2021 ഔഡി A4 ബുക്കിംഗ് തുടങ്ങി

Published : Dec 24, 2020, 09:23 PM IST
2021 ഔഡി A4 ബുക്കിംഗ് തുടങ്ങി

Synopsis

ജർമ്മൻ വാഹന നിർമാതാക്കളായ ഔഡി ഇന്ത്യ 2021 ഔഡി A4 -ന്റെ ബുക്കിംഗ് ആരംഭിച്ചു

ജർമ്മൻ വാഹന നിർമാതാക്കളായ ഔഡി ഇന്ത്യ 2021 ഔഡി A4 -ന്റെ ബുക്കിംഗ് ആരംഭിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ലക്ഷം രൂപ ടോക്കൺ തുകയ്ക്ക് ബുക്ക് ചെയ്യാവുന്നതാണ്. ഏകദേശം 45 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് അഞ്ചാം തലമുറ A4 എത്തുമെന്ന് കരുതുന്നത്. ഔഡി വെബ്‌സൈറ്റിലോ ഏതെങ്കിലും ഡീലർഷിപ്പിലോ സെഡാൻ ബുക്ക് ചെയ്യാം. പ്രീ-ബുക്കിംഗ് ഓഫറായി നിർമാതാക്കൾ നാല് വർഷത്തെ സമഗ്ര സർവ്വീസ് പാക്കേജും വാഗ്ദാനം ചെയ്യുന്നു. 

2021 -ൽ ഔഡി ഇന്ത്യ പുറത്തിറക്കാനിരിക്കുന്ന ആദ്യത്തെ മോഡൽ ലോഞ്ചാണ് അഞ്ചാം തലമുറ A4 എന്നാണ് റിപ്പോര്‍ട്ടുകള്‍. 7.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയും വാഹനം കൈവരിക്കുന്നു. പുതിയ 2.0 ലിറ്റർ TFSI പെട്രോൾ എഞ്ചിനാണ് 2021 ഔഡി A4ന്റെ ഹൃദയം. ഇത് 192 bhp കരുത്ത് പുറപ്പെടുവിക്കുന്നു.

ജർമ്മൻ സെഡാൻ കൂടുതൽ സ്പോർട്ടി ലുക്കാണ്. കട്ടിംഗ് എഡ്ജ് സവിശേഷതകൾ ഇതിൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ പുതിയ MMI ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി പൂർണ്ണമായും കണക്റ്റഡ് കാറാണിത്. കാറിന്റെ രൂപകൽപ്പന, കംഫർട്ട്, ആഢംബര ഘടകങ്ങൾ എന്നിവയ്‌ക്കൊപ്പം സെഡാന്റെ ഡ്രൈവിബിലിറ്റിയും കൂടി. 2021 ജനുവരിയിൽ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ