Latest Videos

നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ഈ വണ്ടിക്കമ്പനിയും

By Web TeamFirst Published Sep 27, 2021, 9:03 AM IST
Highlights

നികുതിയിൽ കുറവ് വന്നാൽ വിലയിൽ നല്ല രീതിയിൽ മാറ്റം വരുമെന്നാണ് കമ്പനിയുടെ വാദം

ടെസ്‌ലയ്ക്കും (Tesla) ഹ്യുണ്ടായിക്കും (Hyundai) പിന്നാലെ ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ ( import duty) കുറയ്ക്കണമെന്ന ആവശ്യവുമായി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യയും ( Audi India). 40 ശതമാനമായി നികുതിയിൽ കുറവ് വരുത്തണമെന്നാണ് ഔഡിയുടെ  (Audi) ആവശ്യം എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നികുതിയിൽ കുറവ് വന്നാൽ വിലയിൽ നല്ല രീതിയിൽ മാറ്റം വരുമെന്നാണ് കമ്പനിയുടെ വാദം. വാഹനത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ നിർമാണ ചെലവ് മാത്രമാണ് കമ്പനിക്ക് നിയന്ത്രിക്കാൻ സാധിക്കുക. ബാക്കിയുള്ള ജിഎസ്ടി, ഇറക്കുമതി തീരുവ, രജിസ്ട്രേഷൻ ഫീസ് ഇവയെല്ലാം സർക്കാരിന്റെ പരിധിയിലാണെന്നും ഔഡി ഇന്ത്യയുടെ മേധാവി ബൽബിർ സിംഗ് ധില്ലൻ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് ഔഡി അവരുടെ പുതിയ ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ചത്. 1.79 കോടി രൂപ വിലയുള്ള ഇ-ട്രോണ്‍ ജിടി യും 2.04 കോടി രൂപ വിലയുമുള്ള ആർഎസ് ഇ-ട്രോൻ ജിടി എന്നി രണ്ട് കാറുകളാണ് ബുധനാഴ്ച ഔഡി അവതരിപ്പിച്ചത്.

നിലവിൽ 60-100 ശതമാനമാണ് ഇല്ക്ട്രിക് വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ ഈടാക്കുന്ന ഇറക്കുമതി തീരുവ. ഈ നിരക്കിൽ കുറവ് വരുത്തണമെന്നാണ് കമ്പനികളുടെ ആവശ്യം. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി സർക്കാർ കുറച്ചിരുന്നു. കഴിഞ്ഞ ജൂലായിലാണ് ടെസ്‍‍‍‍‍‍‍‍‍‍‍‍‍‍ല നികുതിയിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. എന്നാൽ ടെസ്‍‍‍‍‍‍‍‍‍‍‍‍‍‍ലയ്ക്ക് ഇളവ് നൽകിയാൽ തങ്ങൾക്കും ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഹ്യൂണ്ടായ് രംഗത്ത് വന്നു. പക്ഷേ ആർക്കും യാതൊരു ഇളവുകൾ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. ഇന്ത്യയിൽ ഉത്പാദനം തുടങ്ങിയതിനു ശേഷം നികുതിയിൽ ഇളവ് വരുത്തുന്ന കാര്യം ആലോചിക്കാമെന്നാണ് കേന്ദ്ര സർക്കാർ ടെസ്‍‍‍‍‍‍‍‍‍‍‍‍‍‍ലയോട് പറഞ്ഞ മറുപടി. ഇളവ് അനുവദിക്കുന്നതിനെതിരെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികളും നേരത്തെ രംഗത്തെത്തിയിരുന്നു.

click me!