ഔഡിയില്‍ നിന്നും പുതിയൊരു മോഡല്‍ കൂടി ഇന്ത്യയില്‍

Web Desk   | Asianet News
Published : Aug 10, 2021, 06:09 PM IST
ഔഡിയില്‍ നിന്നും പുതിയൊരു മോഡല്‍ കൂടി ഇന്ത്യയില്‍

Synopsis

വാഹനത്തിന്‍റെ എക്സ് ഷോറൂം വില 1.04 കോടി രൂപയാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ കരുത്തുറ്റ പുതിയ മോഡൽ ആർ.എസ്.5 സ്പോർട്ബാക്ക് വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്‍റെ എക്സ് ഷോറൂം വില 1.04 കോടി രൂപയാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

450 എച്ച്.പി. പവറും 600 എൻ.എം. ടോർക്കും തരുന്ന 2.9 ലിറ്റർ ട്വിൻ ടർബോ വി6 ടി.എഫ്.എസ്‌.ഐ. എൻജിനാണ് ഈ കാറിന്‍റെ ഹൃദയം. 100 കിലോമീറ്റർ വേഗത്തിലെത്താൻ 3.9 സെക്കൻഡ് മതി. ഈ വിഭാഗത്തിലെ ഏറ്റവും കൂടിയ വേഗവും ഈ മോഡലിന് സ്വന്തമാണ് - മണിക്കൂറിൽ 250 കിലോമീറ്റർ. കരുത്തിന് പേരുകേട്ട ഔഡി ആർ.എസ്.5-ന്റെ സ്പോർട്ബാക്ക് ആദ്യമായാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതെന്ന് ഔഡി ഇന്ത്യ പറയുന്നു.

സിബിയു റൂട്ട് വഴി രാജ്യത്തെത്തിക്കുന്ന പുതുക്കിയ മോഡലിന് പുതുക്കിയ ബാഹ്യ രൂപകല്‍പ്പനയും പുതിയ ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളും ലഭിക്കുന്നുവെന്ന് കമ്പനി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ഇ-ട്രോണ്‍, ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് മോഡലുകളെ കമ്പനി അവതരിപ്പിച്ചത്. RS 5 സ്‌പോര്‍ട്ട്ബാക്കിന് പുതിയ സിംഗിള്‍ ഫ്രെയിമാണ് ലഭിക്കുന്നത്. പിന്നിലേക്ക് വന്നാല്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ടെയില്‍ ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, നവീകരിച്ച ഡിഫ്യൂസര്‍ എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ