദ്യാര്‍ത്ഥിയെയും കൂട്ടി തന്‍റെ കാറില്‍ ബീച്ചില്‍ എത്തി. തുടര്‍ന്ന് വാഹനത്തില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു

School teacher charged with having sex with student in her car
Author
Florida, First Published Oct 4, 2021, 1:04 PM IST

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ (Student) തന്‍റെ കാറില്‍ വച്ച് ലൈംഗിക ബന്ധത്തിന് (Car Sex) ഇരയാക്കിയ കേസില്‍ അധ്യാപിക (School Teacher) കുടുങ്ങി. അമേരിക്കയിലെ (USA) ഫ്ളോറിഡയിലെ (Florida) ഒരു ബോര്‍ഡിംഗ് സ്‍കൂളിലെ (Bording School) അധ്യാപകയെയാണ് അന്വേഷണത്തിനൊടുവില്‍ സ്‍കൂളില്‍ നിന്നും പുറത്താക്കിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രാഡെന്‍ഡന്‍ സിറ്റിയിലെ ഐഎംജി സ്‍കൂളിലെ 38കാരിയായ അധ്യാപിക  ടെയ്‌ലർ ജെ ആൻഡേഴ്‍സനാണ് കാറില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തന്‍റെ കാറില്‍ ബീച്ചില്‍ എത്തിച്ച ശേഷം വാഹനത്തില്‍ വച്ച് ഇവര്‍ ലൈംഗിക ബന്ധത്തിന് ഇരയാക്കുക ആയിരുന്നു എന്നാണ് ആരോപണം. 

ടീച്ചറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സംശയകരമായ ബന്ധത്തെക്കുറിച്ചുള്ള സ്‍കൂള്‍ ജീവനക്കാരുടെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണവും നടപടിയും. ടീച്ചർ വിദ്യാർത്ഥിയെ ആദ്യം അവരുടെ അപ്പാർട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് ബീച്ചിലേക്ക് പോയെന്നുമാണ് അധികൃതര്‍ പറയുന്നത്.  അവിടെ ടീച്ചറുടെ കാറില്‍ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 

വിദ്യാര്‍ത്ഥിയുമായി ആഴ്ചകളോളം അധ്യാപിക സന്ദേശങ്ങള്‍ കൈമാറിയിരുന്നതായും ബന്ധം പുലര്‍ത്തിയിരുന്നതായും അന്വേഷക സംഘം വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ടീച്ചര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഇതോടെ ടീച്ചറെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വിദ്യാര്‍ത്ഥിയുടെ പ്രായം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ടീച്ചറുമായി കാറില്‍ വച്ച് ലൈംഗിക ബന്ധം നടത്തിയ കാര്യം വിദ്യാര്‍ത്ഥി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആറ് മുതല്‍ 12 ക്ലാസുകളിലെ വരെ വിദ്യാര്‍ത്ഥികളാണ് അത്ലറ്റുകള്‍ക്കായുള്ള ഈ ബോര്‍ഡിംഗ് സ്‍കൂളിലെ പഠിതാക്കള്‍. 

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ടീച്ചര്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആൻഡേഴ്‍സണിന്റെ വീട്ടിൽ അവരെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ടീച്ചര്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios